in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

നെയ്‌മറെ നയിച്ച ഐഎസ്എൽ താരം വീണ്ടും ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു

രണ്ട് സീസണുകളിൽ മുംബൈ സിറ്റിക്ക് വേണ്ടി കളിച്ച ഗെഴ്സൺ അടുത്ത സീസണിൽ എടികെയ്ക്ക് വേണ്ടി ബൂട്ട് കെട്ടുകയും ചെയ്തു. മുംബൈയ്ക്ക് വേണ്ടി 31 മത്സരങ്ങളിൽ 2 ഗോളും എടികെയ്ക്ക് വേണ്ടി 18 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും താരം നേടിയിട്ടുണ്ട്.

ഗെഴ്സൺ വിയെറ എന്ന ബ്രസീലിയൻ താരത്തെ ഐഎസ്എൽ ആരാധകർ മറക്കാനിടയില്ല. 2016,2017-2018 സീസണിൽ മുംബൈ എഫ്സിയ്ക്ക് വേണ്ടി കളിച്ച താരമാണ് ഗെഴ്സൺ. അന്ന് മുംബൈയുടെ നട്ടെല്ല് കൂടിയായിരുന്നു ഈ ബ്രസീലിയൻ.

രണ്ട് സീസണുകളിൽ മുംബൈ സിറ്റിക്ക് വേണ്ടി കളിച്ച ഗെഴ്സൺ അടുത്ത സീസണിൽ എടികെയ്ക്ക് വേണ്ടി ബൂട്ട് കെട്ടുകയും ചെയ്തു. മുംബൈയ്ക്ക് വേണ്ടി 31 മത്സരങ്ങളിൽ 2 ഗോളും എടികെയ്ക്ക് വേണ്ടി 18 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും താരം നേടിയിട്ടുണ്ട്.

2018-19 സീസണിൽ എടികെയ്ക്ക് ബൂട്ട്കെട്ടിയതാണ് താരം അവസാനമായി കളിച്ച ഇന്ത്യൻ ക്ലബ്‌. ഇപ്പോഴിതാ ഈ ബ്രസീലിയൻ വീണ്ടും ഇന്ത്യയിലേക്ക് മടങ്ങി വരികയാണ്.

ഐ ലീഗ് ക്ലബ്ബായ ട്രാവു എഫ്സിയാണ് ഈ 30 കാരനെ സ്വന്തമാക്കിയത്. ഈ സീസൺ മുതൽ ഐലീഗിൽ പ്രൊമോഷനുകൾ ഉള്ളതിനാൽ തന്നെ വലിയ സൈനിങ്ങുകളാണ് ഐ ലീഗ് ക്ലബ്ബുകൾ നടത്തുന്നത്. അതിന്റെ ഭാഗമായാണ് ഗെഴ്സൺ വിയെറയെ ട്രാവു എഫ്സി ടീമിലെത്തിച്ചത്.

2009 ലെ ഫിഫ അണ്ടർ 17 ലോകകപ്പിലെ ബ്രസീൽ ടീമിന്റെ നായകനായിരുന്നു ഗെഴ്സൺ. അന്ന് സാക്ഷാൽ നെയ്മറും കൂട്ടിഞ്ഞോയുമൊക്കെയായിരുന്നു അണ്ടർ 17 ലോകകപ്പിലെ ഗെഴ്സൺ വിയെറയുടെ സഹതാരങ്ങൾ.

സൈബർ ആക്രമണം കടുത്തു; ഒടുവിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് വിശദീകരണവുമായി ലെന്നി റോഡ്രിഗസ്

യുണൈറ്റഡിന്റെ വിജയത്തിന്റെ ശോഭ കെടുത്തി റൊണാൾഡോ; വീഡിയോ കാണാം