മോശം പ്രകടനത്തെ തുടർന്ന് രാജിവെച്ച ഈസ്റ്റ് ബംഗാൾ പരിശീലകൻ കാൾസ് കുദ്രത്തിന് പകരം ഈസ്റ്റ് ബംഗാൾ പുതിയ പരിശീലകനെ കണ്ടെത്തിയതായി റിപ്പോർട്ട്. കൊല്കത്തൻ മാധ്യമമായ ബർടാമാൻ ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം സ്പാനിഷ് പരിശീലകൻ ഓസ്കാർ ബ്രൂസണുമായി ഈസ്റ്റ് ബംഗാൾ അന്തിമഘട്ട ചർച്ചയിലെത്തിയതായി റിപ്പോർട്ട് ചെയ്യുന്നു. കരാർ ഒപ്പിട്ടിട്ടില്ലെങ്കിലും ഓസ്കാർ ബ്രൂസൺ തന്നെയായിരിക്കും ഈസ്റ്റ് ബംഗാളിന്റെ പുതിയ പരിശീലകനെന്നും റിപ്പോർട്ടിൽ പറയുന്നു.
ബംഗ്ലാദേശ് പ്രീമിയര് ലീഗിൽ ബസുന്ദര കിങ്സിനെ തുടർച്ചയായി അഞ്ച് തവണ ചാമ്പ്യന്മാരാക്കിയ പരിശീലകനാണ് ഓസ്കർ ബ്രൂസോൺ. താൻ ചുമതലയറ്റതിന് ശേഷം തുടർച്ചയായ അഞ്ച് പ്രാവശ്യം ബസുന്ദരയെ ബംഗ്ലാദേശ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരാക്കിയ പരിശീലകനാണ് ഓസ്കർ. കൂടാതെ എഎഫ്സി കപ്പിന്റെ പ്ലേ ഓഫ് യോഗ്യതയും ഓസ്കർ ടീമിന് നേടികൊടുത്തിട്ടുണ്ട്.
നിലവിൽ പോയ്ന്റ്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ. കളിച്ച നാല് കളികളിലും പരാജയപ്പെട്ട അവർ ഇത് വരെ പോയിന്റ് നിലതുറന്നിട്ടില്ല .
ഇത്തവണ ട്രാൻസ്ഫർ വിൻഡോയിൽ വലിയ പണമെറിഞ്ഞ് ദിമി, ജീക്സൺ സിങ്, മദീഹ് തലാൽ എന്നിവരെ സ്വന്തമാക്കിയിട്ടും വിജയം കണ്ടെത്താനാവാത്തതാണ് കാൽസ് കുദ്രാത്തിന്റെ രാജിക്ക് കാരണമായത്.
മികച്ച ട്രാക്ക് റെക്കോർഡുള്ള ഓസ്കർ ബ്രൂസോൺ എത്തുന്നതോടെ തങ്ങളുടെ പ്രതിസന്ധി പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് ഈസ്റ്റ് ബംഗാളും.