in

LOVELOVE

ട്വിസ്റ്റുകൾ നിറയുന്ന യൂറോപ്യൻ ട്രാൻസ്ഫർ മാർക്കറ്റിന് ഔദ്യോഗിക ആരംഭം

യൂറോപ്യൻ ട്രാൻസ്ഫർ മാർക്കറ്റിന് ആരംഭം. ട്വിസ്റ്റുകൾ ഒരുപാട് നിറയുന്ന ഈ ട്രാൻസ്ഫർ മാർക്കറ്റിന്റെ കാലത്ത് ആരൊക്കെ കൂടുമാറുമെന്ന് വരും മണിക്കൂറുകളിൽ കണ്ടറിയാം. കഴിഞ്ഞ വർഷത്തെ പോലെ മികച്ച ഒരു ട്രാൻസ്ഫർ വിൻഡോ തന്നെയാണ് ഓരോ ക്ലബ്‌ ആരാധകരും പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോ റൊണാൾഡോയുടെയും മെസ്സിയുടെയും കൈമാറ്റങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു.ഈ സീസണിലും വർഷങ്ങൾക്ക് ശേഷം പല സൂപ്പർ താരങ്ങളും തങ്ങളുടെ ക്ലബ് വിടാൻ ഒരുങ്ങുകയാണ്. ട്രാൻസ്ഫർ മാർക്കറ്റ് ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുന്നേ പല ക്ലബ്ബുകളും താരങ്ങളെ സ്വന്തമാക്കി കഴിഞ്ഞിരുന്നു.

ഏർലിംഗ് ഹാലൻഡ് മാഞ്ചേസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയതാണ് ഇതിൽ ഏറ്റവും പ്രധാനപെട്ട വാർത്ത. വർഷങ്ങൾക്ക് ശേഷം റോബർട്ട്‌ ലേവേണ്ടോസ്കി ബയേൺ വിട്ട് ബാർസയിലേക്ക് ചേക്കേറുമെന്ന് ഉറപ്പാണ്. എയ്ഞ്ചൽ ഡി മരിയ, പൗളോ ഡിബാല എന്നീ സൂപ്പർ താരങ്ങളും മാർക്കറ്റിൽ ലഭ്യമാണ്.

പതിവ് പോലെ തന്നെ മാഞ്ചേസ്റ്റർ യുണൈറ്റഡ് തന്നെയാണ് റൂമറുകളിൽ മുന്നിൽ. ടെൻ ഹാഗിന് കീഴിൽ നവചരിത്രം കുറിക്കാൻ ഇറങ്ങുന്ന യുണൈറ്റഡിന് ഒരുപാട് താരങ്ങളെ ആവശ്യമാണ്. അത് കൊണ്ട് തന്നെ ഈ ട്രാൻസ്ഫർ മാർക്കറ്റിൽ ഏറ്റവും സജീവമായി പങ്ക് എടുക്കുക മാഞ്ചേസ്റ്റർ യുണൈറ്റഡായിരിക്കും. എന്തായാലും ആവേശകരമായ ട്രാൻസ്ഫർ മാർക്കറ്റ് ദിനങ്ങൾക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം.

ഗോൾഡൻ ബൂട്ട് നേടിയിട്ടും പ്രീമിയർ ലീഗ് ടീം ഓഫ് ദി സീസണിൽ സൺ ഇല്ല, ആരാധകരോഷം കത്തുന്നു..

ആ ട്രാൻസ്ഫർ നടക്കില്ല; യുവതാരത്തിനായി ശ്രമങ്ങൾ അവസാനിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്