കേരളാ ബ്ലാസ്റ്റേഴ്സിന്റെ അവസാന ഫോറിൻ സൈനിങ്..അതൊരു വല്ലാത്ത കഥയായി തുടരുകയാണ്. ദിമിത്രി ഡയമന്തക്കോസിനെ നിലനിർത്താതെ ഹൈ പ്രൊഫൈൽ താരത്തിന് പിന്നാലെ പോയെ കരോലിസ് സ്കിൻകിസിന് ഇത് വരെ സൈനിങ് പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. പുതിയ സൈനിങ്ങിനെ പറ്റി പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മെർഗുല്ലോ ചില പുതിയ അപ്‌ഡേറ്റുകൾ പുറത്ത് വിട്ടിട്ടുണ്ട്. ആ അപ്‌ഡേറ്റുകൾ പരിശോധിക്കാം…
3 താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ഐ ലീഗിലേക്ക് അയച്ചേക്കും; പോകുക പുതിയ ടീമിലേക്ക്
കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു അർജന്റീനൻ യുവതാരത്തിന് പിന്നാലെയാണെന്ന് മാർക്കസ് കഴിഞ്ഞ ദിവസങ്ങളിൽ അപ്‌ഡേറ്റ് നല്കയിരുന്നു. ആ താരവുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ തുടരുന്നുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നാൽ അദ്ദേഹം ഇത് വരെ ബ്ലാസ്റ്റേഴ്സിൽ കരാർ ഒപ്പിട്ടിട്ടില്ല എന്നാ മാർക്കസ് നൽകുന്ന പുതിയ അപ്‌ഡേറ്റ്.
ഡ്യൂറണ്ട് കപ്പ് ദുരന്തമാവാൻ കാരണം ബ്ലാസ്റ്റേഴ്സിന്റെ ആ ഒരൊറ്റ സ്ട്രാറ്റജി
അദ്ദേഹം കരാർ ഒപ്പിടാനോ ഒപ്പിടാതിരിക്കാനോയുള്ള സാധ്യതകളുണ്ട്. നിലവിൽ അദ്ദേഹം കരാർ ഒപ്പിട്ടിട്ടില്ല. അതായത് ബ്ലാസ്റ്റേഴ്സിന് ഇത് വരെ ഒരു ഫോറിൻ സ്‌ട്രൈക്കർ ആയിട്ടില്ലെന്ന് സാരം. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബ്ലാസ്റ്റേഴ്‌സ് ഒരു ഫോറിൻ താരത്തെ സൈൻ ചെയ്തുവെന്നും ഉടൻ പ്രഖ്യാപനം ഉണ്ടാവെക്കുമെന്നും ചില റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. ആ റിപോർട്ടുകൾ വ്യാജമാണെന്ന് മാർക്കേസിന്റെ പുതിയ അപ്‌ഡേറ്റ് വ്യക്തമാക്കുന്നു.
ഐഎസ്എൽ ഫിക്സർ പുറത്ത്; ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ ഇപ്രകാരം
അർജന്റീനൻ യുവതാരം ബ്ലാസ്റ്റേഴ്സിൽ കരാർ ഒപ്പിടുമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പക്ഷെ, ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴും മറ്റു സാദ്ധ്യതകൾ തേടുന്നുവെന്നും മാർക്കസ് പറയുന്നു. അതായത് അർജന്റീനക്കാരനെ കൂടാതെ മറ്റു ചില താരങ്ങളും ബ്ലാസ്റ്റേഴ്സിന്റെ റഡാറിൽ ഉണ്ടെന്ന് സാരം.
വീണ്ടും ലോൺ; ഐ ലീഗ് ക്ലബ്ബുകളുമായി ചർച്ച നടത്തി ബ്ലാസ്റ്റേഴ്‌സ്
ഇന്ത്യൻ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നത് സെപ്റ്റംബർ 12 നാണ്. അതായത് ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ളതെന്ന് സാരം.