ഫുട്‍ബോളാണ്..കളത്തിലിറങ്ങുന്ന 11 പേരും മികച്ച പ്രകടനം നടത്തണം. അല്ലായെങ്കിൽ അത് ടീമിന്റെ മൊത്തം പ്രകടനത്തെയും ബാധിക്കും. ഈ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് നിരയിൽ ആദ്യ ഇലവനിൽ അവസരം ലഭിച്ചിട്ടും തിളങ്ങാനാവാതെ പോയ താരങ്ങളുടെ പട്ടിക ഒന്ന് പരിശോധിച്ചാലോ?
അഡ്രിയാൻ ലൂണ
വികാരം ഫാൻസ് സമ്മതിച്ച് തരില്ലെങ്കിലും ലൂണ സീസണിൽ ഇത് വരെയുള്ള മത്സരങ്ങളിൽ ഫോമൗട്ടാണ്. എന്നാൽ ഏത് സമയത്തും ഫോമിലേക്ക് തിരിച്ച് വരാൻ കെൽപ്പുള്ള താരം കൂടിയാണ് ലൂണ. സീസണിലിത് വരെ 4 മത്സരങ്ങളിൽ നിന്നായി 209 മിനുട്ട് കളിച്ച ലൂണയ്ക്ക് ഒരു ഇമ്പാക്റ്റും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഒരു ഗോളോ അസ്സിസ്റ്റോ താരത്തിന് സ്വന്തം പേരിലാക്കാനായിട്ടില്ല. ഒരൊറ്റ ഷോട്ട് ഓൺ ടാർഗറ്റ് മാത്രമാണ് ലൂണയ്ക്ക് സീസണിത് വരെയുള്ളത്.
രാഹുൽ കെപി
പഴയ രാഹുലിന്റെ പ്രതിഭ ബ്ലാസ്റ്റേഴ്സിൽ നഷ്ടമായിട്ട് കുറച്ചധികം സീസണായി. ഈ സീസണിലും രാഹുൽ മോശം ഫോമിലാണ്. ക്ലബിനോട് ആത്മാർത്ഥയും സ്നേഹവുമുണ്ടെങ്കിലും സീസണിലിത് വരെ 6 മത്സരങ്ങൾ കളിച്ച രാഹുൽ ഓരോ ഗോളോ അസ്സിസ്റ്റോ സ്വന്തമാക്കിയിട്ടില്ല.
സച്ചിൻ സുരേഷ്
കഴിഞ്ഞ സീസണിൽ ഗോൾ കീപ്പിങ്ങിൽ ബ്ലാസ്റ്റേഴ്സിന്റെ തുറുപ്പ് ചീട്ടായിരുന്നു സച്ചിൻ. എന്നാൽ ഈ സീസണിൽ മോശം പ്രകടനമാണ് സച്ചിന്റേത്. നിരവധി പിഴവുകളും അത് വഴി ഗോളുകളും സച്ചിൻ കാരണം ബ്ലാസ്റ്റേഴ്സിന് വഴങ്ങേണ്ടി വന്നിട്ടുണ്ട്.
സന്ദീപ് സിങ്
ഡിഫൻസിൽ തരക്കേടില്ലാത്ത പ്രകടനമാണ് സന്ദീപിന്റെതെങ്കിലും ഒരു വിങ് ബാക്ക് എന്ന നിലയിൽ മുന്നേറ്റത്തിൽ രാഹുൽ നൽകുന്ന പാസുകളോ ക്രോസുകളോ ഇമ്പാക്ട് ഉണ്ടാകുന്നതല്ല എന്നതാണ് പ്രധാന പോര്യ്മ. കഴിഞ്ഞ സീസൺ അപേക്ഷിച്ച് നോക്കുകയാണ് എങ്കിൽ സന്ദീപ് ഈ സീസണിൽ ശരാശരിയോ ശരാശരിക്ക് താഴെയോയാണ്.