in , , , , ,

അവസാന ദിനം പ്രീമിയർ ലീഗിൽ തീ പാറി, ട്വിസ്റ്റുകൾക്ക് ഒടുവിൽ സിറ്റിക്ക്‌ കിരീടം, യുണൈറ്റഡിനെ രക്ഷിച്ചു ബ്രൈറ്റൺ..

സീസണിന്റെ അവസാന ദിവസവും പ്രീമിയർ ലീഗിൽ തീ പാറി. ട്വിസ്റ്റുകൾക്ക് ഒടുവിൽ മാഞ്ചേസ്റ്റർ സിറ്റി തങ്ങളുടെ ആറാം പ്രീമിയർ ലീഗ് കിരീടം ചൂടി.ക്രിസ്റ്റൽ പാലസിനോട്‌ പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായി തോൽവി തോൽവി രുചിച്ചെങ്കിലും യുണൈറ്റഡ് യൂറോപ്പ ലീഗിലേക്ക്. സ്പർസ് ചാമ്പ്യൻസിലേക്കും ലീഡ്‌സ് പ്രീമിയർ ലീഗിലും തന്നെ.

2-0 എന്നാ നിലയിൽ പിന്നിട്ട് നിന്ന ശേഷമാണ് സിറ്റി ആസ്റ്റൺ വില്ലക്കെതിരെ തിരിച്ചു വന്നു 3-2 ന്റെ വിജയം സ്വന്തമാക്കിയത്. ലിവർപൂൾ 3-1 ന്ന് വോൾവിസിനെ തോൽപിച്ചുവെങ്കിലും കിരീടം സിറ്റി സ്വന്തമാക്കി. പ്രീമിയർ ലീഗിൽ സിറ്റി സ്വന്തമാക്കുന്ന ആറാമത്തെ കിരീടമാണ്.

വർഷങ്ങൾക്ക് ശേഷം ടോട്ടൻഹാമും ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി. നോർവിച് സിറ്റിയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തോൽപിച്ചു കൊണ്ടാണ് ടോട്ടൻഹാം ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കിയത്. ടോട്ടൻഹാം ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയതോടെ ആർസേനലിന് യൂറോപ്പ ലീഗ് യോഗ്യത കൊണ്ട് തൃപ്തിപെടേണ്ടി വന്നു.

കിരീട പ്രതീക്ഷയോട് തുടങ്ങിയ സീസൺ മാഞ്ചേസ്റ്റർ യുണൈറ്റഡ് അവസാനിപ്പിച്ചത് നിരാശയോടെ.പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായി ക്രിസ്റ്റൽ പാലസിനോട് തോൽവി രുചിച്ചു. പക്ഷെ ബ്രൈറ്റൺ വെസ്റ്റ് ഹാമിനെ തോല്പിച്ചത് കൊണ്ട് മാത്രം യൂറോപ്പ ലീഗ് യോഗ്യത ലഭിച്ചു. വെസ്റ്റ് ഹാം യൂറോപ്പ കോൺഫ്രൻസ് ലീഗിന് യോഗ്യത നേടി. ബെർൺലി, വാറ്റ്ഫോഡ്, നോർവിച് എന്നീ ടീമുകൾ തരം താഴ്ത്തപ്പെട്ടു.

ട്വിറ്ററിൽ ആരാധക പ്രതിഷേധം, രാഹുൽ ത്രിപാഠി ഇനിയുമെന്താണ് സെലക്ടരമാരോട് തെളിയിക്കേണ്ടത്.

ഹോ ശ്വാസം അടക്കിപ്പിടിച്ചു കണ്ടിരുന്ന പ്രീമിയർ ലീഗ് Final Matchday