അടുത്ത ഐപിഎൽ സീസണ് ഇനിയും മാസങ്ങൾ ബാക്കിയുണ്ട്. അതിന് മുമ്പ് മെഗാ ലേലവും നടക്കാനുണ്ട്. മെഗാ ലേലത്തിന് മുമ്പ് ടീമുകൾക്ക് നിലനിർത്താനാവുന്ന താരങ്ങളുടെ എണ്ണവും ബിസിസിഐയ്ക്ക് പ്രഖ്യാപിക്കേണതുണ്ട്. ഇതിനിടയിൽ ഒരു കൂടുമാറ്റമോഹം വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ യുവവെടിക്കെട്ട് താരം.
നിലവിൽ കെകെആറിന്റെ ഭാഗമായ യുവതാരം റിങ്കു സിങാണ് തന്റെ കൂടുമാറ്റ ആഗ്രഹം വെളിപ്പെടുത്തിയത്. മെഗാ ഓക്ഷന് മുമ്പ് കെകെആർ തന്നെ നിലനിർത്തിയില്ല എങ്കിൽ ആർസിബിയിൽ കളിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് റിങ്കു സിംഗിനെ വാക്കുകൾ.
സൂപ്പർ താരം വിരാട് കോഹ്ലി കളിക്കുന്ന ക്ലബ്, ഇന്ത്യയിൽ മികച്ച ആരാധകരുടെ ക്ലബ്ബികളിലൊന്ന്, ബാറ്റർമാരുടെ പറുദീസയായ ചിന്നസ്വാമി സ്റ്റേഡിയം എന്നിവയൊക്കെയാവണം റിങ്കു ആർസിബിയിലേക്ക് പോകണമെന്ന് വെളിപ്പെടുത്താൻ കാരണം.
അതേ സമയം കെകെആറിന്റെ റിറ്റൻഷൻ ലിസ്റ്റ് എപ്രകാരമായിരിക്കും എന്ന കാര്യം വ്യക്തമല്ല. ശ്രേയസ് അയ്യർ, സുനിൽ നരേൻ, ആന്ദ്രേ റസ്സൽ എന്നിവർക്കൊപ്പം റിങ്കുവിനേയും കെകെആർ നിലനിർത്താനുള്ള സാധ്യതകളുണ്ട്.
കൂടുതൽ കായിക വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
നിലവിൽ ഇന്ത്യൻ ടീമിങ്‌റെ ഭാഗമായ റിങ്കു ഭാവിയിൽ ഇന്ത്യൻ ടീമിന്റെ നിർണായക താരങ്ങളിൽ ഒരാളായി മാറുമെന്നാണ് കണക്കാക്കുന്നത്. അതിനാൽ റിങ്കുവിനെ കെകെആർ നിലനിർത്താനുള്ള സാധ്യതകൾ ഏറെയാണ്.