in ,

LOVELOVE LOLLOL

സിസിഎൽ; തുടർതോൽവികളിലും കേരളാ സ്ട്രൈക്കേഴ്സിന്റെ അഭിമാനമാവുന്നത് ഈ ഒരു താരം മാത്രം

സിസിഎല്ലിൽ കേരളത്തിലെ സിനിമാ താരങ്ങൾ അണിനിരക്കുന്ന ടീമാണ് കേരളാ സ്‌ട്രൈക്കേഴ്സ്. ലീഗിലെ ആദ്യ രണ്ട് മത്സരങ്ങൾ പിന്നിടുമ്പോൾ ഒരു വിജയം പോലും നേടാൻ കേരളാ സ്ട്രൈക്കേഴ്സിന് സാധിച്ചിട്ടില്ല. ഇന്നലെ എട്ട് വിക്കറ്റിന് കേരളാ സ്‌ട്രൈക്കേഴ്‌സ് ബുള്‍ഡോസേസിനോട് പരാജയപ്പെട്ടത്.

രാജ്യത്തെ പ്രൊഫഷണൽ ക്രിക്കറ്റ് ലീഗുകളിൽ നിന്നും ഏറെ വ്യത്യസ്തമായി മാധ്യമ ശ്രദ്ധ നേടുന്ന ഒരു ലീഗാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്. പ്രൊഫഷണൽ താരങ്ങൾ അണിനിരക്കാത്ത സിനിമാ താരങ്ങൾ മാത്രം അണിനിരക്കുന്ന ഈ ലീഗിനെ പ്രൊഫഷണൽ മത്സരങ്ങൾ വീക്ഷിക്കുന്ന അളവുകോൽ ഉപയോഗിച്ച് വീക്ഷിക്കുന്നത് ഒരിക്കലും ശെരിയല്ല. എങ്കിലും ഇന്ത്യയിൽ നല്ല രീതിയിൽ മാധ്യമ ശ്രദ്ധ നേടാൻ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് സാധിച്ചിട്ടുണ്ട്.

സിസിഎല്ലിൽ കേരളത്തിലെ സിനിമാ താരങ്ങൾ അണിനിരക്കുന്ന ടീമാണ് കേരളാ സ്‌ട്രൈക്കേഴ്സ്. ലീഗിലെ ആദ്യ രണ്ട് മത്സരങ്ങൾ പിന്നിടുമ്പോൾ ഒരു വിജയം പോലും നേടാൻ കേരളാ സ്ട്രൈക്കേഴ്സിന് സാധിച്ചിട്ടില്ല. ഇന്നലെ എട്ട് വിക്കറ്റിന് കേരളാ സ്‌ട്രൈക്കേഴ്‌സ് ബുള്‍ഡോസേസിനോട് പരാജയപ്പെട്ടത്.

ആദ്യ സ്പെല്ലില്‍ കേരള സ്‍ട്രൈക്കേഴ്‍സ് അഞ്ച് വിക്കറ്റ് നഷ്‍ടത്തില്‍ 101 റണ്‍സ് എടുത്തിരുന്നു. ഇതിന് മറുപടിയായി ബാറ്റ് ചെയ്ത കര്‍ണാടക 5 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് നേടി. ഇതോടെ 23 റണ്‍സിന്‍റെ ലീഡ് കര്‍ണാടക നേടി. തുടര്‍ന്ന് വീണ്ടും പത്തോവര്‍ ബാറ്റിംഗിന് ഇറങ്ങിയ കേരളം 5 വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് നേടി. ഇതോടെ 83 റണ്‍സ് വിജയലക്ഷ്യവുമായി എത്തിയ കര്‍ണാടക ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടുകയായിരുന്നു.

കേരളത്തിന്റെ ഈ പരാജയത്തിലും കേരളാ സ്‌ട്രൈക്കേഴ്‌സ് നിരയിൽ അഭിമാനിക്കാൻ വക നൽകുന്ന പ്രകടനം കാഴ്ച്ചവെച്ചത് നടൻ രാജീവ് പിള്ള മാത്രമാണ്. ബാറ്റിംഗിലും ബൗളിംഗിലും കീപ്പിംഗിലും മാറിമാറി കളിക്കുന്ന രാജീവ് പിള്ള മാത്രമാണ് സ്‌ട്രൈക്കേഴ്‌സ് നിരയിൽ മികച്ച പ്രകടനം നടത്തുന്നത്. രാജീവ് പിള്ളയ്ക്ക് [മികച്ച പിന്തുണ നൽകാൻ മറ്റ് താരങ്ങൾക്ക് സാധിക്കുന്നില്ല എന്നതാണ് സ്ട്രൈക്കേഴ്സിന്റെ പരാജയം.

ആദ്യ ഇന്നിംഗ്‌സില്‍ രാജീവ് പിള്ളയ്ക്ക് പിന്തുണ നല്‍കാന്‍ ഉണ്ണി മുകുന്ദനും വിജയ് യേശുദാസും ഉള്‍പ്പെടെയുള്ള താരങ്ങള്‍ പരാജയപ്പെട്ടു. അർജുൻ നന്ദകുമാറും രാജീവ് പിള്ളയുമാണ് സ്ട്രൈക്കേഴ്സിന് വേണ്ടി ആദ്യം ബാറ്റിംഗിന് ഇറങ്ങിയത്. രണ്ടാം ഓവറിൽ കന്നഡ താരം പ്രദീപിന്റെ പന്തിൽ അർജുൻ ബൗൾഡ് ആയി. മണിക്കുട്ടൻ, സിദ്ധാർഥ് മേനോൻ തുടങ്ങിയവർ ഒട്ടും ശോഭിക്കാതെ പുറത്തായി. 32 ബോളുകളിൽ 54 റണ്ണുകൾ നേടിയ രാജീവ് പിള്ളയുടെ പ്രകടനമാണ് കേരളത്തെ മൂന്നക്കം കടത്തിയത്.18 പന്തില്‍ നിന്ന് 43 റണ്‍സ് നേടിയ രാജീവ് പിള്ളയാണ് രണ്ടാം സ്‍പെല്ലിലും കേരള സ്‍ട്രൈക്കേഴ്‍സിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

content highlights; rajiv pillai perfomence for kerala strikers in ccl

മെസ്സിയോ എംബപ്പെയോ ആരാണ് മികച്ച പുരുഷ ഫുട്‍ബോളർ…?

കേരളാ ഫുട്ബോൾ ആരാധകർ കാത്തിരുന്ന മുഹൂർത്തം അടുത്ത വർഷവുമില്ല; നിരാശ