സഞ്ജു സാംസൺന്റെ കഴിഞ്ഞ പത്ത് വർഷം നശിപ്പിച്ചത് മുൻ ഇന്ത്യൻ ക്യാപ്റ്റന്മാരായ മഹേന്ദ്ര സിംഗ് ധോണി, വിരാട് കോഹ്ലി, രോഹിത് ശർമ്മ, രാഹുൽ ദ്രാവിഡ് ചേർന്നാണെന്ന് കുറ്റപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് സഞ്ജു സാംസൺന്റെ പിതാവ് സാംസൺ വിശ്വനാഥ്.
സഞ്ജുവിന്റെ സൗത്ത് ആഫ്രിക്കെതിരെയുള്ള വെടികെട്ട് പ്രകടനത്തിന് ശേഷം 24 ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സാംസൺ വിശ്വനാഥ് ഈയൊരു കാര്യം പറഞ്ഞത്.
അതോടൊപ്പം സഞ്ജുവിന്റെ കഴിവിനെ പരിഗണിച്ച് അവസരം നൽകിയ സൂര്യകുമാർ യാഥാവിനും ഗൗതം ഗംഭീറിനും നന്ദിയും പറഞ്ഞിരിക്കുകയാണ് സാംസൺ വിശ്വനാഥ്. 10 വർഷം ഇല്ലാതാക്കിയവർ യഥാർത്ഥ സ്‌പോർട്സ്മാൻമാരായി തോന്നുന്നില്ലായെന്നും അവർ എത്രത്തോളം ഉപദ്രവിച്ചോ അത്രയും സഞ്ജു ഉയർന്നുവെന്നും സഞ്ജുവിന്റെ പിതാവ് വ്യക്തമാക്കി.
സൗത്ത് ആഫ്രിക്കെതിരെ 50 പന്തിൽ പത്ത് സിക്സും ഏഴ്ഫോറും ഉൾപ്പെടെ 107 റൺസാണ് സഞ്ജു സാംസൺ എടുത്തത്. തുടച്ചയായ രണ്ടാം മത്സരത്തിലാണ് സഞ്ജു സാംസൺ സെഞ്ചുറി നേടുന്നത്. വരും മത്സരങ്ങളിലും താരം ഇതിലും ഗംഭീര പ്രകടനം കാഴ്ച്ചവെക്കുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.