in

ഇത്തവണ ലേലത്തിൽ കോടികൾ വാരാൻ സാധ്യതയുള്ള അഞ്ച് ബൗളർമാർ

IPL 2022 ന് മുന്നോടിയായി എല്ലാ ടീമുകളും അവർ റിട്ടൈൻ ചെയ്ത പ്ലയർസിന്റെ ലിസ്റ്റ് പുറത്തുവിട്ടു. ഈ പട്ടികയില്‍പെടാത്ത ചില വമ്പൻ പേരുകൾ ഉണ്ട്. അവയിൽ ഇത്തവണ ലേലത്തിന് എത്തിയാൽ കോടികൾ വാരൻ സാധ്യതയുള്ള അഞ്ച് ബൗളർമാരെ നോക്കാം!

jofra archer

1) റാഷിദ് ഖാൻ

ഈ ലിസ്റ്റിലെ ഒന്നാമൻ ടിട്വന്റി ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായ റാഷിദ് ഖാൻ ആണ്. ഈ അഫ്ഗാനി ലെഗ് സ്പിന്നർ IPL ഉൾപടെ ലോകത്തിലെ പ്രമുഖ ടിട്വന്റി ഫ്രാഞ്ചൈസ് ലീഗുകളിലെ പ്രധാനി ആണ്. ടിട്വന്റി ക്രിക്കറ്റിലെ മധ്യ ഓവറുകളിൽ പന്തുമായി എത്തി എകോണമികൽ സ്പെല്ലുകൾ കൊണ്ട് മത്സരത്തിന്റെ ഗതി മാറ്റാൻ ശേഷിയുള്ള റാഷിദിനെ ശമ്പളത്തിന്റെ തർക്കത്തിലാണ് ഹൈദരാബാദ് റിലീസ് ചെയ്തത്. മൂന്ന് പേരെ മാത്രം നിലനിര്‍ത്തിയ ഹൈദരാബാദിന് റാഷിദിനെ കൂടി നിലനിർത്താൻ കഴിയുമായിരുന്നു എങ്കിലും ശമ്പളതർക്കം വിനയായി. പുതിയ ടീമുകളിൽ ഒന്ന് ലേലത്തിന് മുൻപ് വിളിച്ചെടുത്തില്ല എങ്കിൽ ലേലത്തിൽ ഏറ്റവുമധികം ഡിമാന്റ് ലഭിക്കുന്ന താരങ്ങളിൽ ഒരാളാവും റാഷിദ് ഖാനും!

2) ജോഫ്രാ ആർച്ചർ

പരിക്കുളാണ് ആർച്ചറുടെ വില്ലൻ. പരിക്കുകളുടെ പ്രശ്നം മുൻനിർത്തിയാണ് ആർച്ചറെ രാജസ്ഥാൻ റിലീസ് ചെയ്യാൻ തീരുമാനിച്ചതും. നിലവിൽ ലിമിറ്റഡ് ഓവർസ് ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസർമാരിൽ ഒരാളായ ആർച്ചർ ലേലത്തിൽ വന്നാൽ ഒരു ഓക്ഷൻ വാർ തന്നെ നടന്നേക്കും. പരിക്ക് കാരണം ഈ സീസണിൽ നിന്ന് വിട്ടുനിന്ന ആർച്ചർ പരിക്ക് ഭേദമായി തിരിച്ചെത്തുമോ എന്ന കാര്യം സംശയമാണ്. പവർപ്ലേക്കുള്ളിലും ഡെത്തിലും എല്ലാം ഒരുപോലെ മികവ് പുലർത്തുന്ന ആർച്ചർ ഏത് ടിട്വന്റി ടീമിനും ഉത്തമമായ പ്ലയർ ആണ്.

