in

U-19 സൂപ്പർ സ്റ്റാർ, IPL ലെ ബാൻ, ഇന്ന് IPL ലെ ഏറ്റവും വിലയേറിയ താരം – സർ രവീന്ദ്ര റോക്സ്റ്റാർ ജഡേജ!

മുപ്പത്തിമൂന്നാം പിറന്നാൾ ആഘോഷിക്കുന്ന സർ രവീന്ദ്ര ജഡേജയുടെ ക്രിക്കറ്റ് കരിയറിലൂടെ ഒരു എത്തിനോട്ടം. ഉയർച്ചളും താഴ്ച്ചകളും, പരിഹാസങ്ങളും പ്രശംസകളും ഒക്കെ നിറഞ്ഞ, ഒരു പതിറ്റാണ്ടിലധികം നീണ്ട ക്രിക്കറ്റ് കരിയറിലൂടെ ഒരു എത്തിനോട്ടം!

jadeja the most valuable player

ആദ്യ നാളുകൾ!

വിരാട് കോലിയുടെ കീഴിൽ U19 ലോകകപ്പ് വിജയിച്ച ടീമിലെ ബാറ്റിങ് ഓൾറൗണ്ടർ ആയിട്ടാണ് രവി ജഡേജ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടുന്നത്. പിന്നാലെ എത്തിയ IPL ൽ ചാമ്പ്യൻ ടീം രാജസ്ഥാൻ ടീമിലെ സ്ഥിരാംഗം ആയിരുന്ന ജഡേജ ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള തന്റെ വഴി എളുപ്പമാക്കി. 2009 ഫെബ്രുവരി എട്ടിന് 20 വയസിൽ, ശ്രീലങ്കക്കെതിരെ ഏകദിന അരങ്ങേറ്റവും, രണ്ട് ദിവസങ്ങൾക്ക് ശേഷം ടിട്വന്റി അരങ്ങേറ്റവും നടത്തി.

.പുതിയ IPL ടീമിന്റെ കോച്ചാവാൻ നെഹ്റയും ഗാരി കിർസ്റ്റനും!

.പ്രെസ്സിങ് ഗെയിമുണ്ടാവില്ല, ഒരൊറ്റ രാതി കൊണ്ട് വലിയ സംഭവുമാകില്ല – റാൾഫ് റാഗ്നിക് പറഞ്ഞ വാക്കുകൾ മുഴുവൻ കേട്ടുനോക്കൂ…

.ഫ്രാൻസ് ഫുട്ബോൾ മാഗസിന്റെ കവർ ചിത്രം ലിയോ മെസ്സിയുടേത്…

മോശം സമയം.

ടിട്വന്റി ലോകകപ്പിലെ മോശം പ്രകടനവും ലഭിച്ച അവസരങ്ങൾ നല്ല രീതിയിൽ മുതലാക്കാൻ കഴിയാതെ പോയതും- 2010 IPL ന് മുൻപ് രാജസ്ഥാനെ അറിയിക്കാതെ മുംബൈ ഇന്ത്യൻസുമായി കരാർ ഒപ്പിട്ടു എന്ന പേരിൽ കിട്ടിയ ബാനും ഒക്കെയായി ജഡേജയെടെ കരിയർ ആകെ കുഴഞ്ഞ കാലഘട്ടം ആയിരുന്നു ഇത്. പലപ്പോഴും പരിഹാസ പാത്രം ആയി മാറിയ ജഡേജ പക്ഷേ ഏകദിന ക്രിക്കറ്റിൽ ചില ഓൾറൗണ്ട് പ്രകടനങ്ങൾ നടത്തി ക്യാപ്റ്റന്റെ പ്രിയപ്പെട്ടവൻ ആയി.

jadeja the most valuable player

ഫസ്റ്റ് ക്ലാസിലെ ‘ട്രിപ്പിൾ’ ട്രിപ്പിൾ!

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ട്രിപ്പിള്‍ സെഞ്ച്വറി നേടുക എന്നത് പല താരങ്ങൾക്കും സ്വപ്നമാണ്. എന്നാൽ പന്ത്രണ്ട് മാസ കാലയളവില്‍ മൂന്ന് വട്ടം മുന്നൂറ് കടന്നാണ് ബാറ്റിങ് ഓൾറൗണ്ടർ ജഡേജ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കുള്ള വാതിൽ ചവിട്ടിത്തുറന്നത്. ഇന്റർനാഷണൽ ക്രിക്കറ്റ് കരിയറിൽ ഉടനീളം ബാറ്റ് ചെയ്യാൻ കഴിയുന്ന ബൗളർ എന്ന ലേബലിൽ ഒതുങ്ങിയ പ്രകടനങ്ങൾ ആണെങ്കിലും ജഡേജയുടെ ബാറ്റിങ് മികവ് അതിനൊക്കെ എത്രയോ മുകളിലാണ് എന്ന് ഈ പഴയ റെക്കോഡ് പറയും!

