in ,

LOVELOVE

ഇന്ത്യൻ താരങ്ങളിൽ മികവ് പുലർത്തി ബ്ലാസ്റ്റേഴ്സിൽ നിന്നും സഹൽ, മുംബൈ സിറ്റി താരങ്ങൾ മുന്നിൽ

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനു നൽകുന്നതാണ് ഗോൾഡൻ ബൂട്ട് അവാർഡ്, നിലവിൽ സീസണിലെ ഗോൾഡൻ ബൂട്ട് അവാർഡിൽ ലീഡ് ചെയ്യുന്നത് മുംബൈ സിറ്റി എഫ്സിയുടെ അർജന്റീനിയൻ താരമായ ജോർഹെ പെരേര ഡയസാണ്.

എന്നാൽ ഇന്ത്യൻ താരങ്ങളുടെ ഗോളടി മികവിലേക്ക് വരികയാണെങ്കിൽ ഒട്ടും മോശമല്ലാതെ തന്നെയാണ് ഗോളടിക്കുന്നതിൽ ഇന്ത്യൻ താരങ്ങൾ മികവ് പുലർത്തുന്നത്, എന്തായാലും ഇന്ത്യൻ താരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ ലിസ്റ്റാണ് നമ്മൾ ഇന്നിവിടെ പരിശോധിക്കുന്നത്.

മുംബൈ സിറ്റി എഫ്സിയുടെ രണ്ട് ഇന്ത്യൻ താരങ്ങളാണ് നിലവിൽ ഗോൾ നേടുന്നതിൽ ലീഡ് ചെയ്യുന്നത്, 9 കളിയിൽ നിന്നും 4 ഗോൾ വീതം നേടി ചാങ്തെയും ബിപിനും ആദ്യ രണ്ട് സ്ഥാനങ്ങൾ നേടിയപ്പോൾ, 3 ഗോൾ നേടിയ ഒഡിഷ എഫ്സിയുടെ നന്ദകുമാർ ശേഖരാണ് മൂന്നാം സ്ഥാനത്ത്.

തുടർന്ന് 7 കളിയിൽ നിന്നും 2 ഗോൾ വീതം നേടിയ സഹൽ അബ്ദുസമദ് (കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി), ജെറി (ഒഡിഷ എഫ്സി), മൻവീർ (എടികെ മോഹൻ ബഗാൻ) എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ വരുന്ന കളിക്കാർ.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഇന്ത്യൻ താരങ്ങളുടെ ലിസ്റ്റ് ഇതാ :

ഇന്ത്യൻ താരങ്ങളിൽ മികവ് പുലർത്തി ബ്ലാസ്റ്റേഴ്സിൽ നിന്നും സഹൽ, മുംബൈ സിറ്റി താരങ്ങൾ മുന്നിൽ

നെയ്മറിന്റെ കാര്യത്തിൽ ആരാധകർക്ക് ആശങ്കയും നിരാശയും നൽകുന്ന റിപോർട്ടുകൾ