ഇന്ത്യൻ ഫുട്ബോളിന് ഒട്ടേറെ മികച്ച താരങ്ങളെ സംഭാവന ചെയ്ത ക്ലബ്ബുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്സ്. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ പല പ്രമുഖ ക്ലബ്ബുകളെയും മുന്നിൽ നിന്ന് നയ്യിക്കുന്നത് ബ്ലാസ്റ്റേഴ്‌സിലൂടെ വളർന്നു വന്ന താരങ്ങളാണ്.
അതോടൊപ്പം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാവിയും സുരക്ഷിതമാണെന്ന് പറയാം. കാരണം ഈ സീസൺന്റെ മുന്നോടിയായി നടന്ന ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് ലോണിലയച്ച ആറ് താരങ്ങളും മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്.
മലയാളി താരങ്ങളായ ബിജോയ് വർഗീസ്, മുഹമ്മദ് സഹീഫ്, മുഹമ്മദ് അജ്സൽ, കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ട്രൗ എഫ്സിയിൽ നിന്ന് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ സഗോൽസെം ബികാഷ് സിംഗ്, ട്രയൽസ് ഭാഗമായി ബ്ലാസ്റ്റേഴ്‌സിലെത്തിയ നൈജീരിയൻ താരം ജസ്റ്റിൻ ഇമ്മാനുവൽ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സ് നിന്നും ലോൺ അടിസ്ഥാനത്തിൽ ക്ലബ് വിട്ടിരുന്നത്.
ഇതിൽ ബിജോയ് വർഗീസ് ഇന്റർ കാശിക്ക് വേണ്ടിയും മുഹമ്മദ് സഹീഫ്, ജസ്റ്റിൻ ഇമ്മാനുവൽ ഗോകുലം കേരളക്ക് വേണ്ടിയും ബികാഷ് സിംഗ് മുഹമ്മദൻസ് എസ് സിക്ക് വേണ്ടിയും ഐ ലീഗിലെ ആദ്യ മത്സരങ്ങളിൽ തന്നെ കളിച്ചിട്ടുണ്ട്.
ജസ്റ്റിൻ ഇമ്മാനുവൽ ഐ-ലീഗിൽ ഇതോടകം ഒരു ഗോൾ നേടി കഴിഞ്ഞു. അതോടൊപ്പം ഗോകുലത്തിന് വേണ്ടിയൊരു പെനാൽറ്റിയും നേടി കൊടുത്തിയിരുന്നു. ബികാഷ് സിംഗാണേൽ മുഹമ്മദൻസ് എസ് സിക്കൊപ്പം ഡ്യൂറൻഡ് കപ്പിൽ ഒരു ഗോളും നേടിയിരുന്നു.
