2016 ലെ യൂറോ കിരീടം നേടിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലായിരുന്നു. ആ മത്സരത്തിൽ പരിക്കേറ്റ് റോണോ പുറത്ത് പോയെങ്കിലും സൈഡ് ലൈനിലിൽ ടീമിന് നിർദേശങ്ങളും പ്രചോദനം നൽകുകയും ചെയ്ത റോണോയെ ഫുട്ബോൾ ലോകം മറന്ന് കാണില്ല.
ഇപ്പോഴിതാ റോണോ സൈഡിൽ ലൈനിലിരുന്ന് നിർദേശങ്ങൾ നൽകിയ കാര്യം ശ്രദ്ധയിൽ പെട്ടില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അന്ന് ഫൈനൽ മത്സരം കളിച്ച പ്രതിരോധതാരം ഹോസെ ഫോൻറെ. ഫൈനലിൽ കളി ജയിക്കുന്നതിലായിരുന്നു ഞങ്ങളുടെ ശ്രദ്ധ. അതിനിടയിൽ റോണോ നിർദേശങ്ങൾ നൽകുന്ന കാര്യം ഞങ്ങൾ ശ്രദ്ധിച്ചില്ലെന്നും ഫൊന്റെ പറയുന്നു.
ALSO READ: നെയ്മർ ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നു; ഒക്ടോബറിൽ കളത്തിലിറങ്ങും; സുപ്രധാന റിപ്പോർട്ട് പുറത്ത്
മത്സരത്തിന് ശേഷം മത്സരത്തിന്റെ ചിത്രങ്ങൾ പരിശോധിച്ച ശേഷമാണ് റോണോ നിർദേശങ്ങൾ നൽകിയ കാര്യം ഞങ്ങളിൽ പലരും അറിഞ്ഞതെന്നാണ് അദ്ദേഹത്തിൻറെ വാക്കുകൾ. ഒരു അഭിമുഖത്തിനിടയിലാണ് ഫൊന്റെയുടെ ഈ വെളിപ്പെടുത്തൽ.
ALSO READ: ലക്ഷ്യം ദേശീയ ടീം; കൂട്ടീഞ്ഞോ പുതിയ ക്ലബ്ബിൽ; മികച്ച നീക്കമെന്ന് ആരാധകർ
40 കാരനായ ഫോൻറെ 2022 ൽ പോർച്ചുഗൽ ദേശീയ ടീമിൽ നിന്നും വിരമിച്ചിരുന്നു. നിലവിൽ പോർച്ചുഗീസ് ക്ലബ് ബ്രാഗയ്ക്ക് വേണ്ടിയാണ് താരം കളിക്കുന്നത്.
ALSO READ: റോണോയുടെ രക്ഷകൻ റയൽ മാഡ്രിഡിലേക്ക്; പെരസിന്റെ കിടിലൻ നീക്കം
അതേ സമയം ഫൊന്റെയുടെ ഈ പ്രസ്താവന റോണോ ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. എന്നാൽ മറുഭാഗത്ത് റോണോയ്ക്കെതിരെ ഫോണ്ടെയുടെ പ്രസ്താവന വിമർശകർ ആയുധമാക്കുകയാണ് ചെയ്യുന്നുണ്ട്.