in , ,

OMGOMG LOVELOVE LOLLOL

സ്റ്റാറേ മാത്രമല്ല; മാനേജ്‌മെന്റ് വിദഗ്ദമായി ബലിയാടാക്കുന്ന മറ്റൊരാൾ കൂടിയുണ്ട് ബ്ലാസ്റ്റേഴ്സിൽ

ഇനിയും റിസൾട്ട് ഉണ്ടാക്കാനായില്ല എങ്കിൽ എല്ലാ കുറ്റവും സ്റ്റാറെയുടെ തലയിലിട്ട് മാനേജ്‌മെന്റ് വിദഗ്ദമായി തലയൂരും. ചുരുക്കി പറഞ്ഞാൽ മാനേജമെന്റിന്റെ ബലിയാടാണ് സ്റ്റാറേ. എന്നാൽ സ്റ്റാറേ മാത്രമല്ല മറ്റൊരാളെ കൂടിയും മാനേജമെന്റ് വിദഗ്ദമായി ബലിയാടാക്കുന്നുണ്ട്.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തിന് കാരണം പരിശീലകൻ മൈക്കേൽ സ്റ്റാറെയുടെ ഫോർമേഷനാണെന്നുള്ള തരത്തിലുള്ള പല അഭിപ്രായങ്ങളും ഉയർന്ന് കഴിഞ്ഞു. എന്നാൽ സ്റ്റാറെയ്ക്ക് അനുയോജ്യരായ താരങ്ങളെ ടീമിലെത്തിക്കാത്ത കാര്യം ഉയർത്തി മാനേജമെന്റിനെതിരെയുള്ള വിമർശനം അത്ര ശക്തമല്ല. മാനേജ്‌മെന്റിനെതിരെ വിമർശനമുണ്ട്. എന്നാൽ സ്റ്റാറെയ്ക്ക് എതിരെയുള്ള അത്രമാത്രം ശക്തമല്ല താനും. ഇനിയും റിസൾട്ട് ഉണ്ടാക്കാനായില്ല എങ്കിൽ എല്ലാ കുറ്റവും സ്റ്റാറെയുടെ തലയിലിട്ട് മാനേജ്‌മെന്റ് വിദഗ്ദമായി തലയൂരും. ചുരുക്കി പറഞ്ഞാൽ മാനേജമെന്റിന്റെ ബലിയാടാണ് സ്റ്റാറേ. എന്നാൽ സ്റ്റാറേ മാത്രമല്ല മറ്റൊരാളെ കൂടിയും മാനേജമെന്റ് വിദഗ്ദമായി ബലിയാടാക്കുന്നുണ്ട്.

ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിങ് ഡയറ്കടർ കരോലിസ് സ്കിൻകിസാണ് ആ വ്യക്തി. പലരും സോഷ്യൽ മീഡിയയിലൂടെ അഭിപ്രായപ്പെടുന്നത് സ്കിൻകിസിന്റെ മോശം സ്ട്രാറ്റജിയാണ് നല്ല താരങ്ങളെ ടീമിൽ എത്തിക്കാൻ കഴിയാത്തതെന്ന്. അക്കാദമി താരങ്ങളെ ആശ്രയിക്കണമെന്ന സ്കിൻകിസിന്റെ പ്രസ്‌താവന ചൂണ്ടിക്കാട്ടിയാണ് സ്കിൻകിസിനെതിരെയുള്ള പ്രധാന വിമർശനം.

