in , , , ,

LOLLOL LOVELOVE OMGOMG AngryAngry CryCry

2 കാരണങ്ങൾ; ജെസ്സൽ ബ്ലാസ്റ്റേഴ്‌സിന്റെ കരാർ നിരസിക്കാനുള്ള കാരണം ഇതാണ്

ജെസ്സലിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ഒരു കരാർ നൽകിയിരുന്നുവെന്നും ആ കരാർ നിരസിച്ചാണ് ജെസൽ ബംഗളൂരുവിലേക്ക് പോയതെന്നുമാണ് പ്രമുഖ കായിക മാധ്യമമായ ഐഎഫ്ടി ഡബ്ല്യുസി റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് കാരണങ്ങൾ കൊണ്ടാണ് ജെസൽ ബ്ലാസ്റ്റേഴ്സിന്റെ കരാർ നിരസിച്ചതെന്നാണ് റിപ്പോർട്ടുകൾ.

കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായിരുന്ന ജെസ്സൽ ബ്ലാസ്റ്റേഴ്സ് വിട്ട് ബദ്ധവൈരികളായ ബംഗളൂരു എഫ്സിയിൽ ചേർന്നിരിക്കുകയാണ്. രണ്ടു വർഷത്തെ കരാറിലാണ് താരം ബംഗളൂരുവിലെത്തിയിരിക്കുന്നത്. ബ്ലാസ്റ്റേഴ്സുമായി ജെസലിന്റെ ഔദ്യോഗിക കരാർ അവസാനിക്കുന്ന മെയ് 31ന് ശേഷം മാത്രമേ ജെസ്സലിന്റെ സൈനിങ്ങിൽ ബംഗളുരു ഔദ്യോഗിക പ്രഖ്യാപനം നടത്തുകയുള്ളൂ.

എന്നാൽ ജെസ്സലിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ഒരു കരാർ നൽകിയിരുന്നുവെന്നും ആ കരാർ നിരസിച്ചാണ് ജെസൽ ബംഗളൂരുവിലേക്ക് പോയതെന്നുമാണ് പ്രമുഖ കായിക മാധ്യമമായ ഐഎഫ്ടി ഡബ്ല്യുസി റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് കാരണങ്ങൾ കൊണ്ടാണ് ജെസൽ ബ്ലാസ്റ്റേഴ്സിന്റെ കരാർ നിരസിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ബ്ലാസ്റ്റേഴ്സുമായി സീസൺ അവസാനം കരാർ അവസാനിക്കുന്ന ജെസലിന് അടുത്ത ഒരു വർഷത്തേക്കുള്ള പുതിയ കരാറാണ് ബ്ലാസ്റ്റേഴ്സ് നൽകിയത്. എന്നാൽ പുതിയ കരാറിന്റെ കാലാവധി കേവലം ഒരു വർഷത്തേക്കുള്ളത് മാത്രമായത് ജെസലിന്റെ അതൃപ്തിക്ക് കാരണമായി. ജെസ്സൽ ഒന്നിൽ കൂടുതൽ വർഷം കാലാവധിയുള്ള കരാർ ബ്ലാസ്റ്റേഴ്സിൽ നിന്ന് ആഗ്രഹിച്ചിരുന്നു.

ഇത്തരത്തിൽ താൻ ആഗ്രഹിച്ച കരാർ ബ്ലാസ്റ്റേഴ്സിൽ നിന്ന് ലഭിക്കാത്തതും ബംഗളൂരു എഫ്സിയുടെ ഫോർമേഷനുമാണ് താരത്തെ ബംഗളൂരുവിലേക്ക് അടുപ്പിച്ചത്. ബംഗളൂരു ബാക്ക് 3 ഫോര്‍മേഷനിൽ കളിക്കുന്ന ടീമാണ്. മൂന്ന് സെൻട്രൽ ബാക്കുകളെ അണിനിരത്തുന്ന ബംഗളൂരുവിൽ ലെഫ്റ്റ് ബാക്ക് ആയ ജെസ്സലിന് കൂടുതൽ ആക്രമിച്ചു കളിക്കാനാവും.

കേരള ബ്ലാസ്റ്റേഴ്സ് നാലു പ്രതിരോധ താരങ്ങളെ അണിനിരത്തി കളിക്കുമ്പോൾ ലെഫ്റ്റ് ബാക്കായ താരത്തിന് പ്രതിരോധവും ആക്രമണവും സാമന്വയിപ്പിച്ച് കൊണ്ട് പോകേണ്ടതുണ്ട്. എന്നാൽ ബംഗളൂരു എഫ്സിയുടെ ഫോർമേഷനിൽ താരത്തിന് ഒരു അറ്റാക്കിങ് വിങ്ങറായി കളിക്കാമെന്നുള്ളതും താരത്തെ ബ്ലാസ്റ്റേഴ്സ് കരാർ നിരസിക്കാൻ പ്രേരിപ്പിച്ചു.

ഒറ്റയടിക്ക് ജിങ്കനടക്കം അഞ്ച് സൂപ്പർ താരങ്ങളെ തൂക്കി ഐഎസ്എൽ വമ്പൻമാർ

ഏഷ്യൻ കോട്ടയിൽ കിടിലൻ താരത്തിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ്?