ടി20 ലോകകപ്പിൽ നിന്നും പാക്കിസ്ഥാൻ പുറത്തായിരിക്കുകയാണ്. ഇന്ത്യയോടും അമേരിക്കയോടും പരാജയപ്പെട്ടതോടെ പാകിസ്താന്റെ സൂപ്പർ എട്ട് യോഗ്യത തുലാസിലായിരുന്നു. ഇന്നലെ അമേരിക്കയും അയർലണ്ടും തമ്മിലുള്ള മത്സരം മഴ കാരണം ഉപേക്ഷിച്ചതോടെ അഞ്ച് പോയിന്റുമായി അമേരിക്ക സൂപ്പർ എട്ടിൽ കയറുകയും പാക്കിസ്ഥാൻ പുറത്താവുകയും ചെയ്തു.
ALSO READ: ഗംഭീർ പരിശീലകനായാൽ ആദ്യം മാറ്റുന്നത് ആ നിയമം; സൂചന നൽകി താരം
പാക് ടീമിന്റെ ഈ നാണംകെട്ട പുറത്താവലിന് പിന്നാലെ 3 താരങ്ങൾക്കെതിരെ പിസിബി നടപടിക്കൊരുങ്ങുകയാണെന്നാണ് റിപോർട്ടുകൾ. സാധാരണ ഗതിയിൽ തോൽവിക്ക് ഉത്തരവാദികളായ താരങ്ങളെ ടീമിൽ നിന്ന് മാറ്റി നിർത്തുകയോ പുറത്താക്കുകയോ ചെയ്യാറാണ് പതിവ്. എന്നാൽ 3 താരങ്ങൾക്കതിരെ വിചിത്ര നടപടിയാണ് പിസിബി സ്വീകരിക്കാൻ പോകുന്നതെന്നാണ് റിപ്പോർട്ട്.
ALSO READ; സഞ്ജുവിന് മാത്രമല്ല, മറ്റൊരു താരത്തിനും ലോകകപ്പിൽ കളിയ്ക്കാൻ അവസരം ലഭിച്ചേക്കില്ല
പാക് ടീമിലെ സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ ബാബര്‍ അസം, ഷഹീന് അഫ്രീദി, മുഹമ്മദ് റിസ്വാന് എന്നിവർക്കെതിരെയാണ് നടപടിയെന്നാണ് റിപോർട്ടുകൾ. ഈ 3 താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറക്കാനും വാര്‍ഷിക കരാറില്‍ മാറ്റം വരുത്താനുമാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ഒരുങ്ങുന്നത്.
പാകിസ്താന്റെ മുൻ താരങ്ങളാണ് പിസിബി ചെയർമാൻ മൊഹ്സിന്‍ നഖ്വിക്ക് മുന്നിൽ 3 താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറക്കാനും വാര്‍ഷിക കരാറില്‍ മാറ്റം വരുത്താനും ആവശ്യപ്പെട്ടത്.ഈ അപൂർവ തീരുമാനം പിസിബി എടുക്കാന്‍ തീരുമാനിച്ചാല്‍ കളിക്കാരുടെ പ്രതിഫലം, മാച്ച് ഫീ, വാര്‍ഷിക കരാര്‍ എന്നിവയിലെല്ലാം മാറ്റം വരുമെന്നാണ് റിപ്പോര്‍ട്ട്.
ALSO READ: രോഹിതുമായി ഉടക്കി ഗിൽ?; നേരിട്ടത് അച്ചടക്ക നടപടി; സുപ്രധാന റിപ്പോർട്ടുമായി ദേശീയ മാധ്യമങ്ങൾ
കളിക്കാരുടെ പ്രതിഫലം അടക്കം വെട്ടിക്കുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും ബോര്‍ഡിന് മുന്നിലുള്ള നിര്‍ദേശം ഇതാണെന്ന് പാക് ബോര്‍ഡിനോട് അടുത്തവൃത്തങ്ങള്‍ പറഞ്ഞു.