ഐ എസ് എൽ പത്താം സീസൺ ഇപ്പോൾ അന്താരാഷ്ട്ര മത്സരങ്ങളുടെ ഇടവേളയിലാണ് ഐ എസ് എൽ ആവേശം ഇപ്പോൾ ഒന്ന് ചുരുങ്ങിയിട്ടുണ്ട് എങ്കിലും ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴും ഐ എസ് എൽ പോയിന്റ് ടേബിളിൽ മുന്നിൽ തന്നെയുണ്ട്.
നിലവിൽ രണ്ടാം സ്ഥാനത്താണ് കേരളത്തിന്റെ കോമ്പന്മാർ.മികച്ച കളി തന്നെയാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്.ഇവാന്റെ മടങ്ങി വരവും എല്ലാം ടീമിന് ഉർജ്ജം ഉണ്ടാക്കിയിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സൂപ്പർ സ്ട്രൈക്കറാണ് ബിദ്യസാഗർ സിംഗ്. അവസരം കിട്ടുമ്പോൾ എല്ലാം അത് മികച്ച രീതിയിൽ മുതലെടുക്കാൻ സാധിക്കാറുള്ള മികച്ച ഈ സ്ട്രൈക്കർ. കഴിഞ്ഞ ഡ്യൂറന്റ് കപ്പിലെ അവസാന മത്സരത്തിൽ ഇദ്ദേഹം ഹാട്രിക്ക് നേടിയിരുന്നു. പക്ഷേ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വരുമ്പോൾ സ്ട്രൈക്കർക്ക് അവസരങ്ങൾ ലഭിക്കാറില്ല. ഇത്തവണയും ബിദ്യക്ക് അവസരങ്ങൾ ലഭിച്ചിട്ടില്ല.
അതുകൊണ്ടുതന്നെ വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിടാൻ ഈ പരിഗണിക്കുന്നുണ്ട് എന്നുള്ള റൂമറുകൾ പുറത്തേക്ക് വന്നു കഴിഞ്ഞു. ലോൺ അടിസ്ഥാനത്തിൽ ക്ലബ്ബ് വിടാനായിരിക്കും ബിദ്യ ശ്രമിക്കുക. അവസരങ്ങൾ ലഭിക്കാത്തത് തന്നെയാണ് അദ്ദേഹത്തിന് അസംതൃപ്തി ഉണ്ടാക്കുന്നത്. കഴിഞ്ഞ സമ്മറിൽ തന്നെ ക്ലബ്ബ് വിടാനുള്ള ശ്രമങ്ങൾ അദ്ദേഹം നടത്തിയിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല.