in ,

LOVELOVE LOLLOL CryCry AngryAngry OMGOMG

ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച 5 സൈനിങ്ങുകൾ

ഐഎസ്എൽ ചരിത്രത്തിൽ ഒരുപിടി മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ കേരളാ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിട്ടുണ്ട്. ഇയാൻ ഹ്യൂം, ഹോസു, പീയേഴ്സൺ, ഹെങ്ബർട്ട് അങ്ങനെ മികച്ച താരങ്ങളെ ഐഎസ്എല്ലിലേക്കെത്തിച്ചത് കേരളാ ബ്ലാസ്റ്റേഴ്‌സാണ് അത്തരത്തിൽ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ച 5 മികച്ച താരങ്ങളെ പരിചയപ്പെടാം

ഐഎസ്എൽ ചരിത്രത്തിൽ ഒരുപിടി മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ കേരളാ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിട്ടുണ്ട്. ഇയാൻ ഹ്യൂം, ഹോസു, പീയേഴ്സൺ, ഹെങ്ബർട്ട് അങ്ങനെ മികച്ച താരങ്ങളെ ഐഎസ്എല്ലിലേക്കെത്തിച്ചത് കേരളാ ബ്ലാസ്റ്റേഴ്‌സാണ് അത്തരത്തിൽ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ച 5 മികച്ച താരങ്ങളെ പരിചയപ്പെടാം

  1. ഇയാൻ ഹ്യൂം

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത താരമാണ് ഇയാൻ ഹ്യൂം എന്ന ഹ്യൂമേട്ടൻ. 2014, 2017-18 സീസണിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ച ഹ്യൂം ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ആദ്യമായി 10 ഗോളുകൾ തിളയ്ക്കുന്ന താരമാണ്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 29 മത്സരങ്ങൾ കളിച്ച ഹ്യൂമേട്ടൻ 10 ഗോളുകൾ തന്റെ പേരിലാക്കിയിട്ടുണ്ട്

  1. സെഡറിക്ക് ഹെങ്ബെർട്ട്

2016 ഫൈനലിൽ എടികെയ്ക്കെതിരെ ബ്ലാസ്റ്റേഴ്‌സിന്റെ പെനാൽറ്റി മിസ്സ്‌ ചെയ്തുവെങ്കിലും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ വല്യേട്ടനാണ് ഫ്രഞ്ച് കാരൻ ഹെങ്ബെർട്ട്. പ്രതിരോധനിരയിലെ നെടുംതൂണായ ഹെങ്ബെർട്ട് 2014, 2016 സീസണുകളിലാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ചത്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 30 മത്സരങ്ങളിൽ വല്യേട്ടൻ ബൂട്ടണിഞ്ഞിട്ടുണ്ട്.

  1. ആരോൺ ഹ്യുഗ്സ്

2016 യൂറോ കപ്പ് കളിച്ച നോർത്തേൻ ഐയർലാൻഡിൽ നിന്നുമാണ് ഈ പ്രതിരോധ താരത്തെ ബ്ലാസ്റ്റേഴ്‌സ് 2016-2017 സീസണിൽ സ്വന്തമാക്കുന്നത്. പ്രതിരോധനിരയിൽ മികച്ച സാനിധ്യമായി ഹ്യുഗ്സ് പ്രതീക്ഷകൾ കാത്തു. 11 മത്സരങ്ങളാണ് അദ്ദേഹം ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ചത്.

  1. അഡ്രിയാൻ ലൂണ

നിലവിൽ ബ്ലാസ്റ്റേഴ്‌സ് താരമായ ലൂണ കഴിഞ്ഞ സീസണിലേത് ഇത്തവണയും ബ്ലാസ്റ്റേഴ്‌സിന്റെ തുറുപ്പുചീട്ടാണ്. 2024 വരെ ബ്ലാസ്റ്റേഴ്‌സിൽ കരാറുള്ള ലൂണ കഴിഞ്ഞ സീസണിൽ 7 ഗോളുകളും 7 അസിസ്റ്റന്റുകളും തന്റെ പേരിലാക്കിയിരുന്നു. ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച തരമായാണ് ലൂണയെ കണക്കാക്കുന്നത്.

  1. ഓങ്ബച്ചേ

ഒരൊറ്റ സീസണിൽ മാത്രമേ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ചിട്ടുള്ളു എങ്കിലും ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ ടോപ് സ്കോറാണ് ഓങ്ബച്ചേ. 2019 – 20 സീസണിലാണ് നോർത്ത് ഈസ്റ്റിൽ നിന്നും ഈ നൈജീരിയൻ ഈഗിൽ ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നത്. ആദ്യസീസണിൽ തന്നെ 15 ഗോളുകൾ നേടി താരം ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും ടോപ് സ്കോററായി. ഓങ്ബച്ചേയെ തൊട്ടടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സ് നിലനിർത്താത് പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. നിലവിൽ ഹൈദ്രബാദ് എഫ്സിയിലാണ് താരം കളിക്കുന്നത്.

ISL ൽ തീപ്പൊരി പടർത്താൻ മുൻ പ്രീമിയർ ലീഗ് താരം വരുന്നു?

കേരള യുണൈറ്റഡിനെ പഞ്ഞിക്കിട്ടു, ബ്ലാസ്റ്റേഴ്സിനു തകർപ്പൻ വിജയം?