in , , , ,

OMGOMG CryCry

യുവതാരത്തിന് ബ്ലാസ്റ്റേഴ്സിൽ വീണ്ടും കലികാലം; ക്ലബ് വിട്ടേക്കും

മികച്ച യുവതാരങ്ങളെ വളർത്തിയെടുക്കുന്നുണ്ടെങ്കിലും ചില യുവതാരങ്ങൾക്ക് ബ്ലാസ്റ്റേഴ്സിൽ മികച്ച അവസരം ലഭിച്ചിട്ടില്ല എന്നത് വാസ്തവമാണ്. അക്കാര്യത്തിൽ ക്ലബ്ബിനെ പൂർണമായും വിമർശിക്കാനുമാവില്ല. ടീം ഘടനയും മറ്റു താരങ്ങളുടെ ഫോമുമൊക്കെ പല യുവതാരങ്ങൾ ബെഞ്ചിലിരിക്കാൻ കാരണമാവുന്നുണ്ട്.

മികച്ച യുവതാരങ്ങളെ വളർത്തിയെടുക്കുന്നുണ്ടെങ്കിലും ചില യുവതാരങ്ങൾക്ക് ബ്ലാസ്റ്റേഴ്സിൽ മികച്ച അവസരം ലഭിച്ചിട്ടില്ല എന്നത് വാസ്തവമാണ്. അക്കാര്യത്തിൽ ക്ലബ്ബിനെ പൂർണമായും വിമർശിക്കാനുമാവില്ല. ടീം ഘടനയും മറ്റു താരങ്ങളുടെ ഫോമുമൊക്കെ പല യുവതാരങ്ങൾ ബെഞ്ചിലിരിക്കാൻ കാരണമാവുന്നുണ്ട്.

ALSO READ: ഹൈദരാബാദ് ഐഎസ്എല്ലിനുമുണ്ടാവില്ല? പകരം ആര് വരും? സാദ്ധ്യതകൾ ഇങ്ങനെ…

കേരളാ ബ്ലാസ്റ്റേഴ്സിൽ അവസരം കുറയാൻ സാധ്യതയുള്ളതിനാൽ മുന്നേറ്റ നിരയിൽ നിന്നും ചില താരങ്ങൾ ലോണിലേക്ക് പോകുകയോ ക്ലബ് വിടണോ സാധ്യതയുണ്ടെന്ന റിപ്പോർട്ട് നേരത്തെ ‘ആവേശം ക്ലബ്’ പങ്ക് വെച്ചതാണ്. അതിനെ സാധുകരിക്കുന്നതാണ് യുവതാരം ബികാഷ് സിംഗിന്റെ ക്ലബ്ബിലെ നിലവിലെ അവസ്ഥ.

ALSO READ: അവസരങ്ങൾ കുറയാൻ സാധ്യത; മുന്നേറ്റനിരയിലെ യുവതാരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയച്ചേക്കും

കഴിഞ്ഞ സീസണിലാണ് ട്രാവു എഫ്സിയിൽ നിന്നും താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത്. ആദ്യ സീസണിൽ സീനിയർ സ്‌ക്വാഡിൽ ഇടംകൊടുക്കാതെ ഐ ലീഗ് ക്ലബ് മൊഹമ്മദൻസിലേക്കാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് ലോണിൽ നൽകിയത്. മൊഹമ്മദന്സിൽ മികച്ച അവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ടെന്നതിനാൽ താരത്തെ ലോണിൽ അയച്ച ബ്ലാസ്റ്റേഴ്‌സ് നിലപാടിനെ ആരാധകർ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.

ALSO READ: സ്വന്തമായൊരു സ്റ്റേഡിയം; ആരാധകരുടെ പ്രതീക്ഷ നിലനിർത്തി ബ്ലാസ്റ്റേഴ്‌സ്

മൊഹമ്മദൻസിൽ മികച്ച പ്രകടനം നടത്തി ക്ലബ്ബിനെ ഐ ലീഗ് ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരം സീസൺ അവസാനത്തോടെ ബ്ലാസ്റ്റേഴ്സിൽ തിരിച്ചെത്തുകയും ഇക്കഴിഞ്ഞ തായ്ലാൻഡിലെ പ്രീ സീസൺ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഡ്യൂറൻഡ് കപ്പിൽ ഒരൊറ്റ മിനുട്ടും താരത്തിന് കളിയ്ക്കാൻ സാധിച്ചിരുന്നില്ല.

ALSO READ: ക്വാർട്ടറിൽ ബ്ലാസ്റ്റേഴ്സിനെ കാത്ത് കരുത്തരായ എതിരാളികൾ; ഇനി കുറച്ച് വിയർക്കും

നിലവിൽ താരത്തിന് പരിക്കുള്ളതായി വിവരങ്ങളില്ല. ആ സാഹചര്യത്തിൽ വീണ്ടും ബ്ലാസ്റ്റേഴ്സിൽ താരത്തിന് അവസരം ലഭിക്കാത്ത സാഹചര്യത്തിൽ ക്ലബ് വീണ്ടും താരത്തെ ലോണിൽ അയക്കാനുള്ള സാധ്യതകളുണ്ട്. രണ്ട് വർഷത്തെ കരാറിലാണ് താരം ബ്ലാസ്റ്റേഴ്സിൽ എത്തിയത്. ഇത്തവണയും ലോണിൽ അയച്ചാൽ രണ്ട് വർഷവും മാതൃക്ലബിന് വേണ്ടി കളിയ്ക്കാൻ കഴിയാത്ത അവസ്ഥ താരത്തിനുണ്ടാവും. ഈ സാഹച്ചര്യത്തിൽ താരം പുതിയ കരാർ ഒപ്പിടാൻ തയാറാകുമോ എന്നതും കണ്ടറിയേണ്ടതുണ്ട്.

ALSO READ: ഇങ്ങേര് ഇത്ര വലിയ പുള്ളിയായിരുന്നോ? ബ്ലാസ്റ്റേഴ്‌സ് കോച്ചിങ് സ്റ്റാഫിനെ റാഞ്ചി സൗദി പ്രൊ ലീഗ് ക്ലബ്

സഞ്ജുവിന് നിർണായകം; പുതിയ പദ്ധതിയൊരുക്കി ഗംഭീർ; മാസ്സ് തിരിച്ച് വരവിനൊരുങ്ങി സൂപ്പർ താരം

ഇത്തവണ കലിപ്പടക്കി കപ്പ് നേടണം😍🔥പുതുസീസണിനെ കുറിച്ച് നായകൻ ലൂണ പറയുന്നു..