in

LOVELOVE LOLLOL

“ആഘോഷിക്കാൻ സമയമില്ല” 800 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോയുടെ ആരാധകർക്കുള്ള സന്ദേശം ഇങ്ങനെയാണ്…

“ഞങ്ങളുടെ മനസ്സ് ഇതിനകം അടുത്ത മത്സരത്തിനായി സജ്ജീകരിച്ചിരിക്കുന്നു, ആഘോഷിക്കാൻ സമയമില്ല! ട്രാക്കിൽ തിരിച്ചെത്തുന്നതിന് ഇന്നത്തെ വിജയം വളരെ പ്രധാനമായിരുന്നു, പക്ഷേ നമ്മുടെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ ഇനിയും നമുക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്.”

പ്രീമിയർ ലീഗിൽ ആഴ്സണലിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് 3-2 ന് വിജയിച്ചതിന് ശേഷം “ആഘോഷിക്കാൻ സമയമില്ല” എന്ന സന്ദേശവുമായി മത്സരത്തിൽ ഇരട്ടഗോൾ നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.

ഈ മത്സരത്തിൽ ഗോൾ നേടിയതോടെ ഫുട്ബോൾ ചരിത്രത്തിൽ 800-ലധികം ടോപ്പ് ലെവൽ ഗോളുകൾ നേടുന്ന ആദ്യ കളിക്കാരനായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാറി. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയവും തന്റെ 800 ഗോളുകൾ എന്ന വ്യക്തിഗത നാഴികക്കല്ലും ആഘോഷിക്കാൻ സമയമില്ലെന്നും, ലക്ഷ്യസ്ഥാനത്ത് എത്താൻ ഒരുപാട് ദൂരം പോകേണ്ടതുണ്ടെന്നും മത്സരശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഇൻസ്റ്റഗ്രാം പേജിൽ കുറിച്ചു.

“ഞങ്ങളുടെ മനസ്സ് ഇതിനകം അടുത്ത മത്സരത്തിനായി സജ്ജീകരിച്ചിരിക്കുന്നു, ആഘോഷിക്കാൻ സമയമില്ല! ട്രാക്കിൽ തിരിച്ചെത്തുന്നതിന് ഇന്നത്തെ വിജയം വളരെ പ്രധാനമായിരുന്നു, പക്ഷേ നമ്മുടെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ ഇനിയും നമുക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്.”

“എന്റെ എല്ലാ സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ, മഹത്തായ രാത്രി തന്നെയാണിത്! ഞങ്ങളെ പിന്തുണച്ചവർക്ക് എല്ലാവർക്കും വളരെ പ്രത്യേക നന്ദി, നിങ്ങളില്ലാതെ ഞങ്ങൾക്ക് ഇത് ചെയ്യാൻ കഴിയില്ല.” – ക്രിസ്റ്റ്യാനോ റൊണാൾഡോ ഇൻസ്റ്റാഗ്രാമിൽ കുറിച്ചുവെച്ച വാക്കുകളാണിത്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ യുവന്റസിൽ നിന്ന് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡിൽ തിരിച്ചെത്തിയതുമുതൽ ക്രിസ്റ്റ്യാനോ റൊണാൾഡോ 16 മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ യുണൈറ്റഡിന് വേണ്ടി നേടി, ആഴ്സനലിനെതിരെ വിജയിച്ചതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 14 കളികളിൽ നിന്ന് 21 പോയിന്റുമായി ലീഗ് പട്ടികയിൽ ഏഴാം സ്ഥാനത്തെത്തി.

ഹാലൻഡിനെ ടീമിലെത്തിക്കാൻ പുതിയ തന്ത്രമൊരുക്കി യുണൈറ്റഡ്, റാൾഫ് റാങ്നിക്കിന് €10m യൂറോ നൽകുമെന്ന് റിപ്പോർട്ട്‌

വെറുതെ വന്നത് ആയിരുന്നില്ല അയാൾ ഹൈദരാബാദിലേക്ക്, അയാളിലെ ഐ പി ൽ താരം -ഭാഗം 2