ഇന്ത്യൻ സൂപ്പർ ലീഗിന്റെ വിന്റർ ട്രാൻസ്ഫർ വിൻഡോ അവസാനിച്ചിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സ് ഈ വിന്റർ ട്രാൻസ്ഫറിൽ സ്വന്തമാക്കിയത് ബംഗളുരു എഫ്സിയുടെ ഡാനിഷ് ഫാറൂഖിനെ മാത്രമാണ്.
ഐ-ലീഗ് ക്ലബ്ബായ മുഹമ്മദൻസിന്റെ വൻലാൽസുഇഡിക ഛക്ചുവാക്കിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചിരുനെങ്കിലും താരത്തിന്റെ മെഡിക്കൽ റിപ്പോർട്ട് ക്ലബിന് തൃപ്തികരമല്ലാത്തോണ്ട് അത് നടക്കാതെ പോയിരുന്നു.
എന്നാൽ ഇപ്പോഴിത ഇന്ത്യൻ സൂപ്പർ ലീഗിന്റെ വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യവെച്ചിരുന്ന മറ്റൊരു താരത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്.
ഈ വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ ബംഗളുരു എഫ്സിയിൽ നിന്നും എഫ്സി ഗോവ സ്വന്തമാക്കിയ ഉദാന്ത സിംഗിനെയായിരുന്നു ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യംവെച്ചിരുന്നുത്. എന്നാൽ നിർഭാഗ്യവശാൽ ഈ നീക്കം നടന്നില്ല.
കേരള ബ്ലാസ്റ്റേഴ്‌സിന് പുറമെ ഈസ്റ്റ് ബംഗാളും താരത്തെ സ്വന്തമാക്കാൻ രംഗത്തുണ്ടായിരുന്നു. എന്നാൽ താരം ഇരു ടീമിന്റെയും കരാർ നിരസിച്ച് എഫ്സി ഗോവയുടെ കരാർ സ്വീകരിക്കുകയായിരുന്നു.
മൂന്ന് വർഷ കരാറിലാണ് ഉദാന്ത സിംഗ് എഫ്സി ഗോവയിൽ ചേരുന്നത്. നിലവിൽ ഔദ്യോഗികമായ കരാറിനെ കുറിച്ചൊന്നും ഗോവ പുറത്തു വിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ ഇതിനെ പറ്റി കൂടുതൽ വിശദാംശങ്ങൾ ഗോവ പുറത്തുവിടുമെന്നാണ് റിപ്പോർട്ടുകൾ.