in , , ,

AngryAngry

IPL Mega Auction: ഈ 4 സൂപ്പർ താരങ്ങൾ അൺസോൾഡാകും

ഐപിഎൽ താരലേലത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, കെഎൽ രാഹുൽ, ജോസ് ബട്ട്ലർ തുടങ്ങിയവർ ടീമുകളുടെ ലിസ്റ്റിലുള്ള താരങ്ങളാണ്. ലേലത്തിൽ വലിയ വില സ്വന്തമാക്കാൻ സാധ്യതയുള്ള താരങ്ങളെ പറ്റി ചർച്ച ചെയ്യുമ്പോൾ ഇത്തവണ ലേലത്തിൽ വിറ്റ് പോവാതിരിക്കാൻ കൂടുതൽ സാധ്യതയുള്ള 4 താരങ്ങളെ കൂടി പരിചയപ്പെടാം..

ഐപിഎൽ താരലേലത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, കെഎൽ രാഹുൽ, ജോസ് ബട്ട്ലർ തുടങ്ങിയവർ ടീമുകളുടെ ലിസ്റ്റിലുള്ള താരങ്ങളാണ്. ലേലത്തിൽ വലിയ വില സ്വന്തമാക്കാൻ സാധ്യതയുള്ള താരങ്ങളെ പറ്റി ചർച്ച ചെയ്യുമ്പോൾ ഇത്തവണ ലേലത്തിൽ വിറ്റ് പോവാതിരിക്കാൻ കൂടുതൽ സാധ്യതയുള്ള 4 താരങ്ങളെ കൂടി പരിചയപ്പെടാം..

ജെയിംസ് ആൻഡേഴ്സൺ

റെഡ് ബോൾ ക്രിക്കറ്റിലെ ഇതിഹാസങ്ങളിൽ ഒരാളാണ് ആൻഡേഴ്സനെങ്കിലും ഇത്തവണ ലേലത്തിൽ അൺസോൾഡാവാൻ സാധ്യതയുള്ള താരങ്ങളിൽ ഒരാളാണ് ആൻഡേഴ്സൺ. ടി20 ഫോർമാറ്റിന് യോജിച്ച താരമല്ല എന്നത് മാത്രമല്ല, പ്രായം 42 പിന്നിട്ടിരിക്കുകയാണ്. ഇന്ത്യയിൽ നിന്ന് മികച്ച യുവ പേസർമാർ വളർന്ന് വരുന്ന സാഹചര്യത്തിൽ ആൻഡേഴ്സനെ സ്വന്തമാക്കാൻ ആളുകളുണ്ടാവില്ല.

അജിൻക്യ രഹാനെ

കഴിഞ്ഞ സീസണുകളിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായിരുന്നു രഹാനെ. 2023 സീസൺ ഐപിഎല്ലിൽ കിടിലൻ പ്രകടനമായിരുന്നു രഹാനെയുടേത്. എന്നാൽ കഴിഞ്ഞ സീസണിൽ രഹാനെ നിറം മങ്ങി. ഐപിഎല്ലിൽ 185 മത്സരങ്ങൾ കളിച്ച ഈ ടോപ് ഓർഡർ ബാറ്റർക്ക് 123.42 ബാറ്റിങ് സ്ട്രൈക്ക് റേറ്റ് മാത്രമാണുള്ളത്. സ്ട്രൈക്ക് റേറ്റിലെ ഈ പ്രശ്‌നം താരത്തിന് തിരിച്ചടിയാകാനും താരം അൺസോൾഡാവാനും സാധ്യത വർധിപ്പിക്കുന്നു.

കെയ്ൻ വില്യംസൺ

കഴിഞ്ഞ സീസണിൽ ഗുജറാത്തിന്റെ ഭാഗമായ വില്യംസണ് ഇത്തവണ അൺസോൾഡാവാൻ സാധ്യത കൂടുതലാണ്. ടി20 ഫോർമാറ്റിന് അനുയോജ്യനായ താരമല്ല എന്നതാണ് വിമർശനം.

സ്റ്റീവ് സ്മിത്ത്

2021 ൽ ഡെൽഹി ക്യാപിറ്റൽസിന് വേണ്ടിയാണ് സ്മിത്ത് അവസാനം ഐപിഎല്ലിൽ കളിച്ചത്. ഇതിന് ശേഷം ഐപിഎൽ ലേലത്തിൽ വന്നപ്പോളൊക്കെ താരം അൺസോൾഡായി. 2024 ലെ മിനിതാരലേലത്തിലും സ്മിത്തിന് ആവശ്യക്കാർ ഇല്ലായിരുന്നു‌. പഞ്ചാബ് കിങ്‌സ് അവരുടെ നായകനായി സ്മിത്തിനെ കൊണ്ട് വരണമെന്ന് നേരത്തെ ആഗ്രഹിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ വമ്പൻ പേഴ്‌സുമായി ലേലത്തിനെത്തുന്ന പഞ്ചാബിന് നായകനാക്കാൻ വേണ്ടി മാത്രം സ്മിത്തിനെ ആവശ്യമാണെന്ന് തോന്നുന്നില്ല.

മുൻ ബ്ലാസ്റ്റേഴ്‌സ് താരം ഇനി പരിശീലകൻ; ഐ-ലീഗ് ടീമിനെ നയിക്കും… 

IPL മെഗാ ഓക്ഷൻ 2025: എങ്ങനെ കാണാം, എപ്പോൾ തുടങ്ങും?? പരിശോധിക്കാം…