in , , , ,

LOVELOVE

സഞ്ജുവിന് ആശ്രയം വിദേശ ബൗളർമാർ; രാജസ്ഥാന്റെ പ്ലേയിങ് ഇലവനിൽ കളിക്കുക ഈ 4 വിദേശ താരങ്ങൾ

രാജസ്ഥാൻ റോയൽസിന്റെ സാധ്യത ഇലവനെ കുറിച്ചുള്ള പല ചർച്ചകളും സോഷ്യൽ മീഡിയയിൽ നടക്കുമ്പോൾ രാജസ്ഥാന്റെ പ്ലേയിങ് ഇലവനിൽ ഏതാണ്ട് സ്ഥാനം ഉറപ്പിച്ച 4 വിദേശ താരങ്ങളുണ്ട്…ആ 4 വിദേശ താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം..

ലേലത്തിൽ അത്ര മികച്ച നീക്കങ്ങളായിരുന്നില്ല രാജസ്ഥാൻ റോയല്സിന്റെത്. ഒരു ശരാശരി ടീമിനെ രാജസ്ഥാൻ സൃഷ്ടിച്ചെങ്കിലും മികച്ച ബാക്ക് അപ്പുകൾ ഇല്ലാത്തതാണ് ആരാധകരെ ഭയപ്പെടുത്തുന്നത്. രാജസ്ഥാൻ റോയൽസിന്റെ സാധ്യത ഇലവനെ കുറിച്ചുള്ള പല ചർച്ചകളും സോഷ്യൽ മീഡിയയിൽ നടക്കുമ്പോൾ രാജസ്ഥാന്റെ പ്ലേയിങ് ഇലവനിൽ ഏതാണ്ട് സ്ഥാനം ഉറപ്പിച്ച 4 വിദേശ താരങ്ങളുണ്ട്…ആ 4 വിദേശ താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം..

ഷിംറോൺ ഹെറ്റ്മെയർ

2022 മുതൽ രാജസ്ഥാനൊപ്പമുള്ള ഈ വെസ്റ്റിൻഡീസ് താരം ടീമിന്റെ വിശ്വസ്ത ഫിനിഷറാണ്. ഇത്തവണ ലേലത്തിന് വിട്ട് കൊടുക്കാതെ അവർ നിലനിർത്തിയ ഹെറ്റ്മെയർ ഇത്തവണയും ടീമിന്റെ ഫിനിഷർ സ്ഥാനത്ത് ബാറ്റ് വീശും. ഇത്തവണ രാജസ്ഥാൻ ഇലവനിൽ സീറ്റ് ഉറപ്പിച്ച വിദേശ താരങ്ങളിൽ ഒരാളാണ് ഹെറ്റ്മെയർ.

വനിന്ദു ഹസരംഗ

ലേലത്തിൽ 5.25 രൂപയ്ക്ക് രാജസ്ഥാൻ സ്വന്തമാക്കിയ ഹസരംഗയും പ്ലേയിങ് ഇലവൻ ഉറപ്പിച്ച വിദേശ താരമാണ്. ബോൾ കൊണ്ടും ബാറ്റ് കൊണ്ടും തിളങ്ങാൻ കഴിയുന്ന താരമാണ് ഈ ശ്രീലങ്കക്കാരൻ. ബൗളിംഗ് ഓൾ റൗണ്ടറാണെങ്കിലും വാലറ്റത്തിറങ്ങി വെടിക്കെട്ട് നടത്താനും ഹസരംഗയ്ക്ക് സാധിക്കും. ഹസരംഗയ്ക്ക് ബാക്ക് അപ്പ് എന്ന ഓപ്‌ഷനിലായിരിക്കും മറ്റൊരു ലങ്കൻ സ്പിന്നർ മഹീഷ് തീക്ഷണ കളിക്കുക.

ഫസൽ ഹഖ് ഫാറൂഖി

ട്രെന്റ് ബോൾട്ടിനെ നഷ്ടപ്പെട്ട സാഹചര്യത്തിൽ പവർ പ്ലേകളിൽ പന്ത് സ്വിങ് ചെയ്യിപ്പിക്കാൻ സാധിക്കുന്ന താരമാണ് ഫാറൂഖി. അതിനാൽ ഫാറൂഖിയും സഞ്ജുവിന്റെ ആദ്യ ഇലവനിൽ പ്രധാനിയായിരിക്കും. എന്നാൽ സ്പിൻ അനുകൂല പിച്ചുകളിൽ ഫാറൂഖിയ്ക്ക് പകരം മഹീഷ് തീക്ഷണ കളിക്കാനുള്ള സാധ്യത ഏറെയാണ്.

ജോഫ്ര ആർച്ചർ

12.5 കോടി രൂപയ്ക്ക് റോയൽസ് സ്വന്തമാക്കിയ ആർച്ചർ സഞ്ജുവിന്റെ പ്ലെയിങ് ഇലവനിൽ സ്ഥാനം ഉറപ്പിച്ച താരമാണ്. 2018-2021 കാലയളവിൽ രാജസ്ഥാൻ റോയൽസ് ടീമിന്റെ ഭാഗമായിരുന്നു ആർച്ചർ. മത്സരത്തിന്റെ ഏത് സമയത്തും വിശ്വസിച്ച് പന്തേൽപ്പിക്കാൻ സാധിക്കുന്ന ആർച്ചർ, വാലറ്റത്ത് ബാറ്റിങ് വെടിക്കെട്ട് നടത്താനും കെൽപ്പുള്ള ‌താരമാണ്.

ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചോ? എന്താണ് ഇനിയുള്ള സാധ്യതകൾ, പരിശോധിക്കാം

CSK ആരാധകർക്ക് ഇരട്ടി സന്തോഷം; മുംബൈ ഇന്ത്യൻസ്‌ ക്യാപ്റ്റന്റെ വിക്കെറ്റ് ഉൾപ്പെടെ ഹാട്രിക്ക്, 30 ലക്ഷം മുതലായി…