in , , , , ,

OMGOMG LOLLOL

ക്വാളിറ്റി സൈനിങ്‌; ലാ മാസിയ പ്രൊഡക്ടിനെ തൂക്കി ഐഎസ്എൽ വമ്പന്മാർ

ലാ മാസിയയിൽ നിന്നും വളർന്ന് വന്ന വമ്പൻ താരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയില്ലെങ്കിലും ലാ മാസിയ ഉറപ്പ് നൽകുന്ന ക്വാളിറ്റി ഉറപ്പ് നൽകുന്ന താരമാണ് ടോറൽ. 2003 മുതൽ അതായത് തന്റെ എട്ടാം വയസ്സ് മുതൽ പതിനാറാം വയസ്സ് വരെ ടോറൽ കളി പഠിച്ചത് ലാ മാസിയയിൽ നിന്നുമാണ്.

ലാ മാസിയ അക്കാദമി. ക്ലബ് ഫുട്ബോളിലെ വമ്പന്മാരായ എഫ്സി ബാഴ്‌സലോണയുടെ അക്കാദമി. ഇന്ന് ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന പല പ്രഗത്ഭ താരങ്ങളുടെ ആദ്യ തട്ടകം. സാവി, ആന്ദ്രേ ഇനിയേസ്റ്റ, കാർലോസ് പുയോൾ, സെർജിയോ ബുസ്ക്കറ്റ്സ് തുടങ്ങിയ ഒട്ടനവധി താരങ്ങൾ വളർന്ന് വന്നത് ലാ മാസിയയിലൂടെയാണ്. എന്തിനേറെ സാക്ഷാൽ ലയണൽ മെസ്സിയും ഫുട്ബോൾ ലോകത്തെ വണ്ടർ കിഡ് ലാമിനെ യമാലുമൊക്കെ വളർന്ന് വന്നത് ലാ മാസിയയിൽ നിന്നുമാണ്.

ALSO READ: ഇന്ത്യയെ കളിപഠിപ്പിക്കാൻ ഇവാൻ ആശാൻ എത്തുമോ? സാധ്യതകൾ പരിശോധിക്കാം

ഇപ്പോഴിതാ ലാ മാസിയയിലും നിന്നും ഒരു ക്വാളിറ്റി താരം ഐഎസ്എല്ലിലെക്കെത്തുകയാണ്. 29 വയസ്സ് മാത്രം പ്രായമുള്ള സ്പാനിഷ് മധ്യനിരതാരം ജോൺ ടോറലിനെയാണ് മുംബൈ സിറ്റി സ്വന്തമാക്കിയിരിക്കുന്നത്. മുൻ ആഴ്‌സണൽ താരം എന്ന വിശേഷണമാണ് പലരും ടോറലിന് നല്കുന്നതെങ്കിലും ടോറൽ ആഴ്‌സണൽ അക്കാദമിയിൽ പന്ത് തട്ടുന്നതിന് മുമ്പ് ബാല്യകാലം ചെലവഴിച്ചത് ലാ മാസിയയിൽ നിന്നുമാണ്.

ALSO READ: അവനെ എന്തിന് സൈൻ ചെയ്തു? വീണ്ടുമൊരു മണ്ടത്തരം ആവർത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ്

ലാ മാസിയയിൽ നിന്നും വളർന്ന് വന്ന വമ്പൻ താരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയില്ലെങ്കിലും ലാ മാസിയ ഉറപ്പ് നൽകുന്ന ക്വാളിറ്റി ഉറപ്പ് നൽകുന്ന താരമാണ് ടോറൽ. 2003 മുതൽ അതായത് തന്റെ എട്ടാം വയസ്സ് മുതൽ പതിനാറാം വയസ്സ് വരെ ടോറൽ കളി പഠിച്ചത് ലാ മാസിയയിൽ നിന്നുമാണ്.

ALSO READ: ഒരാൾ കൂടി പുറത്തേക്ക്; ബ്ലാസ്റ്റേഴ്സിന്റെ പുതിയ ട്രാൻസ്ഫർ വാർത്തകളറിയാം….

പിന്നീട് 2011 ലാണ് താരം ആഴ്‌സണൽ അക്കാദമിയിൽ എത്തുന്നത്. തുടർന്ന് 2014 ൽ താരത്തിന് ആഴ്‌സണൽ സീനിയർ കോൺട്രാക്ട് നൽകുകയും ചെയ്തു. എന്നാൽ ആഴ്‌സണലിന് വേണ്ടി ഒരൊറ്റ മത്സരം പോലും കളിയ്ക്കാൻ ടോറലിന് അവസരം ലഭിച്ചില്ല. എങ്കിലും ഇംഗ്ലീഷ് ക്ലബ്ബുകളായ ബ്രാന്റ്ഫോർഡ്, ബിർമിംഗ്ഹാം സിറ്റി, ഹൾ സിറ്റി എന്നിവയ്ക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്.

ALSO READ: 2 ബ്ലാസ്റ്റേഴ്‌സ് നായകന്മാർക്ക് പ്രശംസ; ഐഎം വിജയനോട് പക; പൊട്ടിത്തെറിച്ച് സ്റ്റിമാച്ച്; വാക്കുകൾ ഇങ്ങനെ..

ലയണൽ മെസ്സി ലാലിഗയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് ലാലിഗ ക്ലബ് ഗ്രനേഡയിലും താരം കളിച്ചിട്ടുണ്ട്. ഗ്രീക്ക് ക്ലബ് ഓഎഫ്ഐയിൽ നിന്നുമാണ് താരത്തെ ഇപ്പോൾ മുംബൈ സ്വന്തമാക്കിയിരിക്കുന്നത്.

ആരാധകരുടെ കണ്ണുകൾ ഇനി നിറയരുത്; ആരാധകർക്ക് വേണ്ടി മാത്രം ഒരു കിടിലൻ നീക്കം നടത്തി ബ്ലാസ്റ്റേഴ്‌സ് ?

ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്റ്റൻ ലിത്വാനിയ ഇനി പുതിയ തട്ടകത്തിൽ…