jofra archer

3) കഗിസോ റബാഡ

മൂന്ന് ഫോർമാറ്റിലും വർഷങ്ങളായി സൗത്ത് ആഫ്രിക്കയുടെ ഏറ്റവും മികച്ച ബൗളർ ആണ് കഗിസോ റബാഡ. 2018 ലേലത്തിൽ RTM ഉപയോഗിച്ചാണ് റബാഡയെ ഡൽഹി വീണ്ടും കൂടെ കൂട്ടിയത്. എന്നാല്‍ സമീപ കാലം ഫോം പരിഗണിച്ച് സൗത്ത് ആഫ്രിക്കൻ സഹതാരം ആൻറിച്ച് നോർക്യേയെ നിലനിർത്താൻ തീരുമാനം എടുത്തതോടെ റബാഡ പുറത്തായി. ക്വാളിറ്റി ഓവർസീസ് പേസർ എന്ന ടാഗ് ഉള്ള റബാഡക്ക് തീർച്ചയായും ലേലത്തിൽ നല്ല ഡിമാന്റ് ഉണ്ടാവും.

4) യുസ്വേന്ദ്ര ചഹൽ

റോയൽ ചലഞ്ചേർസിന്റെ ഏറ്റവും പ്രധാന പ്ലയേസിൽ ഒരാളായിരുന്ന യുസ്വേന്ദ്ര ചഹലിനെ ഇത്തവണ ടീം റിലീസ് ചെയ്തു. എട്ട് വർഷത്തിന് ശേഷം RCB അല്ലാതെ മറ്റൊരു ടീമിന് വേണ്ടി കളിക്കാനുള്ള അവസരമാണ് ഈ ഇന്ത്യൻ ലെഗ് സ്പിന്നർക്ക് വന്നു ചേർന്നിരിക്കുന്നത്. യുവ ലെഗ്സ്പിന്നർമാർ കുറച്ച് പേർ ലേലത്തിന് ഉണ്ടാവുമെങ്കിലും കൂടത്തിലെ പരിജയ സമ്പന്നനായ ഇന്ത്യൻ ലെഗ്ഗിമാരിൽ ഒരാളാണ് ചഹൽ. ലോകകപ്പ് ടീമിൽ ഇടം ലഭിച്ചില്ല എങ്കിലും IPL രണ്ടാം ഭാഗത്തിൽ വളരെ മികച്ച പ്രകടനങ്ങൾ ആണ് ചഹൽ നടത്തിയത്.

5) ഹർഷൽ പട്ടേൽ

2020 IPL സീസൺ കൊണ്ട് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ പ്ലയർസിൽ ഒരാളാണ് ഹർഷൽ പട്ടേൽ വെറും പതിനഞ്ച് മത്സരങ്ങൾ മാത്രം കളിച്ച് 32 വിക്കറ്റുകളോടെ ഏറ്റവും മികച്ച സീസണാണ് ഹർഷലിന് ലഭിച്ചത്. തുടര്‍ന്ന് ഇന്ത്യൻ ടീമിലും അരങ്ങേറ്റം നടത്തി അവിടെയും മികച്ച പ്രകടനങ്ങൾ നടത്താൻ ഈ ഹരിയാനക്കാരന് കഴിഞ്ഞു. RCB നിലനിർത്തിയേക്കും എന്ന് പ്രതീക്ഷിച്ചു എങ്കിലും അത് സംഭവിച്ചില്ല. നിലവിൽ അസാധ്യ ഫോമിലുള്ള ഹർഷനിന് ലേലത്തിൽ നല്ല ഡിമാന്റ് ഉണ്ടാവും എന്ന കാര്യത്തിൽ സംശയങ്ങളില്ല.

മുൻ ഐ ലീഗ് ജേതാക്കൾ ആയ ഈ ടീമിന് ഐ ലീഗ് കളിക്കാൻ ആവില്ല ഇനി

ഒഡീഷയുടെ നെഞ്ചിൽ കൊമ്പന്മാർ റീത്ത് വച്ചു, എന്താ കളി എന്താ അഴക് എന്തൊരു ആക്രമണം, ഇതാണ് പറയുന്നത് അടിക്കുമ്പോൾ ബംബർ അടിക്കണം എന്ന്…