in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

കാര്യങ്ങൾ എളുപ്പമാവില്ല; സീസൺ തുടങ്ങും മുമ്പ് ബ്ലാസ്റ്റേഴ്സിന് മുന്നറിയിപ്പിന്

ഇത്തവണത്തെ ഐഎസ്എൽ മത്സരങ്ങൾ ആരംഭിക്കുന്നത് കേരളാ ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലുള്ള മത്സരത്തോട് കൂടിയാണ്. സാധാരണ ഗതിയിലുള്ള ബ്ലാസ്റ്റേഴ്‌സ്- എടികെ മത്സരങ്ങൾക്ക് വ്യപരീതമായാണ് ഇത്തവണ ഉദ്‌ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് പുതിയൊരു എതിരാളിയെയാണ് ലഭിച്ചിരിക്കുന്നത്.

ഇത്തവണത്തെ ഐഎസ്എൽ മത്സരങ്ങൾ ആരംഭിക്കുന്നത് കേരളാ ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലുള്ള മത്സരത്തോട് കൂടിയാണ്. സാധാരണ ഗതിയിലുള്ള ബ്ലാസ്റ്റേഴ്‌സ്- എടികെ മത്സരങ്ങൾക്ക് വ്യപരീതമായാണ് ഇത്തവണ ഉദ്‌ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് പുതിയൊരു എതിരാളിയെയാണ് ലഭിച്ചിരിക്കുന്നത്.

എന്നാൽ ഉദ്‌ഘാടനം മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ഇത്തവണ കാര്യങ്ങൾ എളുപ്പമാവില്ല. കാരണം എതിരാളികളായ ഈസ്റ്റ് ബംഗാൾ ഇത്തവണ ശക്തരാണ്. ഐഎസ്എല്ലിൽ എത്തിയത് മുതൽ പഴയ പ്രതാപത്തിന്റെ നിഴലിലിൽ മോശം ഫോമിലായിരുന്നു ഈസ്റ്റ് ബംഗാൾ. കഴിഞ്ഞ രണ്ട് സീസണുകളിലും അവർക്ക് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല.

എന്നാൽ ഇത്തവണ ഈസ്റ്റ് ബംഗാൾ രണ്ടും കൽപ്പിച്ചാണ്. ഇന്ത്യൻ ഫുട്ബോളിനെ നല്ല പോലെ പഠിച്ച മുൻ ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റാറ്റനെയും ഗോകുലം കേരളയെ ഉയർന്ന നിലവാരത്തിലെത്തിച്ച ബിനോ ജോർജിനെയും തുടക്കത്തിൽ തന്നെ അവർ ടീമിലെത്തിച്ചു. കൂടാതെ മറ്റ് സീസണുകളെ അപേക്ഷിച്ച് മികച്ച ഇന്ത്യൻ – വിദേശ സൈനിങ്ങുകളെ അവർ ടീമിലെത്തിച്ച് ഈസ്റ്റ് ബംഗാൾ നയം വ്യകത്മാക്കിയിരുന്നു.

കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്റെ കീഴിൽ പതിവിൽ വിപരീതമായി മികച്ച അറ്റാക്കിങ് ഫുട്ബാൾ തന്നെയാണ് ഇപ്പോൾ ഈസ്റ്റ് ബംഗാൾ പുറത്തെടുക്കുന്നത്. ഇത് വരെ നടന്ന 3 പ്രീസീസൺ മാച്ചിൽ 9 ഗോളുകളാണ് ഈസ്റ്റ് ബംഗാൾ അടിച്ചു കൂട്ടിയത്. ഇതില്‍ ഏഴ് ഗോളുകളും ഇന്ത്യന്‍ താരങ്ങളുടെ കാലില്‍ നിന്നാണ്. ഈ 7 ഗോളുകളുടെ ഉടമകളായി ആറു താരങ്ങളുണ്ടെന്നതും ഈസ്റ്റ് ബംഗാളിന്റെ ശക്തി വ്യക്തമാക്കുന്നതാണ്.

ഇത്രയും കാലം മികച്ച ഇന്ത്യൻ നിര ഈസ്റ്റ് ബംഗാളിന് ഉണ്ടായിരുന്നില്ല. എന്നാൽ പ്രീസീസൺ മത്സരങ്ങളിലെല്ലാം അവരുടെ കളി കാണിച്ചു തരുന്നത് ഇത്തവണ മികച്ച ഇന്ത്യൻ സ്‌ക്വാഡ് അവർക്കുണ്ട് എന്നാണ്.ഈസ്റ്റ് ബംഗാളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഐഎസ്എല്‍ സംഘമാണ് ഇത്തവണത്തേത് എന്നാണ് അവരുടെ ആരാധകർ വിലയിരുത്തുന്നത്. മറുഭാഗത്ത് ബ്ലാസ്റ്റേഴ്സും പ്രീസീസണിൽ ഗോൾ മഴ വർഷിപ്പിച്ചാണ് വരുന്നതെങ്കിലും ഉദ്ഘ

തകർപ്പൻ ജപ്പാനീസ് താരം ഇന്ത്യയിലേക്ക്..

വെടിക്കെട്ട് ബാറ്റിംഗ്; സ്‌ട്രൈക്ക് റേറ്റ് 500; ഇത് ലോക ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യം (വീഡിയോ കാണാം)