in

LOVELOVE

സന്തോഷ്‌ ട്രോഫി ഫൈനൽ കാണാൻ പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..

കേരളം ബംഗാള്‍ ഫൈനല്‍ കടുപ്പമേറിയ മത്സരമായിരിക്കുമെന്ന് ബംഗാള്‍ പരിശീലകന്‍ രഞ്ജന്‍ ഭട്ടാചാര്യ പ്രതികരിച്ചു. തങ്ങളുടെ ശൈലിയിൽ ഒരു മാറ്റം ഉണ്ടാകില്ല. ആക്രമണം തന്നെയാണ് തന്ത്രമെന്നും കേരള പരിശീലകൻ പ്രതികരിച്ചു. എന്തായാലും ആവേശകരമായ മത്സരത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം.

കേരളവും മഞ്ചേരിയും ഇപ്പോൾ സന്തോഷ്‌ ട്രോഫി ഫൈനലിന്റെ ആവേശത്തിലാണ്. ഇന്ന് രാത്രി 8:30 മണിക്കാണ് ഫൈനൽ. കേരളത്തിന്റെ എതിരാളികൾ ശക്തരായ വെസ്റ്റ് ബംഗാളാണ്.

കർണാടകയെ മൂന്നിനെതിരെ ഏഴു ഗോളുകൾക്ക് തോൽപ്പിച്ചാണ് കേരളം ഫൈനലിലേക്ക് കുതിച്ചത്.മറുവശത്ത് മണിപൂരിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് ബംഗാൾ എത്തുന്നത്.ബംഗാൾ 33 ആം കിരീടം ലക്ഷ്യവെക്കുമ്പോൾ കേരളം ലക്ഷ്യം വെക്കുന്നത് ഏഴാം കിരീടമാണ്.

ഇന്ന് സന്തോഷ്‌ ട്രോഫി ഫൈനൽ കാണാൻ പോകുന്നവർ ശ്രദ്ധിക്കണ്ട കാര്യങ്ങൾ എന്തൊക്കെയാണെന് നമുക്ക് പരിശോധിക്കാം.പ്രധാനമായും ശ്രദ്ധിക്കേണ്ടത് നാല് കാര്യങ്ങളാണ്.ആ നാല് കാര്യങ്ങൾ ചുവടെ ചേർക്കുന്നു.

1. ഓൺലൈൻ ടിക്കറ്റ് എടുത്തവർക്ക് 4 മണിക്ക് പ്രവേശനം
2.7:30 ക്ക്‌ ശേഷം സ്റ്റേഡിയത്തിന്റെ ഗേറ്റുകൾ അടക്കും.
3.വൈകിട്ട് 4 മണിക്ക്‌ ഓഫ്‌ലൈൻ കൗണ്ടർ ടിക്കറ്റുകളുടെ വില്പന ആരംഭിക്കും.
4.ആറു വയസ്സിന് മുകളിലുള്ള എല്ലാർക്കും ടിക്കറ്റ് നിർബന്ധം.

കേരളം ബംഗാള്‍ ഫൈനല്‍ കടുപ്പമേറിയ മത്സരമായിരിക്കുമെന്ന് ബംഗാള്‍ പരിശീലകന്‍ രഞ്ജന്‍ ഭട്ടാചാര്യ പ്രതികരിച്ചു. തങ്ങളുടെ ശൈലിയിൽ ഒരു മാറ്റം ഉണ്ടാകില്ല. ആക്രമണം തന്നെയാണ് തന്ത്രമെന്നും കേരള പരിശീലകൻ പ്രതികരിച്ചു. എന്തായാലും ആവേശകരമായ മത്സരത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം.

ഇന്നലെ തല ക്യാപ്റ്റൻ എന്നാ നിലയിൽ ഒരു ചരിത്ര നേട്ടം സ്വന്തമാക്കി..

ബ്ലാസ്റ്റേഴ്സ് മൂന്ന് താരങ്ങളുമായി ചർച്ച ആരംഭിച്ചു