ധോനിക്ക് പ്രിയപ്പെട്ടവൻ.

മോശം പ്രകടനങ്ങൾ വന്നിട്ടും ടീമിൽ നിന്ന് പുറത്ത് പോവാത്തത് മഹേന്ദ്ര സിംഗ് ധോനിക്ക് ജഡേജയോടുള്ള പ്രത്വേക താത്പര്യം കാലമാണ്. 2012 മിനി ലേലത്തിൽ വൻ തുകക്കാണ് ഈ ഓൾറൗണ്ടറെ ചെന്നെ സൂപ്പർ കിങ്സ് സ്വന്തമാക്കിയത്. അന്ന് മുതൽ പിന്നീട് ഇങ്ങോട്ട് ധോനിയുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായത് ജഡേജക്ക് കരിയറിൽ ഒരുപാട് ഗുണം ചെയ്തു. 2013 ചാമ്പ്യന്‍സ് ട്രോഫിയിൽ ഗോൾഡൻ ബോൾ നേടിയത് ഉൾപടെയുള്ള പ്രകടനങ്ങളിലൂടെ ക്യാപ്റ്റന് നന്ദിയും അറിയിച്ചിട്ടുണ്ട്!

സർ ജഡേജ മുതൽ ബിറ്റ്സ് & പീസസ് വരെ!

ഇടക്കെപ്പോഴോ പരിഹാസ പൂർവം ഉപയോഗിച്ച് തുടങ്ങിയ പേരാണ് സർ ജഡേജ – പക്ഷേ തന്റെ പ്രകടനങ്ങളിലൂടെ ജഡേജ ആ പേരിനെ തനിക്ക് അലങ്കാരമാക്കി മാറ്റി! ഇന്ന് സർ ജഡേജ എന്ന് അഭിസംബോധന ചെയ്യുന്നത് കളിയാക്കലിനപ്പുറം ബഹുമാനപൂർവം എന്ന പൊലെയാണ്!
കമന്റേറ്റർ സഞ്ജയ് മഞ്ച്രേക്കർ ജഡേജയെ പരിഹസിച്ച് പറഞ്ഞ വാക്കുകൾ ആണ് ബിറ്റ്സ് ആൻഡ് പീസസ് പ്ലയർ എന്നത് – അതിനെ ശക്തമായി പ്രധിശേധിച്ച ജഡേജ പിന്നീട് ബാറ്റ് കൊണ്ടും പന്തുകൊണ്ടും ഫീൽഡിലും മികച്ച പ്രകടനങ്ങൾ നടത്തി
മഞ്ച്രേക്കറുടെ വായടപ്പിച്ചതും ചരിത്രം!

IPL ലെ വിലയേറിയ താരം!

ധോനിക്ക് ശേഷം ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്ന ജഡേജ, ധോനി ടീമിലുള്ളപ്പോൾ തന്നെ ടീമിൽ ധോനിയേക്കാൾ ശമ്പളം വാങ്ങുന്ന താരമായി മാറിയിരിക്കുകയാണ്. 2022 സീസണിന് മുന്നെ CSK ജഡേജയെ ആണ് ഒന്നാം സ്ഥാനത്ത് നിലനിർത്തിയത്! ഇതോടെ രോഹിത് ശർമ, റിഷഭ് പന്ത് എന്നിവർക്കൊപ്പം അടുത്ത സീസണില്‍ ഏറ്റവും വലിയ സാലറി വാങ്ങുന്ന താരമായി ജഡേജ!

മുപ്പത്തിമൂന്നാം പിറന്നാൾ!

ജഡേജ ഇന്ന് മുപ്പത്തിമൂന്നാം പിറന്നാൾ ആഘോഷിക്കുത് മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിലെ പ്രധാനിയും, IPL ലെ ഏറ്റവും വിലയേറിയ താരങ്ങളിൽ ഒരാളും ഒക്കെയായാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രിയപ്പെട്ട റോക്സ്റ്റാറിന്, സർ രവീന്ദ്ര ജഡേജക്ക് ആവേശംക്ലബ് ടീമിന്റെ പിറന്നാൾ ആശംസകള്‍!

ഒഡീഷയുടെ നെഞ്ചിൽ കൊമ്പന്മാർ റീത്ത് വച്ചു, എന്താ കളി എന്താ അഴക് എന്തൊരു ആക്രമണം, ഇതാണ് പറയുന്നത് അടിക്കുമ്പോൾ ബംബർ അടിക്കണം എന്ന്…

കൂകി വിളിച്ചരുടെ അണ്ണാക്കിലേക്ക് റോക്കറ്റ് വിട്ടു ബ്രസീലിയൻ ചെകുത്താൻ, മനസു നിറച്ച പ്രകടനം അർഹിച്ച വിജയം