in , , ,

LOLLOL LOVELOVE OMGOMG AngryAngry CryCry

ഒഡിഷയെ നേരിടുമ്പോൾ ബ്ലാസ്റ്റേഴ്‌സ് നേരിടേണ്ട കടുത്ത വെല്ലുവിളി ഇതാണ്…

ഒഡീഷയിൽ എത്തിയതിന് പിന്നാലെ തന്റെ പ്രിയ താരങ്ങളെ ടീമിലെത്തിച്ച ലോബേരക്ക് സീസണിലെ ആദ്യ ചില മത്സരങ്ങളിൽ പഴയ താളം കണ്ടെത്താനായിരുന്നില്ല. എന്നാൽ ഇപ്പോൾ വീണ്ടും തന്റെ പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ലോബെര.

കഴിഞ്ഞ സീസൺ വരെ ഒഡീഷ ബ്ലാസ്റ്റേഴ്സിന് ബാലികേറാ മലയായിരുന്നില്ല. എന്നാൽ ഇത്തവണ ഒഡിഷ ഒരല്പം അപകടകാരികളാണ്. അതിനുള്ള പ്രധാനകാരണം അവരുടെ പരിശീലകൻ തന്നെയാണ്.

എഫ്സി ഗോവയിലും മുംബൈ സിറ്റി എഫ് സിയിലും തേരോട്ടം നടത്തിയ ലോബേരയുടെ ഇന്ത്യയിലെ മൂന്നാം തട്ടകമാണ് ഒഡീഷ. ഒരിടവേളക്ക് ശേഷമാണ് ലോബെര വീണ്ടും ഇന്ത്യയിലെത്തുന്നത്.

ഐഎസ്എൽ ചരിത്രത്തിലെ മികച്ച പരിശീലകന്മാരുടെ പട്ടികയിൽ പെടുത്താവുന്ന പരിശീലകൻ കൂടിയാണ് ലോബേര. നാളെ ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടുമ്പോൾ ബ്ലാസ്റ്റേഴ്സിന് മുന്നിലെ വലിയ കടമ്പയാണ് ലോബെരയുടെ കളിതന്ത്രങ്ങൾ.

ഒഡീഷയിൽ എത്തിയതിന് പിന്നാലെ തന്റെ പ്രിയ താരങ്ങളെ ടീമിലെത്തിച്ച ലോബേരക്ക് സീസണിലെ ആദ്യ ചില മത്സരങ്ങളിൽ പഴയ താളം കണ്ടെത്താനായിരുന്നില്ല. എന്നാൽ ഇപ്പോൾ വീണ്ടും തന്റെ പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ലോബെര.

രണ്ടു ദിവസങ്ങൾക്ക് മുമ്പ് നടന്ന എഎഫ്സി കപ്പിൽ മാസിയ എഫ്സിയെ ആറു ഗോളുകൾക്ക് തകർത്ത് ലോബെര തന്റെ തന്ത്രങ്ങൾക്കോ മൂർച്ച കുറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ലോബെരയുടെ തന്ത്രങ്ങൾ തന്നെയായിരിക്കും നാളെ ബ്ലാസ്റ്റേഴ്സ് നേരിടേണ്ട വലിയ വെല്ലുവിളി.

നാളത്തെ മത്സരത്തിന് മുൻപായി നിരാശ നൽകുന്ന അപ്ഡേറ്റ് ഇവാൻ ആശാൻ പങ്കുവെച്ചു..

ഇന്ത്യൻ റഫറിമാരെ നിലവാരം കുറഞ്ഞു പോയി വാർ അനിവാര്യം എന്ന് ആശാൻ