in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം; റോണോയുടെ നേട്ടം മറികടക്കാനൊരുങ്ങി പ്രീമിയർ ലീഗ് താരം

നിലവിൽ ലോകഫുട്ബോളിൽ ഏറ്റവും ഉയർന്ന പ്രതിഫലം കൈപ്പറ്റുന്ന ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 220 മില്യനാണ് റോണോയുടെ അൽ നസ്‌റിലെ പ്രതിഫലം. എന്നാൽ ഈ റെക്കോർഡ് പഴങ്കഥയാവാൻ പോകുന്നു എന്ന് സൂചിപ്പിക്കുന്ന പുതിയ വാർത്തകൾ കൂടി പുറത്ത് വരികയാണ്.

നിലവിൽ ലോകഫുട്ബോളിൽ ഏറ്റവും ഉയർന്ന പ്രതിഫലം കൈപ്പറ്റുന്ന ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 220 മില്യനാണ് റോണോയുടെ അൽ നസ്‌റിലെ പ്രതിഫലം. എന്നാൽ ഈ റെക്കോർഡ് പഴങ്കഥയാവാൻ പോകുന്നു എന്ന് സൂചിപ്പിക്കുന്ന പുതിയ വാർത്തകൾ കൂടി പുറത്ത് വരികയാണ്.

ബ്രിട്ടീഷ് മാധ്യമമായ ഡെയിലി മെയിലിന്റെ റിപ്പോർട്ട് പ്രകാരം റോണോയെക്കാൾ ഉയർന്ന പ്രതിഫലമടങ്ങുന്ന ഒരു കരാർ ലിവർപൂൾ താരം മൊഹമ്മദ് സാലയ്ക്ക് നൽകാൻ സൗദി ഒരുങ്ങുന്നുവെന്നാണ്. അൽ- ഹിലാൽ, അൽ നസ്ർ, അൽ ഇത്തിഹാദ് എന്നീ ക്ലബ്ബുകൾ സൗദി പബ്ലിക്ക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ കീഴിലുള്ള ക്ലബ്ബുകളാണ്. സലാഹിന് ഉയർന്ന പ്രതിഫലം നൽകി ഇതിൽ ഏതെങ്കിലും ഒരു ക്ലബ്ബിലേക്ക് കൊണ്ട് വരാനാണ് സൗദിയുടെ നീക്കം.

റോണോയെക്കാൾ ഉയർന്ന പ്രതിഫലം അടങ്ങുന്ന കരാർ ലഭിക്കുമെങ്കിലും ആകെ സമ്പാദ്യത്തിൽ റോണോയെ മറികടക്കാൻ സലാഹിന് സാധിക്കില്ല. ബിസിനസ് മാധ്യമായ ഫോബ്‌സിന്റെ കണക്ക് പ്രകാരം റോണോയ്ക്ക് കളത്തിൽ 220 മില്യണും കളത്തിന് പുറത്ത് 65 മില്യണും ആസ്തിയുണ്ട്. അതിനാൽ കളത്തിലെ റെക്കോർഡ് സലാഹ് മറികടന്നാലും കളത്തിന് പുറത്തെ റെക്കോർഡ് മറികടക്കാൻ സലാഹിന് സാധിക്കില്ല.

യൂട്യൂബ്, സിആർ 7 എന്ന ബ്രാൻഡ്, പരസ്യം എന്നിവയിൽ റോണോ പ്രതിവർഷം വലിയ തുക സമ്പാദിക്കുന്നുണ്ട്. ഇത് മറികടക്കാൻ അടുത്ത കാലത്തൊന്നും ആർക്കും സാധിക്കില്ല.

അതേ സമയം, നിലവിൽ ലിവർപൂളുമായി ചില അസ്വാരസങ്ങളുള്ള സലാഹ് ലിവർപൂൾ വിടാനുള്ള സാധ്യത കൂടുതലാണ്. ലിവർപൂൾ വിട്ടാൽ സൗദി തന്നെയാകും താരത്തിന്റെ ലക്ഷ്യം.

മികച്ച ഇന്ത്യൻ താരങ്ങൾ പടിക്ക് പുറത്ത്; ബ്ലാസ്റ്റേഴ്സിൽ പരാജയമായി മെഡിക്കൽ ക്യാമ്പ്

ആദ്യം മാറ്റം വരുത്തേണ്ടത് അക്കാര്യം; അല്ലാതെ രക്ഷയില്ല; ബ്ലാസ്റ്റേഴ്സിനെതിരെ ആരാധകർ