in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ഗോൾഡൻ ബൂട്ട് റേസിൽ ബ്ലാസ്റ്റേഴ്സിന്റെ രണ്ട് താരങ്ങൾ, ക്ലീറ്റൻ ലീഡ് ചെയ്യുന്നു?

ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരത്തിനു നൽകുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ ഗോൾഡൻ ബൂട്ട് അവാർഡ് ആര് നേടും? ഇതുവരെയുള്ള മത്സരങ്ങളിൽ നിന്നുമുള്ള പ്രകടനം നോക്കുകയാണെങ്കിൽ ഓരോ താരങ്ങളും തമ്മിൽ ടോപ് സ്കോറർ പട്ടത്തിന് വേണ്ടി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

ഏറ്റവും കൂടുതൽ ഗോളുകൾ ഈ ഐഎസ്എൽ സീസണിൽ നേടിയ 10 താരങ്ങളുടെ ഒരു ലിസ്റ്റാണ് നമ്മൾ ഇവിടെ നോക്കാനൊരുങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ട് കിടിലൻ വിദേശ താരങ്ങൾ ഇതിൽ ഉൾപ്പെട്ടത് ആരാധകർക്ക് സന്തോഷം നൽകുന്നതാണ്.

അതേസമയം ടീം മോശം പ്രകടനം നടത്തുന്നതിനിടയിലും ഈസ്റ്റ്‌ ബംഗാൾ ടീമിന്റെ സ്റ്റാർ താരമായ ക്ലീറ്റൻ സിൽവ നിലവിൽ ടോപ് സ്കോറർ ലിസ്റ്റിൽ ഒന്നാമനായി തുടരുന്നത് ആരാധകർക്ക് സന്തോഷം നൽകുന്നുണ്ട്, 8 കളിയിൽ നിന്ന് 5 ഗോളുകളാണ് ഈ വിദേശ മുന്നേറ്റനിര താരം നേടിയത്.

ശ്രേദ്ദേയമായി എടുത്തുപറയേണ്ടത് രണ്ടാം സ്ഥാനക്കാരനായ ചെന്നൈയിൻ എഫ്സിയുടെ നാസർ അൽ കയാതിയെ കുറിച്ചാണ്, 4 കളിയിൽ നിന്നും 4 ഗോൾ നേടിയ ഈ ഡച്ച് താരം സ്വപ്നസമാനമായ പെർഫോമൻസാണ് നിലവിൽ പുറത്തെടുത്തുക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇവാൻ കലിയൂഷ്നി നാലാം സ്ഥാനത്ത് ഇടം നേടിയപ്പോൾ ഗ്രീക്ക് താരമായ ഡിമിത്രിയോസ് ഡയമന്റാകോസ് എട്ടാം സ്ഥാനത്താണുള്ളത്. ബ്ലാസ്റ്റേഴ്സിനെ കൂടാതെ മുംബൈ സിറ്റി എഫ്സി, ഒഡിഷ എഫ്സി എന്നിവയുടെ രണ്ട് താരങ്ങൾ വീതവും ടോപ് 10 പേരുടെ ലിസ്റ്റിൽ ഇടം നേടിയവരാണ്.

ഐഎസ്എല്ലിലെ നിലവിലെ ടോപ് സ്കോറർ ലിസ്റ്റ് ഇങ്ങനെയാണ് :

ദിമിത്രി ഒന്നാമൻ?ബ്ലാസ്റ്റേഴ്സിന്റെ സഹലും രാഹുലും ലിസ്റ്റിൽ..

ഖത്തറിലെ മികച്ച യുവതാരങ്ങൾ