ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ വരുന്ന സെപ്റ്റംബറിൽ തുടക്കമാവും.ഡ്യൂറൻഡ് കപ്പ് പോരാട്ടത്തോടെയാണ് ഈ വർഷത്തെ ഇന്ത്യൻ ഫുട്‍ബോൾ ക്ലബ് സീസൺ തുടക്കമാവുക്ക.
12 ടീമുകളാണ് അടുത്ത ഐഎസ്എല്ലിൽ പങ്കെടുക്കുക. കഴിഞ്ഞ ഐഎസ്എല്ലിലുണ്ടായിരുന്ന പതിനൊന്ന് ടീമുകൾക്ക് പുറമെ അടുത്ത തവണ റൗണ്ട് ഗ്ലാസ് പഞ്ചാബും ഒന്നാം ഡിവിഷൻ ടൂർണമെന്റിന്റെ ഭാ ഗമാകും.
കഴിഞ്ഞ ഐ-ലീ ഗ് സീസണിൽ കിരീടമുയർത്തിയാണ് പഞ്ചാബ് ഐഎസ്എല്ലിലേക്ക് സ്ഥാനക്കയറ്റം നേടിയെത്തുന്നത്.കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണിൽ മികച്ച രീധിയിലാണ് വരുക്ക.
കഴിഞ്ഞ സീസണിലെ ഉത്ഘാടന മത്സരം കൊച്ചിയിൽ ആയിരുന്നു. ഈ സീസണിലും ആദ്യ മത്സരം കൊച്ചിയിൽ ആയിരിക്കുമോ എന്നത് തീരുമാനം ആയിട്ടില്ല.കഴിഞ്ഞ തവണ ഒക്ടോബർ ആദ്യമാണ് ഐഎസ്എൽ തുടങ്ങിയത്. വാര്യന്തങ്ങൾ കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ ഐഎസ്എൽ. ആറ് ടീമുകൾ പ്ലേ ഓഫിലെത്തുന്ന തരത്തിൽ ക്രമീകരിച്ച ലീ ഗിൽ എടികെ മോഹൻബ ഗാനാണ് കിരീടമുയർത്തിയത്.