in , , , ,

CryCry LOVELOVE OMGOMG LOLLOL AngryAngry

കേരളാ ഫുട്ബോൾ ആരാധകർ കാത്തിരുന്ന മുഹൂർത്തം അടുത്ത വർഷവുമില്ല; നിരാശ

കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ കൂടാതെ ഇന്ത്യൻ ഫുട്ബോളിൽ കേരളത്തിന്റെ പെരുമ ഉയർത്തിയ മറ്റൊരു ക്ലബാണ് ഗോകുലം കേരള. നിലവിൽ ഐ ലീഗിലാണ് ഗോകുലം കേരളം കളിക്കുന്നത്. ഐ ലീഗിൽ ഈ സീസൺ മുതൽ പ്രൊമോഷൻ ഉള്ളതിനാൽ തന്നെ ലീഗിൽ ഏറ്റവും ടോപ്പിൽ ഫിനിഷ് ചെയ്യുന്ന ടീമിന് അടുത്ത സീസണിൽ ഐഎസ്എല്ലിൽ കളിക്കാനാവും.

ഐഎസ്എല്ലിലെ കേരളാ സാന്നിധ്യമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ കൂടാതെ ഇന്ത്യൻ ഫുട്ബോളിൽ കേരളത്തിന്റെ പെരുമ ഉയർത്തിയ മറ്റൊരു ക്ലബാണ് ഗോകുലം കേരള. നിലവിൽ ഐ ലീഗിലാണ് ഗോകുലം കേരളം കളിക്കുന്നത്. ഐ ലീഗിൽ ഈ സീസൺ മുതൽ പ്രൊമോഷൻ ഉള്ളതിനാൽ തന്നെ ലീഗിൽ ഏറ്റവും ടോപ്പിൽ ഫിനിഷ് ചെയ്യുന്ന ടീമിന് അടുത്ത സീസണിൽ ഐഎസ്എല്ലിൽ കളിക്കാനാവും.

ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഫുട്ബോൾ ലീഗായ ഐഎസ്എല്ലിൽ കേരളത്തെ പ്രതിനിധികരിച്ചുള്ള രണ്ട് ടീമുകൾ കളിക്കണമെന്നത് കേരളാ ഫുട്ബോൾ ആരാധകരുടെ ഒരു ആഗ്രഹമായിരുന്നു. 2020- 21, 2021 – 22 ഐ ലീഗ് സീസണിലെ വിജയികളായിരുന്നു ഗോകുലം കേരളാ. എന്നാൽ ആ സമയത്ത് ഐ ലീഗിൽ പ്രൊമോഷൻ ഉണ്ടായിരുന്നില്ല.

ഈ സീസൺ മുതലാണ് ഐ ലീഗിൽ പ്രൊമോഷൻ ആരംഭിച്ചത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഐ ലീഗ് കിരീടം സ്വന്തമാക്കിയ ഗോകുലം കേരളാ ഇത്തവണയും കിരീടം നേടി ഐഎസ്എല്ലിലേക്ക് സ്ഥാനക്കയറ്റം നേടി ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയും തമ്മിൽ ഏറ്റുമുട്ടുന്നത് കേരളാ ഫുട്ബോൾ ആരാധകർ സ്വപ്നം കണ്ടിരുന്നു.

ഇത്തവണത്തെ ഐ ലീഗ് പോരാട്ടത്തിൽ ഗോകുല കേരളാ കിരീട പ്രതീക്ഷ നിലനിർത്തിയ ടീമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സി സുദേവയ്ക്ക് എതിരെ വിജയിച്ചതോടെ ഗോകുലത്തിന്റെ ലീഗ് കിരീട പ്രതീക്ഷകളും ഐ എസ് മോഹങ്ങളും അവസാനിച്ചിരിക്കുകയാണ്.

സുദേവ എഫ് സിയെ കഴിഞ്ഞ ദിവസം എതിരില്ലാത്ത എട്ടു ഗോളുകൾക്ക് ആണ് പഞ്ചാബ് എഫ് സി പരാജയപ്പെടുത്തിയത്. ഈ വിജയത്തോടെ പഞ്ചാബ് 43 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. ഇനി മൂന്ന് മത്സരങ്ങൾ ആണ് ലീഗിൽ ബാക്കിയുള്ളത്. ഗോകുലം തങ്ങളുടെ അവസാന മൂന്ന് മത്സരങ്ങളും ജയിച്ചാലും 42 പോയിന്റിൽ മാത്രമെ എത്തൂ. ഇതോടെ ഗോകുലം അടുത്ത സീസണിൽ സ്ഥാനക്കയറ്റം നേടില്ലെന്ന് ഉറപ്പായിരിക്കുകയാണ്. നേരത്തെ കേരളാ ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയും ചില അനൗദ്യോഗിക മത്സരങ്ങളിൽ ഏറ്റുമുട്ടിയിരുന്നെങ്കിലും ഐഎസ്എൽ പോലൊരു വലിയ വേദിയിൽ ഈ കേരളാ ടീമുകൾ ഏറ്റുമുട്ടിയിരുന്നില്ല. ആ അവസരമാണ് റൌണ്ട് ഗ്ലാസ് പഞ്ചാബിന്റെ വിജയത്തോടെയേ അവസാനിച്ചിരിക്കുന്നത്.

സിസിഎൽ; തുടർതോൽവികളിലും കേരളാ സ്ട്രൈക്കേഴ്സിന്റെ അഭിമാനമാവുന്നത് ഈ ഒരു താരം മാത്രം

ബാംഗ്ലൂരു കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മൈതാനമാകണം? ഇവാൻ ആശാൻ പറയുന്നു