in , , , ,

LOVELOVE

ഐഎസ്എൽ കളിയ്ക്കാൻ മറ്റൊരു കേരളാ ക്ലബ്; ലക്ഷ്യം വെളിപ്പെടുത്തി ടീം ഉടമ

ഇന്ത്യൻ ഫുട്ബോൾ പിരമിഡിൽ കേരളത്തിൽ നിന്നുള്ള രണ്ട് ജനകീയ ക്ലബുകളാണ് കേരളാ ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയും. സാറ്റ് തിരൂരും ഈ പട്ടികയിലേക്ക് ഉയർന്ന് വരുന്നുണ്ട്. എന്നാൽ ഈ ക്ലബ്ബുകൾക്ക് പുറമെ മറ്റൊരു കേരളാ ക്ലബ് കൂടി ഇന്ത്യൻ ഫുട്ബോളിൻറെ പിരമിഡുകൾ ലക്ഷ്യമാക്കി കൊണ്ടിരിക്കുകയാണ്.

സൂപ്പർ ലീഗ് കേരളാ ക്ലബ് കാലിക്കറ്റ് എഫ്സിയാണ് ഐ ലീഗും ഐഎസ്എല്ലും ലക്ഷ്യമിടുന്നത്. സൂപ്പർ ലീഗ് കേരളാ ടീമുകൾക്ക് ഐ ലീഗിലേക്ക് പ്രവേശനം നല്കാൻ കേരളാ ഫുട്ബോൾ അസോസിയേഷൻ ആലോചിക്കുന്നുണ്ട്. എന്നാൽ സൂപ്പർ ലീഗ് ക്ലബ്ബുകൾക്ക് ഐ ലീഗ് യോഗ്യത ലഭിക്കുമോ എന്ന കാര്യം ഇപ്പോഴും ഉറപ്പില്ല. പക്ഷെ കോർപറേറ്റ് എൻട്രിയിലൂടെ ടീമുകൾക്ക് ഐലീഗിലേക്ക് പ്രവേശിക്കാൻ കഴിയും.

ഇത്തരത്തിൽ കോർപറേറ്റ് എൻട്രിയിലൂടെയായിരിക്കും കാലിക്കറ്റ് എഫ്സി ഐ ലീഗ് പ്രവേശനം ലക്ഷ്യമിടുന്നത്. തുടർന്ന് ഐഎസ്എല്ലും കാലിക്കറ്റ് ലക്ഷ്യമിടുന്നുണ്ട്.

കാലിക്കറ്റ് എഫ്സി ഉടമ വികെ മാത്യുസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാലിക്കറ്റ് എഫ്സി ഭാവിയിൽ ഐലീഗിലേക്കും അവിടുന്ന് ഐഎസ്എല്ലും ലക്ഷ്യമിടുന്നുണ്ടെന്ന്.

കാലിക്കറ്റ് എഫ്സി ഉടൻ ഐഎസ്എല്ലിൽ എത്താൻ സാധ്യത ഇല്ലെങ്കിലും ഭാവിയിൽ ചിലപ്പോൾ അത് നടന്നേക്കാം. അങ്ങനെയെങ്കിൽ കേരളത്തിൽ നിന്നും കൂടുതൽ ക്ലബ്ബുകൾ ജനകീയത നേടും.

നോവയുടെ കാര്യം ആശങ്കയിൽ; പരിശീലനത്തിനിറങ്ങാതെ താരം

നോഹയുടെ പരിക്ക് ഗുരുതരമോ? എത്ര ആഴ്ച പുറത്തിരിക്കണം? ചില സൂചനകൾ പുറത്ത്