in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

നാലാം പോരിന് ബ്ലാസ്റ്റേഴ്‌സ്; ലൈനപ്പിൽ മാറ്റം ഉറപ്പ്; യുവതാരത്തിന് നിർണായക ചുമതല ലഭിച്ചേക്കും

മിലോസിനെ പുറത്തിരുത്തി ഹോർമി- പ്രീതം കൂട്ട്കെട്ടിന് സ്റ്റാറേ തയാറാകുമോ എന്നതും കണ്ടറിയേണ്ടതുണ്ട്. ഇനി കോഫിനെയാണ് പുറത്തിരുത്തുന്നത് എങ്കിൽ മധ്യനിരയിൽ അത് വലിയ ക്ഷീണമുണ്ടാക്കും. കഴിഞ്ഞ 3 മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച്ച വെച്ച താരമാണ് കോഫ്. മധ്യനിരയിൽ ബോൾ റിക്കവർ ചെയ്യുന്നതിലും മിടുക്കനാണ് ഈ ഫ്രഞ്ച് താരം. ഡീഗോ മൗറിഷ്യയോ, ഹ്യൂഗോ ബോമസ് തുടങ്ങീ ഒഡീഷയുടെ മുന്നേറ്റക്കാരെ മാർക്ക് ചെയ്യാൻ കോഫ് അത്യാവശ്യമാണ് താനും.

ഐഎസ്എൽ സീസണിൽ കളിച്ച 3 കളിയിൽ ഒരു വിജയവും ഒരു സമനിലയും ഒരു തോൽവിയുമായി 4 പോയിന്റുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് നിലവിൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനക്കാരാണ്. നാലാം മത്സരത്തിൽ ഒഡീഷയെയാണ് ബ്ലാസ്റ്റേഴ്സിന് നേരിടാനുള്ളത്. ഒക്ടോബർ മൂന്നിന് രാത്രി ഒഡീഷയുടെ തട്ടകത്തിലാണ് മത്സരം. നിർണായകമായ നാലാം പോരിന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ലൈനപ്പിൽ മാറ്റമുണ്ടാകുമെന്ന് ഉറപ്പാണ്. കൂടാതെ ലൈനപ്പിന്റെ കാര്യത്തിൽ പരിശീലകൻ മൈക്കൽ സ്റ്റാറെയ്ക്ക് കുറച്ചധികം തലവേദനയും ഉണ്ടാകും.

കഴിഞ്ഞ മത്സരത്തോട് കൂടി നായകൻ ലൂണ മടങ്ങിയെത്തിയതോടെ അടുത്ത മത്സരത്തിൽ ലൂണ ആദ്യ ഇലവനിൽ എത്തുമെന്ന് ഉറപ്പാണ്. ലൂണ ആദ്യ ഇലവനിൽ എത്തിയാൽ മാത്രമേ മത്സരത്തിൽ ക്രിയാത്മകമായി ബ്ലാസ്റ്റേഴ്സിന് പന്ത് തട്ടാനാവുകയുള്ളു. അതിനാൽ ലൂണയെ പുറത്തിരുത്തിയുള്ള ഇലവൻ പരീക്ഷിക്കാൻ സ്റ്റാറേ തയ്യാറാവില്ല.

ടീമുമായി ഒത്തിണങ്ങാതെ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം; കാരണം ഒരൊറ്റ ഘടകം

ലൂണ ആദ്യ ഇലവനിൽ എത്തുമ്പോൾ ഏത് വിദേശ താരത്തെ പുറത്തിരുത്തണം എന്നത് സ്റ്റാറേയ്ക്ക് തലവേദന നൽകുന്ന കാര്യമാണ്. നിലവിൽ മികച്ച ഫോമിലുള്ള നോഹ സദോയിയെ പുറത്തിരുത്തുന്നത് ചിന്തിക്കാൻ പോലുമാവില്ല. ടീമിന്റെ പ്രധാന സ്‌ട്രൈക്കറായ ജീസസിനെയും ബെഞ്ചിലിരുത്താനാവില്ല. ആകെ മാറ്റമുണ്ടാക്കാൻ കഴിയുന്നത് മിലോസ് ഡ്രിങ്കിച്ചിന്റെയോ കോഫിന്റെയോ കാര്യത്തിലാണ്.

ഹൃദയത്തിൽ ബ്ലാസ്റ്റേഴ്‌സ് മാത്രം; ഈസ്റ്റ് ബംഗാളിന്റെ ഓഫറിനോട് ‘നോ’ പറഞ്ഞ് ഇവാൻ ആശാൻ

മിലോസിനെ പുറത്തിരുത്തി ഹോർമി- പ്രീതം കൂട്ട്കെട്ടിന് സ്റ്റാറേ തയാറാകുമോ എന്നതും കണ്ടറിയേണ്ടതുണ്ട്. ഇനി കോഫിനെയാണ് പുറത്തിരുത്തുന്നത് എങ്കിൽ മധ്യനിരയിൽ അത് വലിയ ക്ഷീണമുണ്ടാക്കും. കഴിഞ്ഞ 3 മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച്ച വെച്ച താരമാണ് കോഫ്. മധ്യനിരയിൽ ബോൾ റിക്കവർ ചെയ്യുന്നതിലും മിടുക്കനാണ് ഈ ഫ്രഞ്ച് താരം. ഡീഗോ മൗറിഷ്യയോ, ഹ്യൂഗോ ബോമസ് തുടങ്ങീ ഒഡീഷയുടെ മുന്നേറ്റക്കാരെ മാർക്ക് ചെയ്യാൻ കോഫ് അത്യാവശ്യമാണ് താനും.

ബ്ലാസ്റ്റേഴ്സിൽ വമ്പൻ മാറ്റം; നിഖിലിന്റെയും സ്കിൻകിസിൻെറയും അധികാരം കുറയും

ഇനി കോഫിനെയാണ് പുറത്തിരുത്തുന്നത് എങ്കിൽ ആ പൊസിഷനിലേക്ക് യുവതാരം ഫ്രഡി ആയിരിക്കും ആദ്യ ഇലവനിൽ കളിക്കുക. കോഫിനെ പോലെ മധ്യനിരയിൽ മികച്ച പ്രകടനം ഫ്രഡി നടത്തേണ്ടതുണ്ട്. പ്രത്യേകിച്ച് ഒഡീഷയുടെ മുന്നേറ്റനിരയെ മധ്യനിരയിൽ തന്നെ തളച്ചിടുക എന്ന കഠിനമായി ജോലി ആയിരിക്കും അടുത്ത മത്സരത്തിൽ ഫ്രഡി ചെയ്യേണ്ടി വരിക. ജീക്സന്റെ അഭാവം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുക അടുത്ത മത്സരത്തിലായിരിക്കും. അതിനാൽ ഫ്രഡിയ്ക്ക് ടീമിൽ സ്ഥാനം ഉറപ്പിക്കാൻ അടുത്ത മത്സരം നിർണായകമാണ്.

ബ്ലാസ്റ്റേഴ്‌സ് വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങൾ, സൂക്ഷിച്ചില്ലെങ്കിൽ അവർ അടിച്ചു എയറിൽ കയറ്റും..

ഇവാൻ ആശാനെ സൈൻ ചെയ്യാൻ ഓഫറുകൾ നൽകി ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ..