in ,

LOVELOVE LOLLOL

ഈ കണക്ക് സഞ്ജുവിനെ പേടിപ്പിക്കുന്നത്..

മലയാളി താരം സഞ്ജു സാംസൺ കീഴിൽ രാജസ്ഥാൻ റോയൽസ് തങ്ങളുടെ രണ്ടാമത്തെ ഐ പി എൽ കിരീടം ലക്ഷ്യം വെക്കുമ്പോൾ രാജസ്ഥാനെ പേടിപ്പെടുത്തുന്ന ഒരു കണക്കുണ്ട്.ഇന്ന് ഗുജറാത്ത്‌ ടൈറ്റൻസാണ് സഞ്ജുവിന്റെ എതിരാളികൾ. മത്സരം ഇന്ത്യൻ സമയം രാത്രി 7:30 ക്ക്‌.

മലയാളി താരം സഞ്ജു സാംസൺ കീഴിൽ രാജസ്ഥാൻ റോയൽസ് തങ്ങളുടെ രണ്ടാമത്തെ ഐ പി എൽ കിരീടം ലക്ഷ്യം വെക്കുമ്പോൾ രാജസ്ഥാനെ പേടിപ്പെടുത്തുന്ന ഒരു കണക്കുണ്ട്.ഇന്ന് ഗുജറാത്ത്‌ ടൈറ്റൻസാണ് സഞ്ജുവിന്റെ എതിരാളികൾ. മത്സരം ഇന്ത്യൻ സമയം രാത്രി 8.00

കഴിഞ്ഞ നാല് വർഷമായി ഫൈനലിലെ വിജയികൾ ഫൈനലിലെ എതിരാളികൾ ഫൈനലിന് മുന്നേ ഏറ്റുമുട്ടിയപ്പോൾ വിജയികൾ ഫൈനലിലെ വിജയികളായിരുന്നു.2018 മുതലാണ് ഈ ഒരു ശ്രെണി ഐ പി എല്ലിൽ തുടങ്ങുന്നത്.2018 ൽ ചെന്നൈയും ഹൈദരാബാദുമായിരുന്നു ഫൈനലിൽ ഏറ്റുമുട്ടിയത്.

നാല് തവണയാണ് 2018 സീസണിൽ ഇരുവരും ഏറ്റുമുട്ടിയത്. ഗ്രൂപ്പ്‌ സ്റ്റേജിൽ ആദ്യത്തെ രണ്ട് മത്സരത്തിലും ക്വാളിഫർ ഒന്നിലും ഫൈനലിലുമായിരുന്നു ചെന്നൈ ഹൈദരാബാദിനേ തോല്പിച്ചത്.2019 ലും ഇതേ ശ്രെണി തന്നെ ആവർത്തിച്ചു.

മുംബൈ ഇന്ത്യൻസായിരുന്നു 2019 ലെ ജേതാക്കൾ. ചെന്നൈയായിരുന്നു ഫൈനലിലെ എതിരാളികൾ. ഫൈനൽ ഉൾപ്പടെ മുംബൈയോട് ആ സീസണിൽ കളിച്ച നാല് മത്സരങ്ങളിൽ നാലിലും ചെന്നൈ തോൽവി രുചിച്ചിരുന്നു.

മുംബൈ ഇന്ത്യൻസ് തന്നെയായിരുന്നു 2020 ലെ ജേതാക്കൾ. ആ സീസണിൽ ഡൽഹി ക്യാപിറ്റൽസായിരുന്നു മുംബൈയുടെ എതിരാളികൾ. സീസണിൽ കളിച്ച നാല് മത്സരങ്ങളിൽ നാലിലും ഡൽഹി മുംബൈയോട് തോൽവി രുചിച്ചിരുന്നു.

കഴിഞ്ഞ സീസണിൽ ചെന്നൈയായിരുന്നു ജേതാക്കൾ. കൊൽക്കത്തയായിരുന്നു ഫൈനലിൽ ചെന്നൈയുടെ എതിരാളികൾ. ഫൈനൽ അടക്കം നേരിട്ട മൂന്നു മത്സരങ്ങളിലും കൊൽക്കത്ത ചെന്നൈയോട് തോറ്റിരുന്നു.ഈ വർഷവും സ്ഥിതി വിത്യസതമല്ല.

രാജസ്ഥാൻ റോയൽസിന്റെ എതിരാളികൾ നവാഗതരായ ഗുജറാത്ത്‌ ടൈറ്റൻസാണ്.സീസണിൽ ഇത് വരെ ഏറ്റുമുട്ടിയ മൂന്നു മത്സരത്തിൽ മൂന്നിലും സഞ്ജുവിന്റെ രാജസ്ഥാൻ ഗുജറാത്തിനോട് തോൽവി രുചിച്ചിരുന്നു. നാലാം മത്സരത്തിൽ എങ്കിലും രാജസ്ഥാനെ തോൽപിച്ചു സഞ്ജുവിന് കിരീടം സ്വന്തമാക്കാൻ കഴിയുമോ. ആവേശകരമായ ഫൈനലിന് വേണ്ടി നമുക്ക് കാത്തിരിക്കാം.

ആ പറഞ്ഞ വാക്ക് നിവൃത്തിയാക്കാൻ സഞ്ജുവിന് കഴിയുമോ…

ബെനഫിക്കയുടെ ഗോൾ അടി മെഷീനെ യുണൈറ്റഡ് സ്വന്തമാക്കാൻ ഒരുങ്ങുന്നു.