കേരള ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ മത്സരങ്ങൾ യു എ ഇയിൽ അവസാനിച്ചു ആദ്യ മത്സരത്തിൽ ലഭിച്ച തോൽവിയിൽ നിന്നും പിന്നീട് നടന്ന രണ്ട് മത്സരവും ച്ചാണ് ടീം കൊച്ചിയിൽ എത്തുന്നത്.
യുഎഇ ഒന്നാം ഡിവിഷൻ ക്ലബ്ബുകളെയാണ് ബ്ലാസ്റ്റേഴ്‌സ് നേരിട്ടത് അൽ ജസീറ അൽ ഹമ്രയെ മറുപടിയില്ലാത്ത 2 ഗോളുകൾക്ക് തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്.
അൽപ്പം മുൻപ് നടന്ന പ്രീസീസൺ മത്സരത്തിലാണ് എതിരാളികളുടെ തട്ടകത്തിൽ വച്ച് ഇവാൻ വുകുമുനോവിച്ചും സംഘവും ഈ വർഷത്തെ വിദേശ പര്യടനത്തിലെ രണ്ടാം വിജയം സ്വന്തമാക്കിയത്.
ബ്ലാസ്റ്റേഴ്‌സ് നിരയിൽ ജപ്പാൻ മുന്നേറ്റകാരനായ സകയിയുടെ പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രതീക്ഷ നൽകുന്നത്.ഇന്നലെയും താരം മികച്ച കളിയാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി നടത്തിയത്.