ഐപിഎൽ താരലേലത്തിൽ ആർസിബി സ്വന്തമാക്കിയ താരങ്ങളുടെ കാര്യത്തിൽ സമ്മിശ്ര അഭിപ്രായമാണ് ആരാധകർക്കുള്ളത്. ഏതായലും ടീമിനെ മൊത്തമായും അഴിച്ച് പണിഞ്ഞാണ് ആർസിബി അടുത്ത സീസണിൽ കളത്തിലിറങ്ങുന്നത്. ഇതിനിടയിൽ ലേലത്തിൽ ആർസിബി സ്വന്തമാക്കാൻ ശ്രമിച്ച താരങ്ങളുടെ പട്ടിക പുറത്തായിരിക്കുകയാണ്.
ആര്‍സിബിയന്‍സ് ഒഫീഷ്യലെന്ന എക്‌സ് പേജിലൂടെയാണ് ആർസിബി ലേലത്തിൽ സ്വന്തമാക്കാൻ ആഗ്രഹിച്ച താരങ്ങളുടെ പട്ടിക ലീക്കായത്. പട്ടിക ഇപ്രകാരമാണ്…
ഒരു വിദേശ ഓപ്പണര്‍
വെങ്കടേഷ് അയ്യര്‍
ഡേവിഡ് മില്ലര്‍ / ലിയാം ലിവിങ്സ്റ്റണ്‍ / ടിം ഡേവിഡ് / ഡൊണോവന്‍ ഫെരേര / റോവ്‌മെന്‍ പവെല്‍
ജിതേഷ് ശര്‍മ
ഇന്ത്യന്‍ ബാറ്റര്‍
കാഗിസോ റബാഡ / മിച്ചെല്‍ സ്റ്റാര്‍ക്ക് / ജോഷ് ഹോസല്‍വുഡ് / നതാന്‍ എല്ലിസ്/ നുവാന്‍ തുഷാര/ സാം കറെന്‍
ടി നടരാജന്‍ / ഭുവനേശ്വര്‍ കുമാര്‍ / പ്രസിദ്ധ് കൃഷ്ണ / അര്‍ഷ്ദീപ് സിങ്/ മുഹമ്മദ് ഷമി
അല്ല ഗസന്‍ഫര്‍ / മഹീഷ് തീക്ഷണ / നൂര്‍ അഹമ്മദ്
യുസ്വേന്ദ്ര ചഹല്‍
യുസ്‌വേന്ദ്ര ചഹലിനെ തിരികെയെത്തിക്കാൻ ആർസിബി പദ്ധതികളുണ്ടായിരുന്നുങ്കിലും താരത്തിന് വൻ വില ഉയർന്നതോടെയാണ് ആർസിബി പദ്ധതി ഉപേക്ഷിച്ചത്. ചഹലിന് പുറമെ പേസര്‍ അര്‍ഷ്ദീപ്, ഓള്‍റൗണ്ടര്‍ വെങ്കടേഷ് എന്നിവരെല്ലാം ആർസിബിയുടെ ലിസ്റ്റിൽ ഉണ്ടായിരുന്നു. വൻ വില വന്നതോടെ മൂന്നു പേരെയും ആര്‍സിബിക്കു ടീമിലെത്തിക്കാനും സാധിച്ചില്ല.
വെങ്കടേഷിനെ കെകെആർ 23.75 കോടി രൂപയ്ക്ക് തിരിച്ചെത്തിച്ചതോടെ തങ്ങളുടെ മുന്‍ താരമായ ബാറ്റര്‍ ദേവ്ദത്ത് പടിക്കലിനെ ആര്‍സിബി ടീമിലെത്തിക്കുകയും ചെയ്തു.