എന്നാൽ സ്കിങ്കിസ് ഈ വിഷയത്തിൽ തെറ്റുകാരനല്ലെന്നാണ് വ്യക്തിപരമായ പക്ഷം. സ്കികിസ് മാനേജമെന്റിൽ അംഗമായ വ്യക്തിയല്ല,മറിച്ച് സ്റ്റാറേയെ പോലെ, അല്ലെങ്കിൽ ബ്ലാസ്റ്റേഴ്‌സ് കളിക്കാരെ പോലെ മാനേജമെന്റിന്റെ ശമ്പളം പറ്റുന്ന, കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഒരു വ്യക്തിയാണ് സ്കിൻകിസ്. എന്നാൽ സ്കിൻകിസിന് എന്ത് കൊണ്ട് ട്രാൻസ്ഫർ മാർക്കറ്റിൽ കൃത്യമായ ഇടപെടൽ നടത്താൻ കഴിയുന്നില്ല എന്ന് ചോദിച്ചാൽ അതിനും ഒരു ഉത്തരമുണ്ട്.

മാനേജമെന്റ് നൽകുന്ന ഫണ്ടിന് അനുസരിച്ച് മാത്രമേ സ്കിങ്കിസിന് ട്രാൻസ്ഫർ മാർക്കറ്റിൽ ഇടപെടൽ നടത്താൻ സാധിക്കുകയുള്ളു. പോക്കറ്റിൽ നിന്നും പണമിറക്കി കളിക്കാരെ വാങ്ങിക്കാൻ കഴിയുന്ന ഒരു വ്യക്തിയല്ല സ്കിങ്കിസ്. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ജീക്സൺ സിങ്ങിന് ഉയർന്ന ട്രാൻസ്ഫർ തുകയ്ക്ക് വിറ്റു എന്നത് ശരി തന്നെ, അതോടൊപ്പം ജീസസ് ജിംനസ്, നോഹ സദോയി എന്നിവരെ വൻ തുകയ്ക്കാണ് സ്കിങ്കിസ് ടീമിൽ എത്തിച്ചത്. കൂടാതെ ടീമിൽ നിലനിർത്തിയ ലൂണയ്ക്ക് ഉയർന്ന പ്രതിഫലം കൊടുത്തിട്ടുണ്ട്. ഈ 3 താരങ്ങൾക്കും ഉയർന്ന പ്രതിഫലം കൊടുത്തതിന്റെ ഗുണം ബ്ലാസ്റ്റേഴ്സിന് കിട്ടുന്നുമുണ്ട്.

എന്നാൽ ജീക്സന് പറ്റിയ ഒരു പകരക്കാരനെ കൊണ്ട് വരണെമങ്കിൽ മാനേജ്‌മെന്റ്റ് കൂടുതൽ ഫണ്ടിങ് കൂടി നടത്തണമായിരുന്നു. അത് നൽകാത്ത സാഹചര്യത്തിൽ അക്കാദമി താരങ്ങളെ ആശ്രയിക്കേണ്ടി വരും എന്ന് പറയാതെ സ്കിൻകിസിന് നിർവാഹമില്ല. ജീസസ്, നോഹ എന്നിവരെ പോലെ മികച്ച സൈനിംഗുകൾ നടത്തിയതോടെ സ്കിങ്കിസ് മികച്ച ഇടപെടലാണ് നടത്തിയത് എന്ന കാര്യത്തിൽ ആരാധകർക്ക് സംശയം ഉണ്ടാവില്ല. എന്നാൽ അതേ പോലെ ബാക്കി സൈനിംഗുകളും അദ്ദേഹത്തിന് നടത്താൻ കഴിയാത്തത് ഫണ്ടിങ് പ്രശ്നം ഉള്ളത് കൊണ്ടാണെന്ന് മനസിലാക്കാൻ സാധിക്കും.

അഭിഷേക് മാത്രമല്ല, മറ്റൊരാൾ കൂടി പുറത്തേക്ക്; മൂന്നാം ടി20യിൽ രണ്ട് മാറ്റങ്ങൾക്ക് സാധ്യത

സഞ്ജുവിന് പണിയാകും; ഓപ്പണിങ് സ്ഥാനം ലക്ഷ്യമിട്ട് പഴയ വിക്കറ്റ് കീപ്പർ തിരിച്ചെത്തുന്നു