in ,

AngryAngry CryCry LOVELOVE OMGOMG LOLLOL

അരുത്; ഈ നീക്കം സഞ്ജുവിന്റെ കരിയർ തന്നെ നശിപ്പിച്ചേക്കും

സെപ്റ്റംബറിൽ ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പരയിലെ ഒരു ടി20 മത്സരം തിരുവനന്തപുരം ഗ്രീൻഫീൽഡിൽ നടത്തുന്നുണ്ട്. ഈ മത്സരത്തിൽ സഞ്ജുവിനെ ടീമിൽ എടുക്കാത്തതിൽ പ്രതിഷേധിക്കാൻ ചില ആരാധകർ ഒരുങ്ങിയിട്ടുണ്ട്. ബിസിസിഐയ്ക്കെതിരെ തങ്ങളുടെ പ്രതിഷേധം അറിയിക്കാൻ കൂറ്റൻ ബാനറുകൾ സ്റ്റേഡിയത്തിൽ ഉയർത്താനാണ് ചില ആരാധകർ നീക്കം നടത്തുന്നത്.

മലയാളി താരം സഞ്ജുസാസണെ ടി20 ലോകകപ്പിൽ ഉൾപ്പെടുത്താതിൽ ആരാധകർ നിരാശയിലാണ്. എന്നാൽ ഈ നിരാശ പ്രകടനമാക്കാൻ ചില ആരാധകർ നടത്തുന്ന നീക്കം ചിലപ്പോൾ സഞ്ജുവിന്റെ ഭാവി അവതാളത്തിലാക്കിയെക്കുമെന്ന ആശങ്കയുമുണ്ട്.

സെപ്റ്റംബറിൽ ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പരയിലെ ഒരു ടി20 മത്സരം തിരുവനന്തപുരം ഗ്രീൻഫീൽഡിൽ നടത്തുന്നുണ്ട്. ഈ മത്സരത്തിൽ സഞ്ജുവിനെ ടീമിൽ എടുക്കാത്തതിൽ പ്രതിഷേധിക്കാൻ ചില ആരാധകർ ഒരുങ്ങിയിട്ടുണ്ട്. ബിസിസിഐയ്ക്കെതിരെ തങ്ങളുടെ പ്രതിഷേധം അറിയിക്കാൻ കൂറ്റൻ ബാനറുകൾ സ്റ്റേഡിയത്തിൽ ഉയർത്താനാണ് ചില ആരാധകർ നീക്കം നടത്തുന്നത്.

എന്നാൽ ആരാധകരിൽ ചിലരുടെ ഈ നീക്കം സഞ്ജുവിന്റെ ഭാവിയെ തന്നെ അവതാളത്തിലാക്കുമെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.

ഗ്രീൻഫീൽഡിൽ ഇത്തരത്തിൽ പ്രതിഷേധം നടത്തുന്നത് ബിസിസിഐ പ്രതിരോധത്തിൽ ആക്കുമെന്നും അത് മൂലം സഞ്ജുവിനെ പൂർണമായും ഇന്ത്യൻ ടീമിൽ നിന്നും തഴയാൻ സാധ്യതയുണ്ട് എന്നുമാണ് മുന്നറിയിപ്പ്.

നിലവിൽ സഞ്ജുവിന് ഇന്ത്യൻ ടീമിൽ അവസരമെങ്കിലും ലഭിക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിലൊരു പ്രതിഷേധം നടത്തി ബിസിസിഐയെ ദേഷ്യം പിടിപ്പിച്ചാൽ സഞ്ജുവിനെ പൂർണമായും ഒഴിവാക്കുമെന്നും നിരവധി താരങ്ങൾ വളർന്ന് വരുന്ന ഇന്ത്യൻ ക്രിക്കറ്റിൽ മറ്റ് താരങ്ങളെ പരിഗണിക്കാൻ ബിസിസിഐ ശ്രമിക്കുമെന്നുമാണ് ഈ പ്രതിഷേധത്തിനെതിരെ നൽകുന്ന മുന്നറിയിപ്പ്

കിടിലൻ മത്സരം?? ഹൈദരാബാദ് താരമടിച്ച ഗോളിൽ ബാംഗ്ലൂരു എഫ്സി ഫൈനലിൽ..

ഇത്തവണ കരുത്ത് കൂടും;അടുത്ത സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യത ഇലവൻ ഇപ്പ്രകാരം