in , , , ,

2 വിദേശ താരങ്ങൾ, നായകനായി സന്ദീപ്; പ്രീ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത് ഇപ്രകാരം

പ്രീ സീസൺ മത്സരമായതിനാലും പരീക്ഷണ ഫോർമേഷനായതിനാലും ഈ പരാജയം ബ്ലാസ്‌റ്റേഴ്‌സിനെ ബാധിക്കുന്ന ഘടകമല്ല. പ്രീ സീസൺ ആരംഭിച്ചിട്ട് എട്ട് ദിവസങ്ങൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഒരു പ്രീ സീസൺ മത്സരം കളിക്കുന്നത് എന്നതിനാൽ പരിശിലീലകൻ സ്റ്റാറേയ്ക്ക് ടീമിനെ അടുത്തറിയാനുള്ള പരീക്ഷണം മാത്രമായിരുന്നു ഈ മത്സരം.

തായ്ലാൻഡിലെ ആദ്യ പ്രീ സീസൺ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് പരാജയപ്പെട്ടിരുന്നു. തായ്ലാൻഡിലെ സെക്കന്റ് ഡിവിഷൻ ക്ലബായ പട്ടായ എഫ്സിയോടാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ പരാജയം.

ALSO READ: കാത്തിരുന്ന നീക്കം; ഹബ്ബാസ് ഇന്ത്യൻ പരിശീലക വേഷത്തിലേക്ക്….

പ്രീ സീസൺ മത്സരമായതിനാലും പരീക്ഷണ ഫോർമേഷനായതിനാലും ഈ പരാജയം ബ്ലാസ്‌റ്റേഴ്‌സിനെ ബാധിക്കുന്ന ഘടകമല്ല. പ്രീ സീസൺ ആരംഭിച്ചിട്ട് എട്ട് ദിവസങ്ങൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഒരു പ്രീ സീസൺ മത്സരം കളിക്കുന്നത് എന്നതിനാൽ പരിശിലീലകൻ സ്റ്റാറേയ്ക്ക് ടീമിനെ അടുത്തറിയാനുള്ള പരീക്ഷണം മാത്രമായിരുന്നു ഈ മത്സരം.

ALSO READ: യുവതാരത്തെ ബ്ലാസ്റ്റേഴ്‌സ് കൈ വിടുമോ?; പുതിയ നീക്കത്തിൽ ആശങ്ക

ഇന്നത്തെ മത്സരത്തിന്റെ ചില ചിത്രങ്ങൾ പുറത്ത് വന്നതോടെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനും വ്യക്തമായിട്ടുണ്ട്. 2 വിദേശ താരങ്ങളെ മാത്രമാണ് സ്റ്റാറേ ഇന്ന് ഇറക്കിയത്.

ALSO READ: ബ്ലാസ്റ്റേഴ്സിനോട് മുട്ടാൻ പുതിയ എതിരാളി; കേരളത്തിൽ നിന്നും പുതിയ ക്ലബ് വരുന്നു;പ്രഖ്യാപനമെത്തി

പ്രതിരോധ താരം സന്ദീപ് സിങ്ങായിരുന്നു ഇന്നത്തെ ബ്ലാസ്റ്റേഴ്‌സ് നായകൻ. കൗമാര താരം സോം കുമാറായിരുന്ന ടീമിന്റെ ഗോൾകീപ്പർ. സന്ദീപ്, ഐബാൻ ഡോഹ്ലിംഗ്, മിയോസ് എന്നിവരായിരുന്നു പ്രതിരോധ നിരയിലുണ്ടായത്.

ALSO READ: ലെസ്‌കോയുടെ പകരക്കാരൻ അടുത്ത ആഴ്ച്ച തായ്ലാൻഡിലെത്തും

വിബിൻ, ഫ്രഡി, ഡാനിഷ് എന്നിവർ മധ്യനിരയിലും കളിച്ചപ്പോൾ നോഹ, ഇഷാൻ പണ്ഡിത, രാഹുൽ കെപി എന്നിവരാണ് മുന്നേറ്റ നിരയിൽ കളിച്ചത്. പ്രീ സീസൺ മത്സരത്തിന്റെ ചിത്രങ്ങളിലൂടെയാണ് ആദ്യ ഇലവനിൽ ഈ 10 പേരെ തിരിച്ചറിഞ്ഞത്. എന്നാൽ ടീമിലെ പതിനൊന്നാമൻ ആരാണെന്ന് വ്യക്തമല്ല.

സഞ്ജു, ശ്രീശാന്ത്, പിന്നെ മോളിവുഡ് താരങ്ങളും?; മലയാളി ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കി പുതിയ നീക്കങ്ങൾ

പിള്ളാര് കൊള്ളാം; തോറ്റെങ്കിലും സൗഹൃദ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റാറ്റ്സ് കിടിലം…