in

AngryAngry CryCry LOLLOL LOVELOVE OMGOMG

ഐഎസ്എൽ നശിക്കുന്നതിന് കാരണക്കാർ ഇവരാണ്…

പരിശീലകന്മാർ കഷ്ടപ്പെട്ട് ടീമും തന്ത്രങ്ങളും തയ്യാറാക്കി ജയിക്കാൻ നോക്കും. എന്നാൽ റെഫറി തീരുമാനിക്കും ആര് ജയിക്കണമെന്ന്. മുമ്പ് ആരോ പറഞ്ഞത് പോലെ ISL സർക്കസ് ലീഗ് ആണെന്ന് പറയുന്നതിൽ തെറ്റ് ഒന്നുമുണ്ടെന്ന് തോന്നുന്നില്ല. തൊണ്ണൂറ് മിനിറ്റ് ആരാധകർ കാണുന്നത് റെഫറിമാരുടെ കോമാളിത്തരങ്ങൾ തന്നെയാണല്ലോ.

Poor ISL Referees

പതിയെ മരണത്തിലേക്ക് നീങ്ങുകയായിരുന്നു ഇന്ത്യൻ ഫുട്ബോളിന് ജീവശ്വാസം പകർന്നത് ഇന്ത്യൻ സൂപ്പർ ലീഗ് എന്ന സംരംഭം തന്നെയായിരുന്നു. നിരവധി താരങ്ങൾക്ക് മികച്ച ജീവിത അവസരങ്ങൾ തുറന്നു നൽകിയത് കൂടാതെ ഇന്ത്യൻ ഫുട്ബോളിന്റെ നിലവാരം ഉയർത്തുവാനും ഈ ലീഗ് ശ്രമിച്ചിരുന്നു.

എന്നാൽ കളി നിയന്ത്രിക്കുന്ന റഫറിമാരുടെ പിടിപ്പുകേട് മൂലം ഇന്ത്യൻ സൂപ്പർ ലീഗ് നിലവാരം അനുദിനം താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.
ഇന്ത്യൻ സൂപ്പർ ലീഗ് എന്നതിന് പകരം ഇന്ത്യൻ റെഫറി ലീഗ് എന്നാക്കിയിരുന്നെങ്കിൽ നന്നായിരുന്നു.എന്നാണ് വിമർശകർ ഇതിനെപ്പറ്റി ഇപ്പോൾ വിശേഷിപ്പിക്കുന്നത്

Poor ISL Referees

ഈ സീസൺ തുടങ്ങിയപ്പോൾ തന്നെ റഫറിമാരുടെ പോരായ്മകൾ വെളിച്ചത്തു വന്നിരുന്നു. ആദ്യമത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ക് എതിരെഎ ടി കെ മോഹൻബഗാൻ നേടിയ ആദ്യ ഗോൾ ഓഫ്സൈഡ് ആയിരുന്നു. എന്നാൽ റഫറി അത് മൈൻഡ് പോലും ചെയ്തില്ല കൂടാതെ ബ്ലാസ്റ്റേഴ്സിന് ഒരു പെനാൽറ്റി നിഷേധിക്കുകയും ചെയ്തു.

ഇന്നലത്തെ മത്സരത്തിൽ ജംഷഡ്പൂർ എഫ് സിക്ക് ഒരു പെനാൽറ്റി കിക്കും ഫ്രീകിക്കും റഫറിയുടെ അനാസ്ഥമൂലം നിഷേധിക്കപ്പെട്ടിരുന്നു. ഇങ്ങനെയുള്ളവർ കളി നിയന്ത്രിക്കുന്നതിലൂടെ വരുന്ന പിടിപ്പുകേട് സ്വാഭാവികമായും ലീഗിൻറെ നിലവാരം തന്നെ ഇല്ലാതാക്കും. എത്രയും വേഗം സത്വര നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ ഇത് വളരെ വലിയ ഒരു ദുരന്തത്തിലേക്ക് സൂപ്പർ ലീഗിനെ തള്ളിവിടും.

പരിശീലകന്മാർ കഷ്ടപ്പെട്ട് ടീമും തന്ത്രങ്ങളും തയ്യാറാക്കി ജയിക്കാൻ നോക്കും. എന്നാൽ റെഫറി തീരുമാനിക്കും ആര് ജയിക്കണമെന്ന്. മുമ്പ് ആരോ പറഞ്ഞത് പോലെ ISL സർക്കസ് ലീഗ് ആണെന്ന് പറയുന്നതിൽ തെറ്റ് ഒന്നുമുണ്ടെന്ന് തോന്നുന്നില്ല. തൊണ്ണൂറ് മിനിറ്റ് ആരാധകർ കാണുന്നത് റെഫറിമാരുടെ കോമാളിത്തരങ്ങൾ തന്നെയാണല്ലോ.

അവർ അഞ്ചു പേർക്കാണ് കൂടുതൽ സാദ്ധ്യത, എഴുതിത്തള്ളാൻ കഴിയില്ല…

റാഗ്നിക്ക് വരുമ്പോൾ യുണൈറ്റഡ് താരങ്ങളുടെ വളർച്ചയും തളർച്ചയും ഇങ്ങനെയായിരിക്കും…