സൗത്ത് അമേരിക്കയിലെയും യൂറോപ്പയിലെയും ചാമ്പ്യന്മാർ ഏറ്റുമുട്ടുന്ന ഫൈനലിസ്മ ഇപ്രാവശ്യം ഉണ്ടായേക്കില്ല എന്ന റിപ്പോർട്ട് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വന്നിരുന്നു. ഫൈനലിസ്മയിൽ ഏറ്റുമുട്ടേണ്ട സ്പെയിനിന്റെയും അർജന്റീനയുടെയും അവരുടെ താരങ്ങളുടെയും തിരക്കേറിയ ഷെഡ്യൂലാണ് ഫൈനലിസ്മ ഉപേക്ഷിക്കാൻ കാരണമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ പുതിയ റിപോർട്ടുകൾ അനുസരിച്ച് ഫൈനലിസ്മ ഉപേക്ഷിച്ചിട്ടില്ല.
നിലവിൽ ഇരു ടീമുകൾക്കും സൗകര്യപ്രദമാകുന്ന ഒരു തിയതി 2026 മാർച്ച് മാസമാണ്. അതിനാൽ മാർച്ച് മാസത്തിലെ ഏതെങ്കിലും ഒരു തിയ്യതിയിൽ ഫൈനലിസ്മ നടത്താനുള്ള സാധ്യതകളുണ്ടെന്ന് അർജന്റീനൻ മാധ്യമ പ്രവർത്തകൻ ഗസ്റ്റോൽ ഇഡ്യുൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൂടാതെ 2025 ഒക്ടോബറിലോ നവംബറിലോ ഈ മത്സരം നടത്താൻ യൂവേഫയും കോൺമിബോളും ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ALSO READ: 150 മില്യൺ; അർജന്റീനൻ പ്രതിരോധതാരത്തെ റാഞ്ചാൻ റയൽ മാഡ്രിഡിന്റെ ചടുല നീക്കം
ചുരുക്കി പറഞ്ഞാൽ 2026 മാർച്ച്, 2025 ഒക്ടോബർ അല്ലെങ്കിൽ നവംബർ എന്നിവയിൽ ഏതെങ്കിലും ഒരു തിയ്യതിയിൽ ഫൈനലിസ്മ നടക്കും. ഇക്കാര്യം തീരുമാനിക്കാൻ യൂവേഫയും കോൺമിബോളും അഗസ്റ്റ് 22 ന് യോഗം ചേരുന്നുണ്ട്. ഈ യോഗത്തിന് ശേഷം ഈ 3 മാസങ്ങളിൽ ഒരു മാസത്തിൽ ഫൈനലിസ്മ സംഘടിപ്പിക്കും.
ALSO READ: ഒടുവിലൊരു സൈനിങ്; സമ്മർ ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ സൈനിങ് നടത്താൻ ലിവർപൂൾ
അതേ സമയം അമേരിക്കയിലെ മിയാമിയിലായിരിക്കും ഇ മത്സരം നടക്കുക എന്ന റിപോർട്ടുകൾ കൂടിയുണ്ട്. എന്തായാലും ഇക്കാര്യത്തിൽ ഒരു അന്തിമ തീരുമാനം അഗസ്റ്റ് 22 ന് പ്രതീക്ഷിക്കാം.
അതേ സമയം സൗത്ത് അമേരിക്കയിലെയും യൂറോപ്പിലെയും ചാമ്പ്യന്മാർ ഏറ്റുമുട്ടുന്ന ഫൈനലിസ്മെയ്‌ക്ക് 1985 ലാണ് തുടക്കമാവുന്നത്. ആദ്യ ഫൈനലിസ്മയിൽ ഉറുഗ്വേയെ പരാജയപ്പെടുത്തി ഫ്രാൻസാണ് ചാമ്പ്യന്മാരായത്. പിന്നീട് 1993 ലാണ് ഫൈനലിസ്മ നടന്നത്, അന്ന് ഡെന്മാർക്കിലെ പരാജയപ്പെടുത്തി അർജന്റീന ചാമ്പ്യന്മാരായി. പിന്നീട് 2022 ൽ നടന്ന ഫൈനലിസ്മയിൽ ഇറ്റലിയെ പരാജയപ്പെടുത്തി അർജന്റീന വീണ്ടും ചാമ്പ്യന്മാരായി.