in , , ,

റയൽ കൈവിട്ടു; റാമോസിനെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബ് രംഗത്ത്

നിലവിൽ ഫ്രീ ഏജന്റാണ് സെർജിയോ റാമോസ്. കഴിഞ്ഞ സീസണിൽ ലാലിഗ ക്ലബ് സെവിയ്യയ്ക്ക് വേണ്ടി കളിച്ച റാമോസ് സെവിയ്യയുമായുള്ള കരാർ അവസാനിച്ചതിന് ശേഷം മറ്റൊരു ക്ലബ്ബിനായി കളിച്ചിട്ടില്ല. ഇതിനിടയിൽ റാമോസിനെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് രംഗത്ത് വന്നതായി വാർത്തകളുണ്ടായിരുന്നു. റാമോസിന് റയലിൽ തിരിച്ചെത്താൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും റയൽ താരത്തെ പരിഗണിച്ചില്ല. ഇപ്പോഴിതാ റാമോസിനെ സ്വന്തമാക്കാൻ ഒരു പ്രീമിയർ ലീഗ് ക്ലബ് രംഗത്ത് വന്നിരിക്കുകയാണ്.

പ്രീമിയർ ലീഗ് ക്ലബ് ന്യൂ കാസ്റ്റിൽ യൂണൈറ്റഡാണ് താരത്തെ സ്വന്തമാക്കാൻ നിലവിൽ രംഗത്തുള്ളത്. പ്രീമിയർ ലീഗിൽ നിലവിൽ ഒമ്പതാം സ്ഥാനത്തുള്ള ന്യൂ കാസ്റ്റിൽ പ്രതിരോധനിരയിൽ ചില തലവേദനകൾ അനുഭവിക്കുന്നുണ്ട്. ഇത് പരിഹരിക്കാനാണ് 38 കാരനായ റാമോസിനെ അവർ പരിഗണിക്കുന്നത്.

കളിക്കളത്തിലേക്ക് ശ്കതമായി തിരിച്ചെത്താൻ റാമോസ് ആഗ്രഹിക്കുന്നുണ്ട്.എന്നാൽ അദ്ദേഹം തന്റെ മുന്നിലുള്ള എല്ലാ ഓഫറുകളും സ്വീകരിക്കാറുമില്ല. നേരത്തെ താരത്തിന് എംഎൽഎസ്സിൽ നിന്നും സൗദിയിൽ നിന്നും ഓഫറുകൾ വന്നെങ്കിലും താരം സ്വീകരിച്ചിരുന്നില്ല.

എന്നാൽ റയൽ മാഡ്രിഡിന്റെ ഒരു ഓഫർ താരം പ്രതീക്ഷിച്ചിരുന്നു. നിലവിൽ റയൽ മാഡ്രിഡ്, പ്രതിരോധ നിരയിൽ ചില പ്രതിസന്ധികളെ അലട്ടുന്ന ടീമാണ്. ഏദർ മിലിറ്റാവോയ്ക്ക് പരിക്ക് പറ്റിയ സമയത്ത് താൻ ഇപ്പോഴും പൂർണ ഫിറ്റ്നസുള്ള താരമാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോ റാമോസ് തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പങ്ക് വെച്ചിരുന്നു.

താരത്തിന് കളത്തിലേക്ക് തിരിച്ചെത്താൻ ആഗ്രഹമുണ്ടെങ്കിലും തനിക്ക് ഇഷ്ടപെട്ട ക്ലബ്ബുകളുടെ ഓഫറുകൾ മാത്രമാണ് താരം പരിഗണിക്കുന്നത്. അതിനാൽ ന്യൂ കാസ്റ്റിലിന്റെ ഓഫർ താരം പരിഗണിക്കുമോ എന്നത് കണ്ടറിയേണ്ടതുണ്ട്.

കിട്ടിയ അവസരങ്ങൾ മുതലാക്കി🔥 ബ്ലാസ്റ്റേഴ്‌സ് കോച്ചിന്റെ ഇഷ്ടം നേടിയെടുത്ത് സൂപ്പർതാരം😍

കിടിലൻ തൂക്ക്; ജനുവരിയിൽ ബംഗളുരുവിന്റെ സുപ്പർ താരം ബ്ലാസ്റ്റേഴ്‌സിലേക്ക്…