in , ,

LOVELOVE OMGOMG CryCry LOLLOL

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരിക്കുന്ന ട്രാൻസ്ഫർ വാർത്തകൾ ഉടനെത്തും..

ഓരോ ആരാധകരും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇന്ത്യൻ ട്രാൻസ്ഫർ മാർക്കറ്റിലെ ഇടപെടലിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. നിലവിൽ ട്രാൻസ്ഫർ മാർക്കറ്റിൽ ബ്ലാസ്റ്റേഴ്‌സ് ശാന്തരാണ്. പക്ഷെ തങ്ങൾക്ക് ആവശ്യമുള്ള താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുമെന്ന് തന്നെയാണ് ഓരോ ആരാധകരും കരുതുന്നത്.

പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയുടെ വാക്കുകളാണ് ആരാധകർക്ക് ഇപ്പോൾ ശുഭ പ്രതീക്ഷ നൽകിയിരിക്കുന്നത്.അദ്ദേഹം ചെയ്ത ഒരു ട്വീറ്റ് ആണ് ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഇടയിൽ ചർച്ച വിഷയം. അദ്ദേഹത്തിന്റെ ട്വീറ്റ് നമുക്ക് പരിശോധിക്കാം.

ബ്ലാസ്റ്റേഴ്‌സ് എന്ന് തങ്ങളുടെ വിദേശ സ്ട്രൈക്കറേ സ്വന്തമാക്കുമെന്ന ചോദ്യത്തിന് മറുപടിയായിയാണ് അദ്ദേഹം ട്വീറ്റ് ആരംഭിച്ചത്. ബ്ലാസ്റ്റേഴ്‌സ് എന്ന് വിദേശ താരങ്ങളെ സ്വന്തമാക്കുമെന്ന് തനിക്ക് അറിയില്ല.പക്ഷെ ക്ലബ്ബിന് വ്യക്തമായ ആഗ്രഹവും ലക്ഷ്യവുമുണ്ട്. അത് അനുസരിച്ചുള്ള താരങ്ങളെ അവർ സ്വന്തമാക്കും അത് ഉറപ്പാണ്.

കഴിഞ്ഞ സീസണിൽ ടീമിൽ ഉണ്ടായിരുന്ന രണ്ടേ രണ്ട് വിദേശ താരങ്ങളെ മാത്രമേ ഈ സീസണിൽ നിലനിർത്തിയൊള്ളു. ലൂണയും ലെസ്‌കോവിച്ചുമാണ് ആ താരങ്ങൾ. ഡയസ് ബ്ലാസ്റ്റേഴ്‌സിലേക്ക് തിരകെയെത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്.ക്ലബ്‌ വിട്ട അൽവരോക്ക്‌ പകരം ചിരവൈരികളായ എ ടി കെ മോഹൻ ബഗാനിൽ പന്ത് തട്ടിയ അവരുടെ സൂപ്പർ താരം റോയ് കൃഷ്ണയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ സാധ്യതകളേറെയാണ്.

ആ ട്രാൻസ്ഫർ നടക്കില്ല; യുവതാരത്തിനായി ശ്രമങ്ങൾ അവസാനിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്

പ്രീമിയർ ലീഗ് ട്രാൻസ്ഫർ വിൻഡോ ഔദ്യോഗികമായി ആരംഭിച്ചതോടെ താരങ്ങൾക്ക് വേണ്ടിയുള്ള നീക്കം തിടുക്കത്തിലാക്കി മാഞ്ചേസ്റ്റർ യുണൈറ്റഡ്..