ഐപിഎൽ മെഗാ ലേലം അവസാനിച്ചപ്പോൾ സമൂഹ മാധ്യങ്ങളിൽ പല രീതിയിലുള്ള ചർച്ചകൾ വ്യപകമാണ്. പല താരങ്ങൾക്കും അവരുടെ മികവിനേക്കാൾ വലിയ തുക ലഭിച്ചെന്നും എന്നാൽ ചില മികച്ച താരങ്ങൾക്ക് വേണ്ടത്ര പണം ലഭിച്ചില്ലെന്നുമാണ് പ്രധാന ചർച്ച. ആ ചർച്ചയെ സാധുകരിക്കുന്ന ഒരു നീക്കം കഴിഞ്ഞ ദിവസം നടക്കുകയുണ്ടായി. വലിയ തുക ലഭിക്കുമെന്ന് കരുതിയ ഒരു സ്റ്റാർ ഓൾ റൗണ്ടർ ചെറിയൊരു തുകയ്ക്കാണ് വിറ്റ് പോയത്.
രണ്ടാം ദിനം വലിയ പ്രതിഫലം ലഭിക്കുമെന്ന് പ്രതീക്ഷിച്ച താരമാണ് ഇന്ത്യൻ ഓൾ റൗണ്ടർ വാഷിങ്ടണ്‍ സുന്ദര്‍. സമീപ കാലത്തായി മികച്ച ഫോമിലുള്ള താരത്തെ വലിയ വെല്ലുവിളികളില്ലാതെ വെറും 3.2 കോടിക്കാണ് ഗുജറാത്ത് സ്വന്തമാക്കിയത്. അതും വലിയ മത്സരങ്ങളൊന്നുമില്ലാതെ..
അവസാന സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്നു സുന്ദര്‍. 8.75 കോടിയായിരുന്നു താരത്തിന്റെ പ്രതിഫലം എന്നാൽ ഇത്തവണ കേവലം 3.2 കോടിക്കാണ് താരം വിറ്റ് പോയത്.
ഏത് സാഹചര്യത്തിലും ടീമിനൊപ്പം അവസരത്തിനൊത്ത് ഉയരാന്‍ കഴിവുള്ള താരമാണ് വാഷിങ്ടണ്‍ സുന്ദര്‍. ന്യൂബോളിലും ഡെത്തോവറിലും പന്തെറിയാനും വിക്കറ്റ് നേടാനും കഴിവുള്ള താരമാണ് സുന്ദര്‍.
എന്നാൽ ടി20യിൽ വലിയ അവസരം ലഭിക്കാത്തതാവാം താരത്തിന് ചെറിയ തുക ലഭിച്ചതെന്ന് കരുതപ്പെടുന്നു. എന്തായാലും ഗുജറാത്തിന് ലോട്ടറി തന്നെയാണ് ഈ നീക്കം.