in ,

LOVELOVE

ബ്ലാസ്റ്റേഴ്സിന്റെ ചരിത്രം പറയുന്ന യൂട്യൂബ് സീരീസ് നാളെ പുറത്തിറങ്ങും..

2014 ലാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്ഥാപിതമായത്. കേരള ബ്ലാസ്റ്റേഴ്‌സും ആരാധക കൂട്ടായ്മയായ മഞ്ഞപടയും ലോക ശ്രദ്ധ ആദ്യ സീസണിൽ തന്നെ ആകർഷിച്ചതാണ്. പക്ഷെ ഇത് വരെ ബ്ലാസ്റ്റേഴ്‌സിന് ഒരു കിരീടം പോലും നേടാൻ സാധിച്ചിട്ടില്ല.

കേരള ബ്ലാസ്റ്റേഴ്‌സ് എന്നും ഓരോ മലയാളികളുടെയും വികാരമാണ്.2014 ൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്ഥാപിതമായതിന് ശേഷം ഓരോ മലയാളികളുടെയും ജീവിതത്തിന്റെ ഭാഗം കൂടിയാണ് ബ്ലാസ്റ്റേഴ്‌സ്. ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി തങ്ങളുടെ ചരിത്രം യൂ ട്യൂബ് വീഡിയോയായി പുറത്തിറക്കുകയാണ്..

“The comeback kings” എന്നാണ് ഈ പരമ്പരക്ക് ബ്ലാസ്റ്റേഴ്‌സ് പേര് നൽകിയിരിക്കുന്നത്.പരമ്പരയിലെ ആദ്യത്തെ എപ്പിസോഡ് നാളെ മുതൽ ഓരോ ആരാധകർക്കും ആസ്വദിക്കാം. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക യൂ ട്യൂബ് ചാനലിൽ നാളെ രാത്രി 7 മണി മുതൽ ആദ്യ എപ്പിസോഡ് കാണാം.

പരമ്പര എത്ര എപ്പിസോഡ് ഉണ്ടെന്ന് ഇത് വരെ ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കിയിട്ടില്ല.എന്നും ബ്ലാസ്റ്റേഴ്‌സിനെ സ്നേഹിച്ച മലയാളി ഫുട്ബോൾ ആരാധകർ ഈ ഒരു യൂ ട്യൂബ് സീരീസും ഏറ്റെടുക്കുമെന്ന് തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് കരുതുന്നത്.എന്തായാലും നമുക്ക് കാത്തിരിക്കാം.

2014 ലാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്ഥാപിതമായത്. കേരള ബ്ലാസ്റ്റേഴ്‌സും ആരാധക കൂട്ടായ്മയായ മഞ്ഞപടയും ലോക ശ്രദ്ധ ആദ്യ സീസണിൽ തന്നെ ആകർഷിച്ചതാണ്. പക്ഷെ ഇത് വരെ ബ്ലാസ്റ്റേഴ്‌സിന് ഒരു കിരീടം പോലും നേടാൻ സാധിച്ചിട്ടില്ല.

ആകാശ് മിശ്രക്ക്‌ വേണ്ടി മുംബൈ സിറ്റിയും രംഗത്ത്..

ചരിത്രമെഴുതി ഗോകുലം, തുടർച്ചയായ രണ്ടാം ഐ ലീഗ് കിരീടം..