in , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

അന്ന് ബ്ലാസ്റ്റേഴ്‌സ് വിൽക്കാൻ ശ്രമിച്ചു; പക്ഷെ ഇന്നവൻ ബ്ലാസ്റ്റേഴ്സിന്റെ വജ്രായുധം

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരുവിൽ നിന്നും ലോൺ അടിസ്ഥാനത്തിൽ ടീമിലെത്തിച്ച താരമാണ് ബിദ്ധ്യാസാഗർ സിങ്. ഈ സീസണിൽ താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്ഥിര കരാറിൽ സ്വന്തമാക്കുകയും ചെയ്തു. എന്നാൽ ബ്ലാസ്റ്റേഴ്സിലെത്തിയ താരത്തിന് ആദ്യ സീസണിൽ വലിയ അവസരങ്ങൾ ലഭിച്ചിരുന്നില്ല. ആകെ 6 മത്സരങ്ങൾ മാത്രമാണ് കഴിഞ്ഞ സീസണിൽ താരം ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചത്

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരുവിൽ നിന്നും ലോൺ അടിസ്ഥാനത്തിൽ ടീമിലെത്തിച്ച താരമാണ് ബിദ്ധ്യാസാഗർ സിങ്. ഈ സീസണിൽ താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്ഥിര കരാറിൽ സ്വന്തമാക്കുകയും ചെയ്തു. എന്നാൽ ബ്ലാസ്റ്റേഴ്സിലെത്തിയ താരത്തിന് ആദ്യ സീസണിൽ വലിയ അവസരങ്ങൾ ലഭിച്ചിരുന്നില്ല. ആകെ 6 മത്സരങ്ങൾ മാത്രമാണ് കഴിഞ്ഞ സീസണിൽ താരം ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചത്. അതും അവസാന മിനിറ്റുകളിൽ സബ് ആയി വന്ന്. ഒരൊറ്റ മത്സരത്തിൽ പോലും കഴിഞ്ഞ സീസണിൽ താരത്തിന് സ്റ്റാർട്ട് ചെയ്യാൻ സാധിച്ചിരുന്നില്ല.

ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ഇഷാൻ പണ്ഡിതയെ സ്വന്തമാക്കിയതോടെ താരത്തിന് ഇത്തവണ കഴിഞ്ഞ സീസണിൽ കിട്ടിയ അത്രയും അവസരം ഇത്തവണ കിട്ടില്ലെന്ന് ഉറപ്പായി. ഇതോടെ താരത്തെ വിൽക്കാനുള്ള നീക്കങ്ങളും ബ്ലാസ്റ്റേഴ്‌സ് നടത്തി. ഐഎസ്എല്ലിലെ പുതുമുഖക്കാരായ പഞ്ചാബ് എഫ്സിക്കാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ വിൽക്കാൻ ശ്രമിച്ചത്.

ഈ വിൽപ്പനയുമായി ഇരു ക്ലബ്ബുകളും വാക്കാലുള്ള ധാരണയിൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ ട്രാൻസ്ഫർ വിൻഡോയുടെ അവസാന നാളുകളായതിനാൽ തന്നെ നീക്കങ്ങൾ പെട്ടെന്ന് നടത്തി ട്രാൻസ്ഫർ പൂർത്തീകരിക്കാൻ ഇരു ക്ലബ്ബുകൾക്കും സാധിക്കാതെ വന്നതോടെ ബിദ്ധ്യാസാഗറിനെ ഈ സീസണിലും നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സ് തിരുമാനിക്കുകയിരുന്നു.കൂടാതെ ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് താരം ദിമിത്രി ദയമന്തകോസിന് പരിക്കേറ്റ സാഹചര്യത്തിൽ താരത്തെ ലോണിൽ പോലും വിടാതെ ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിലനിർത്തി.

എന്നാൽ ബ്ലാസ്റ്റേഴ്‌സ് വിൽക്കാൻ ശ്രമിച്ച ബിദ്ധ്യാ ഇപ്പോൾ മിന്നും ഫോമിലാണ്. ഡ്യുറൻഡ് കപ്പിൽ എയർഫോഴ്സിനെതിരായ മത്സരത്തിൽ ഹാട്രിക്ക് നേടി കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി ചരിത്രത്തിൽ ആദ്യമായി ഹാട്രിക്ക് നേടിയ ഇന്ത്യൻ താരമായി മാറിയ ബിദ്ധ്യാ പരിശീലന മത്സരത്തിൽ പഞ്ചാബിനെതിരെയും യുഎഇ പ്രീസീസൺ ടൂറിൽ അൽ ജസീറയെക്കതിരെയും ഗോൾ നേടി.

നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ മത്സരത്തിൽ (ഡ്യുറൻഡ് കപ്പ് ഉൾപ്പെടെ) ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് ബിദ്ധ്യാ. ബ്ലാസ്റ്റേഴ്‌സ് വിൽക്കാൻ ശ്രമിച്ച താരമാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ മിന്നും പ്രകടനം നടത്തുന്നത്.

ഒരൊറ്റ മത്സരം കൊണ്ട് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസ്സ് കവർന്ന് യുവതാരം

ഇഷാൻ പണ്ഡിതയില്ല; ഉദ്ഘാടന മൽസരത്തിലെ ബ്ലാസ്റ്റേഴ്സിന്റെ സാധ്യതാ ഇലവൻ ഇപ്രകാരം