in

LOVELOVE OMGOMG LOLLOL AngryAngry CryCry

ധോണിയെ നിലനിർത്തിയതിന് പിന്നാലെ സർപ്രൈസ് തീരുമാനവുമായി ചെന്നൈ; വണ്ടറടിച്ച് ധോണി ആരാധകർ…

മഹേന്ദ്ര സിംഗ് ധോണി അടുത്ത സീസണിലും ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി കളിക്കുമോ എന്നകാര്യത്തിൽ അവ്യക്തതകൾ നിലനിന്നിരുന്നു. ചെന്നൈ ആരാധകർക്കു മുന്നിൽ അവസാന മത്സരം കളിക്കാൻ സാധിക്കും എന്ന് തനിക്ക് പ്രതീക്ഷയുണ്ട് എന്നായിരുന്നു ധോണി രണ്ട് ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞത്. ഇതിനുപിന്നാലെ അക്കാര്യത്തിൽ ചെന്നൈ മാനേജ്‌മെന്റ് പുതിയ തീരുമാനം കൂടി കൈ കൊണ്ടിരിക്കുകയാണ്. ധോണിയെ ചെന്നൈ നിലനിർത്തുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്.

deciosn of chennai stunned fans

കേവലം അടുത്ത്
ഒരു സീസണിലേക്ക് മാത്രമല്ല അടുത്ത മൂന്നു സീസണിലേക്ക് ധോണിയെ നിലനിർത്താനാണ് മാനേജ്മെന്റ് ആലോചിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ദേശീയ മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.

deciosn of chennai stunned fans

നാൽപതുകാരനായ ധോണിയെ ചെന്നൈ അടുത്ത ഒരു സീസണിലേക്ക് മാത്രമായിരിക്കും നിലനിർത്തുക എന്നാണ് ആരാധകർ പോലും കരുതിയിരുന്നത്. എന്നാൽ ആരാധകരെ പോലും ഞെട്ടിക്കുന്ന തീരുമാനത്തിലേക്ക് ചെന്നൈ മാനേജ്മെന്റ് കടന്നിരിക്കുന്നത്. അടുത്ത മൂന്നു സീസണിലേക്ക് കൂടിയും ധോണിയെ നിലനിർത്താനാണ് മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്. അതിനർത്ഥം അടുത്ത മൂന്നു സീസണിലും ധോണി കളിക്കളത്തിൽ സജീവമാകുമെന്ന് തന്നെയാണ്. കൂടാതെ അടുത്ത മൂന്നു സീസണിലും ധോണിയെ നിലനിർത്തുന്നതിലൂടെ മറ്റു ചില പദ്ധതികളും മാനേജ്മെന്റിനുണ്ട്.

ചെന്നൈയുടെ അടുത്ത ഒരു നായകനെ ധോണി യിലൂടെ തന്നെ വളർത്തിയെടുക്കാനുള്ള നീക്കമാണ് ഇതിലൂടെ മാനേജ്മെന്റ് ലക്ഷ്യമിടുന്നത്. അടുത്ത മൂന്ന് സീസൺ കൊണ്ട് ഭാവിയിലേക്കൊരു നായകനെ ധോണിക്ക് കീഴിൽ തന്നെ വളർത്തിയെടുക്കുകയാണ് ഈ നീക്കത്തിലൂടെ. കൂടാതെ ധോണിയുടെ പരിചയസമ്പന്നത മറ്റ് മറ്റ് യുവതാരങ്ങൾക്ക് മുതൽക്കൂട്ടാകും എന്ന പ്രതീക്ഷയും മാനേജ്മെന്റ് ഉണ്ട്.

ഏതായാലും ചെന്നൈ ധോണിയെ അടുത്ത മൂന്നു സീസണിലും നിലനിർത്തുമെന്ന റിപ്പോർട്ട് തന്നെയാണ് മാധ്യമങ്ങൾ ശരി വെക്കുന്നത്. അതോടൊപ്പം രവീന്ദ്ര ജഡേജ, ഋതുരാജ് ഗെയ്ക്വഡ് എന്നീ ഇന്ത്യൻ താരങ്ങളെയും നിലനിർത്താൻ ചെന്നൈ ലക്ഷ്യമിടുന്നുണ്ട്. കളിക്കളത്തിൽ തന്ത്രം മെനയാൻ മാത്രമല്ല; ധോണിക്ക് 3 വർഷത്തെ കരാർ നൽകിയതിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട് അത് വായിക്കാൻ ഇവിടെ ക്ലിക് ചെയ്യൂ..

GOAT ആകുമോ എംബാപ്പെ? ക്രിസ്റ്റ്യാനോ, മെസ്സി എന്നിവരെക്കാൾ മികച്ച UCL തുടക്കം എംബാപ്പെക്ക്…!!

ഇനിയെന്താണ് ചെയ്യുന്നത് പരിക്കേറ്റ രാഹുൽ പറയുന്നു…