in , ,

ബംഗ്ലാദേശ് പരമ്പര – ഈ എട്ട് സൗത്ത് ആഫ്രിക്കൻ താരങ്ങൾക്ക് IPL മത്സരങ്ങൾ നഷ്ടമാവും.

ബംഗ്ലാദേശിനെതിരെയുള്ള മൂന്ന് മത്സര ഏകദിന പരമ്പരക്കുള്ള സൗത്ത് ആഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. IPL ടീമുകളുടെ ഭാഗമായ എട്ട് താരങ്ങൾ ടീമിലുണ്ട് – IPL തുടക്കത്തിന് മൂന്ന് ദിവസം മുൻപ് മാത്രം അവസാനിക്കുന്ന ഈ പരമ്പര കാരണം ഈ താരങ്ങൾക്ക് IPL ന്റെ ആദ്യ കുറച്ച് മത്സരങ്ങൾ നഷ്ടമായേക്കും എന്ന് Espncricinfo റിപ്പോർട്ട് ചെയ്യുന്നു. താരങ്ങൾ ആരൊക്കെ എന്ന് നോക്കാം!

സൗത്ത് ആഫ്രിക്ക – ബംഗ്ലാദേശ് ഏകദിന പരമ്പര മാർച്ച് 18 ന് ആരംഭിച്ച് മാർച്ച് 23 ന് അവസാനിക്കും. ബിസിസിഐയുടെ റൂൾ പ്രകാരം IPL ന് എത്തുന്ന താരങ്ങൾക്ക് മൂന്ന് ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ആവശ്യമാണ് – അതേ സമയം ഒരു ബബിളിൽ നിന്നും നേരിട്ട് IPL ബബിളിലേക്ക് എത്തുന്നവർക്ക് ഈ നിയമം ബാധകമല്ല, എന്നാൽ സൗത്ത് ആഫ്രിക്ക – ബംഗ്ലാദേശ് പരമ്പര നടക്കുന്നത് ബയോ ബബിളിൽ അല്ല.
ഇവിടെ പ്ലയേസിന് കുറച്ചധികം സ്വാതന്ത്ര്യം അനുവദിച്ചു നല്കിയിട്ടുണ്ട്.

പ്ലയേസിന് പുറത്ത് ഇറങ്ങാനും ബീച്ചുകൾ ഉൾപടെ സന്ദര്‍ശിക്കാനും അനുവാദമുള്ള രീതിയില്‍ ആണ് പരമ്പര നടക്കുന്നത് – ഇതേ രീതിയിൽ ആണ് സൗത്ത് ആഫ്രിക്ക അവരുടെ ഡൊമസ്റ്റിക് ടിട്വന്റി ടൂർണമെന്റ് സംഘടിപ്പിച്ചത്. സാഹചര്യങ്ങൾ ഇങ്ങനെ ആയതിനാൽ മൂന്ന് ദിവസം ക്വാറന്റൈൻ തീർച്ചയായും അനിവാര്യമായി തീരും. അതേ സമയം ഇതിന് പിന്നാലെ വരുന്ന ടെസ്റ്റ് പരമ്പരയും IPL താരങ്ങൾക്ക് തലവേദന സൃഷ്ടിക്കും..

ഏകദിന പരമ്പരക്കുള്ള സ്ക്വാഡ്.

തെമ്പാ ബവുമ (C) , കേശവ് മഹാരാജ് (VC) , ഡീക്കോക്ക് (wk) , സുബൈർ ഹംസ, മാർക്കോ യാൻസൻ, യാനേമാൻ മലൻ, ഏദൻ മാർക്രം, ഡേവിഡ് മില്ലർ, ലുങ്കി ഇങ്കിടി, വെയ്ൻ പാർനെൽ, പെഹ്ലുക്വായോ, ഡ്വെയ്ൻ പ്രിട്ടോറിയസ്, കഗിസോ റബാഡ, തബ്രായിസ് ശംസി, റാസി വാണ്ടർ ഡുസൻ, കൈൽ വീര്യാനെ.

ഇതിൽ ഡീക്കോക്ക് (ലക്നൗ), മാർക്കോ യാൻസൻ, ഏദൻ മാർക്രം (ഹൈദരാബാദ്), ഡേവിഡ് മില്ലർ (ഗുജറാത്ത്), ലുങ്കി ഇങ്കിടി (ഡൽഹി), ഡ്വെയ്ൻ പ്രിട്ടോറിയസ് (ചെന്നൈ) റാസി വാണ്ടർ ഡുസൻ (രാജസ്ഥാൻ) കഗീസോ റബാഡ (പഞ്ചാബ്) എന്നിവരാണ് വിവിധ IPL ടീമുകളുടെ ഭാഗമായ താരങ്ങൾ. ഇവർക്കെല്ലാം തന്നെ ആദ്യ മത്സരങ്ങൾ നഷ്ടമാവും.

അതെ സമയം ഡൽഹി ക്യാപ്പിറ്റൽസിന്റെ സ്റ്റാർ പേസർ ആൻറിച്ച് നോർക്യേ ഏകദിന ടീമിന്റെ ഭാഗമല്ല. മൂന്ന് മാസത്തിലേറെയായി പരിക്കിന്റെ പിടിയിലാണ് താരം. ഹിപ്പ് ഇഞ്ചുറി യിൽ നിന്ന് റിക്കവറിക്ക് ശ്രമിക്കുന്ന താരത്തിന് ഇനിയും സമയം എടുത്തേക്കും എന്നാണ് ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ മുഖ്യ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷുഹൈബ് മഞ്ച്ര ESNP നോട് പറഞ്ഞത്. പരിക്ക് തുടര്‍ന്നാൽ ഈ IPL സീസൺ തന്നെ നഷ്ടമായേക്കും.

റോയിക്ക് പകരക്കാരൻ അഫ്ഗാന്റെ വെടിക്കെട്ട് ഓപണർ, ഗുർബാസിനെ ടീമിൽ എത്തിച്ച് ഗുജറാത്ത്!

ബാംഗ്ലൂരിന് അപ്രതീക്ഷിത ക്യാപ്റ്റൻ??