in

മുംബൈയെ കുടുക്കിയ കെണിയിൽ ചെന്നൈ വീഴുമോ?

എതിരാളികളുടെ ശക്തി ദൗർബല്യങ്ങൾക്കനുസരിച്ച് തന്ത്രങ്ങൾ മെനയുന്ന ഇവാൻ യുകമോനോവിച്ച് ചെന്നൈക്കെതിരെ ഒരുക്കുന്ന തന്ത്രങ്ങൾ എന്താണെന്ന് കാത്തിരുന്നു കാണാം. എന്നാൽ ഒരു മത്സരം മികച്ച രീതിയിൽ കളിച്ചിട്ട് തൊട്ടടുത്ത മത്സരം നിറം മങ്ങിയ പ്രകടനം നടത്തുന്നൊരു ദുഃശീലം ബ്ലാസ്റ്റേഴ്സിനുണ്ട് എന്നത് ആശങ്ക ഉളവാക്കുന്നു. അവസാനം കളിച്ച മത്സരശേഷം വെറും മൂന്ന് ദിവസത്തിനുള്ളിൽ കടുത്ത എതിരാളികളോട് അടുത്ത മത്സരത്തിനിറങ്ങുക എന്നതും വെല്ലുവിളി തന്നെയാണ്. ഇതിനെയൊക്കെ കോച്ച് എങ്ങനെ മറികടക്കുമെന്നും കണ്ടറിയണം.

ജിംഷാദ്; അതിശക്തരായ മുംബൈ സിറ്റി എഫ്സിക്കെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളിന്റെ തകർപ്പൻ വിജയം നേടിയതിന്റെ ആവേശത്തിലാണ് ആരാധകർ ഇന്നത്തെ മത്സരത്തെ ഉറ്റുനോക്കുന്നത്. മുംബൈയെ തോൽപ്പിക്കാൻ സാധിക്കുമെങ്കിൽ ചെന്നൈയെ അതിലും മികച്ച മാർജിനിൽ തോൽപ്പിക്കാൻ സാധിക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.

എന്നാൽ കാര്യങ്ങൾ ആരാധകർ പ്രതീക്ഷിക്കുന്നത്ര എളുപ്പമാണോ..? അല്ല എന്നാണ് ചെന്നൈയുടെ പ്രകടനങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ശക്തമായ അക്രമണ-മദ്ധ്യ-പ്രതിരോധ നിരകളാണ് ചെന്നൈയുടേത്. ഡിയാസ്-വാസ്ക്സ് ആക്രമണനിരക്കെതിരെ ഒരു ഓൾ ഔട്ട്‌ ഡിഫെൻസിലേക്ക് ചെന്നൈ പോകുകയാണെങ്കിൽ ബ്ലാസ്റ്റേഴ്‌സിന് കാര്യങ്ങൾ ബുദ്ധിമുട്ടാകും. ഡിഫൻസിലൂന്നി കളിച്ച ടീമുകൾക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ഗോൾ കണ്ടെത്താൻ വിഷമിക്കുന്നതും സമനില വഴങ്ങുന്നതും നമ്മൾ കണ്ടതാണ്(നോർത്ത് ഈസ്റ്റ്‌, ഈസ്റ്റ്‌ ബംഗാൾ മത്സരങ്ങൾ). എന്നാൽ മുന്നേറ്റത്തിൽ വാസ്‌കസും ഡിയാസും ഒന്നിച്ചു കളിക്കുമ്പോൾ ചെന്നൈ ഡിഫെൻസിനെ മറികടക്കാനാകും എന്നുതന്നെ പ്രതീക്ഷിക്കാം.

Aavesham CLUB Facebook Group

ബ്ലാസ്റ്റേഴ്‌സ് ഡിഫൻസിലാകട്ടെ ലെസ്കോവിചിനൊപ്പം ഹോർമിപാൻ കഴിഞ്ഞ മത്സരത്തിളെപ്പോലെ മികച്ച പ്രതിരോധം തീർത്താൽ ചെന്നൈയുടെ അക്രമണത്തെ പിടിച്ചുകെട്ടാം. ഈ സീസണിൽ ഏറ്റവും കുറവ് ഗോളുകൾ നേടിയ ടീമാണ് ചെന്നൈ(6 ഗോളുകൾ). എങ്കിലും ആറ് മത്സരങ്ങളിൽ നിന്നും മൂന്ന് വിജയങ്ങളും രണ്ട് സമനിലയും നേടിയപ്പോൾ ആകെ ഒരു തോൽവി മാത്രം വഴങ്ങി പതിന്നൊന്ന് പോയിന്റുകളോടെ ഇപ്പോൾ നാലാം സ്ഥാനത്താണവർ.

എതിരാളികളുടെ ശക്തി ദൗർബല്യങ്ങൾക്കനുസരിച്ച് തന്ത്രങ്ങൾ മെനയുന്ന ഇവാൻ യുകമോനോവിച്ച് ചെന്നൈക്കെതിരെ ഒരുക്കുന്ന തന്ത്രങ്ങൾ എന്താണെന്ന് കാത്തിരുന്നു കാണാം. എന്നാൽ ഒരു മത്സരം മികച്ച രീതിയിൽ കളിച്ചിട്ട് തൊട്ടടുത്ത മത്സരം നിറം മങ്ങിയ പ്രകടനം നടത്തുന്നൊരു ദുഃശീലം ബ്ലാസ്റ്റേഴ്സിനുണ്ട് എന്നത് ആശങ്ക ഉളവാക്കുന്നു. അവസാനം കളിച്ച മത്സരശേഷം വെറും മൂന്ന് ദിവസത്തിനുള്ളിൽ കടുത്ത എതിരാളികളോട് അടുത്ത മത്സരത്തിനിറങ്ങുക എന്നതും വെല്ലുവിളി തന്നെയാണ്. ഇതിനെയൊക്കെ കോച്ച് എങ്ങനെ മറികടക്കുമെന്നും കണ്ടറിയണം.

അമിത പ്രതീക്ഷകളില്ലാതെ ഇന്നത്തെ മത്സരം കാണാം. ഈ സീസണിലെ ചെന്നൈയുടെ ഏക പരാജയം മുംബൈയോട് മാത്രമായിരുന്നു. ചെന്നൈ ശക്തരാണ്. ഒരു സമനിലയായാൽ പോലും നിരാശപ്പെടേണ്ട കാര്യമില്ല. എന്നിരുന്നാലും മഞ്ഞപ്പട ഇന്ന് ചെന്നൈ കോട്ടക്ക് മുകളിൽ വെന്നിക്കൊടി പാറിക്കും എന്ന് വിശ്വസിക്കുന്നു.

ലയണൽ മെസ്സിയെ നേരിടുന്നത് എല്ലാവരുടെയും സ്വപ്നമാണെന്ന് ലോറിയന്റ് പരിശീലകൻ…

കൊടുങ്കാറ്റിന് തീ പിടിക്കുന്നത് കണ്ടിട്ടുണ്ടോ, ബ്ലാസ്റ്റേഴ്സ് അത് കാണിച്ചു തന്നു…