ആരാധകർ ആവേശപൂർവം കാത്തിരിക്കുന്ന കേരളാ ക്രിക്കറ്റ് ലീഗിലെ ടീമുകളുടെ പേരും ഐക്കണ്‍ താരങ്ങളെയും പ്രഖ്യാപിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷനാണ് കേരളാ ക്രിക്കറ്റ് ലീഗിന്റെ സംഘടകർ. ആറു ടീമുകൾ മത്സരിക്കുന്ന കേരളാ ക്രിക്കറ്റ് ലീഗിന് സെപ്റ്റംബറിലായിരിക്കും നടക്കുക. സെപ്റ്റംബര്‍ രണ്ടു മുതല്‍ 19 വരെ തിരുവനന്തപുരത്ത് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ സ്പോർട്സ് ഹബ്ബിലാണ് മത്സരങ്ങള്‍ നടക്കുക.
ALSO READ: 3 പേർ പുറത്തേക്ക്; ശ്രീലങ്കക്കെതിരായ ജീവൻമരണ പോരിന് നിർണായക മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യ
ട്രിവാന്‍ഡ്രം റോയല്‍സ്, ഏരീസ് കൊല്ലം സെയ്‌ലേഴ്സ്, ആലപ്പി റിപ്പിള്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂര്‍ ടൈറ്റന്‍സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റേഴ്സ് എന്നിങ്ങനെയാണ് ടീമുകളുടെ പേരുകൾ.
ALSO READ: ടീമിൽ ഇടം വേണോ? സഞ്ജു അക്കാര്യം ചെയ്ത് കാണിക്കണമെന്ന് ഗംഭീർ
പി.എ. അബ്ദുള്‍ ബാസിത് ട്രിവാന്‍ഡ്രം റോയല്‍സിന്റെയും സച്ചിന്‍ ബേബി ഏരീസ് കൊല്ലം സെയ്‌ലേഴ്സിന്റെയും മുഹമ്മദ് അസറുദ്ദീന്‍ ആലപ്പി റിപ്പിള്‍സിന്റെയും ബേസില്‍ തമ്പി കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെയും വിഷ്ണു വിനോദ് തൃശൂര്‍ ടൈറ്റന്‍സിന്റെയും രോഹന്‍ എസ് കുന്നമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റേഴ്സിന്റെയും ഐക്കണ്‍ കളിക്കാരായിരിക്കും.
ALSO READ: ആ രണ്ട് താരങ്ങളെ ഗംഭീർ ടീമിൽ ഉൾപ്പെടുത്തിയത് തെറ്റ്; വിമർശനവുമായി ആശിഷ് നെഹ്റ
മലയാളി താരംവും ലീഗിലെ ഏറ്റവും ആകർഷണ താരവുമായ സഞ്ജു സാംസൺ ലേലം വഴിയായിരിക്കും ടീമിന്റെ ഭാഗമാവുക. സഞ്ജുവുമായി ബന്ധപ്പെട്ട കൂടുതൽ അപ്‌ഡേറ്റുകൾ വ്യക്തമല്ല. ലേലത്തിനായി താരങ്ങൾ രെജിസ്റ്റർ ചെയ്തിട്ടുണ്ട്. റജിസ്റ്റർ ചെയ്ത കേരളത്തിലെ താരങ്ങളില്‍നിന്ന് ലേലത്തില്‍ പങ്കെടുക്കാനുള്ള കളിക്കാരെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ തിരഞ്ഞെടുക്കും. ഓഗസ്റ്റ് പത്തിന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍വച്ചാണ് കളിക്കാരുടെ ലേലം നടക്കുക.
ALSO READ: രാജസ്ഥാൻ വിടുകയാണെങ്കിൽ സഞ്ജുവിനെ പൊക്കാൻ ആളുണ്ട്; ആവശ്യക്കാർ 2 ടീമുകൾ
സ്റ്റാര്‍ സ്പോര്‍ട്സ് ത്രീയിലും ഒടിടി പ്ലാറ്റ്ഫോമായ ഫാന്‍ കോഡിലും ലേലം തല്‍സമയം സംപ്രേഷണമുണ്ടാവും. നടന്‍ മോഹന്‍ലാലാണ് കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാന്‍ഡ് അംബാസിഡര്‍.